പാലക്കാട്: ഇസ്ലാമിക് സ്റ്റേറ്റിൽ എത്തിയെന്നു സംശയിക്കുന്ന പാലക്കാട്ടെ യുവാക്കളുടെ വീട്ടിൽ റോ യുടെ പ്രതിനിധി എത്തി വിവരങ്ങൾ ശേഖരിച്ചു. കേസന്വേഷണത്തിനായി പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഇതിനിടെ യുവാക്കളെ ഐ.എസ് വലയിൽ കുടുക്കുന്നത് സാക്കിർ നായിക്കാണെന്നും, ഇയാൾക്കെതിരെ കേസെടുക്കണമെന്നും കാണിച്ച് പൊതുപ്രവർത്തകനായ വി.ഡി.ജോസഫ് കോടതിയെ സമീപിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന് നിർദ്ദേശം നൽകി.