കണ്ണൂർ: കബാലി തരംഗം കേക്കിന്റെ രൂപത്തിലും. സ്റ്റൈല്മന്നന് രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ റിലീസിംഗിന്റെ ആവേശത്തില്‍ കണ്ണൂരിലാണ് കബാലി കേക്ക് തയ്യാറാക്കിയത്.
കണ്ണൂര്‍ നഗരത്തിലെ ഒരു ബേക്കറിയാണ് കേക്കിന്റെ ഐസിംഗ് ഷീറ്റില്‍ കബാലിയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്ക്കെല്ലാം കബാലി കേക്ക് കൗതുകക്കാഴ്ചയായി.