പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ഇന്നത്തെ കാലത്ത് എല്ലാവിഭാഗത്തിലുള്ളവർക്കും ഹൃദയാഘാതം സംഭവിക്കുന്നു. 30 വയസിന് താഴെയുള്ളവർ പോലും കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാണ്. ചുവടെ പറയുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ഒരുപക്ഷെ ഹൃദയാഘാത സാധ്യതയെ ചെറുക്കാൻ സാധിക്കും.
വേദന
പലരിലും കണ്ടുവരുന്ന ലക്ഷമാണിത്. ഇടതുനെഞ്ചിൽ വേദന അനുഭവപ്പെടുക, വല്ലാത്തൊരു പ്രഷർ തോന്നുക, ഞെരുക്കുന്നത് പോലെ അനുഭവപ്പെടുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ വേദന വന്നുപോകുന്നതും ഇതിന്റെ ഭാഗമാണ്.
അസ്വസ്ഥത
കൈ, കൈമുട്ട്, നടുവ്, വയർ എന്നിവിടങ്ങളിൽ തുടർച്ചയായി അസ്വസ്ഥത അനുഭവപ്പെടുക
ശ്വാസതടസം
റിലാക്സ് ചെയ്ത് ഇരിക്കുമ്പോൾ പോലും ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുക.
ഓക്കാനം
നെഞ്ചെരിച്ചിൽ തോന്നുക, ഓക്കാനം വരിക, ഛർദ്ദിക്കാൻ പോവുക, ദഹനപ്രശ്നമുണ്ടാവുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
തലവേദന
നേരിയ തലവേദന, ക്ഷീണം, തലകറക്കം എന്നിവ തോന്നുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തളർന്നുപോകുന്നുവെങ്കിൽ കരുതൽ വേണം. യാതൊരു കാരണവുമില്ലാതെ ക്ഷീണം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.
വിയർപ്പ്
തണുത്ത കാലാവസ്ഥയിലിരിക്കുമ്പോഴും വിയർക്കുന്നത് പ്രധാനപ്പെട്ടൊരു ലക്ഷണമാണ്.