കോഴിക്കോട്: എം.കെ.രാഘവൻ എം.പിയുമായുള്ള തർക്കത്തിൽ മാപ്പ് പറഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടർ എൻ.പ്രശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുതെന്നാണ് തന്റെ ആഗ്രഹം.
എം.പിയുടെ മനസ്സിന് വിഷമം തോന്നിച്ചതിന് തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും ക്ഷമ ചോദിക്കുന്നു. എം.പിയെ അപമാനിക്കാൻ താൻ ആളല്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഏറെ ഉയരത്തിലുള്ള അദ്ദേഹത്തോട് ഈഗോ കാണിക്കേണ്ട ആവശ്യമില്ല. ഔദ്യോഗിക കാര്യങ്ങളിൽ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങൾ എം.പിയോട് നേരിട്ട് പറഞ്ഞ് ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ ഫേസ് ബുക്ക് പേജിൽ കുറിച്ചു.