വന്ദനം വിശ്വമഹാകവേ ..
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

വന്ദനം വിശ്വമഹാകവേ ..

Janam Web Desk by Janam Web Desk
Aug 11, 2022, 09:50 am IST
A A
FacebookTwitterWhatsAppTelegram

“വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക“ ( ടാഗോർ )

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ , സാമൂഹ്യ പരിഷ്കർത്താവ് , തത്വചിന്തകൻ , കഥാകാരൻ , നോവലിസ്റ്റ് , ചിത്രകാരൻ , സംഗീതജ്ഞൻ , സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ ‘ഗുരുദേവ് ‘ രബീന്ദ്ര നാഥ ടാഗോറിന്റെ എഴുപത്തിയഞ്ചാം ചരമവാർഷിക ദിനമായ ഇന്ന് രാഷ്‌ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു .

ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടാണ് ഓരോ ശിശുവും ഭൂമിയിലെത്തുന്നത് എന്ന് പ്രഖ്യാപിച്ച ടാഗോർ എരിവെയിലിലും പെരുമഴയത്തും പണിചെയ്യുന്നവർക്കൊപ്പമാണ് ദൈവമെന്നും ഉദ്ഘോഷിച്ചു . യഥാർത്ഥ മനുഷ്യ സ്നേഹിയും ‘യത്ര വിശ്വം ഭവത്യേക നീഢം‘ എന്ന ഭാരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് വിശാലമായ രാഷ്‌ട്ര ചിന്ത പുലർത്തിയ മഹാനുമായിരുന്നു ടാഗോർ . ഗാന്ധിജിക്ക് ‘മഹാത്മാ‘ എന്ന വിശേഷണം നൽകിയതും ടാഗോറാണ് .

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു 1861 മെയ് 7 ന് കൊൽക്കത്തയിൽ ദേബേന്ദ്ര നാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും മകനായാണ് ടാഗോർ ജനിച്ചത് . സാഹിത്യത്തിലും രാഷ്‌ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം . ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു .

8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത് . പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു .

സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച് വിശ്വഭാരതി എന്ന സർവകലാശാല അദ്ദേഹം ശാന്തിനികേതനിൽ സ്ഥാപിച്ചു . ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .

Tags: independence day 2017Azadi@75
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

മാംസാഹാരം ഉപേക്ഷിച്ച പ്രമുഖർ; വെജിറ്റേറിയനായും വീഗനായും മാറിയ താരങ്ങൾ; ‘ഫിറ്റായി’ ഇരിക്കുന്നതിന് പിന്നിലെ രഹസ്യം

സസ്യാഹാരമോ മാംസാഹാരമോ നല്ലത്? മാംസം ഉപേക്ഷിച്ചാൽ മതിയായ പോഷകങ്ങൾ ലഭിക്കുമോ? അറിയാം.. 

സസ്യാഹാരമോ മാംസാഹാരമോ നല്ലത്? മാംസം ഉപേക്ഷിച്ചാൽ മതിയായ പോഷകങ്ങൾ ലഭിക്കുമോ? അറിയാം.. 

മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക്; പെയ്യാൻ പോകുന്നത് പ്ലാസ്റ്റിക് മഴ; കണ്ടെത്തലുമായി ശാസ്ത്രലോകം

മേഘങ്ങളിലും മഞ്ഞിലും പ്ലാസ്റ്റിക്; പെയ്യാൻ പോകുന്നത് പ്ലാസ്റ്റിക് മഴ; കണ്ടെത്തലുമായി ശാസ്ത്രലോകം

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

പണമിടപാടുകൾക്കായി കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ നാളെ മുതൽ ഏത് കാർഡെന്ന് തിരഞ്ഞെടുക്കാം…

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

Load More

Latest News

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടും; ദേവസ്വം സമിതി തീരുമാനം

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ഭാരതത്തിന്റെ പ്രിയപ്പെട്ട ചങ്ങാതി മുഹമ്മദ് സോലിഹ് പടിയിറങ്ങുന്നു; മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്

ഭാരതത്തിന്റെ പ്രിയപ്പെട്ട ചങ്ങാതി മുഹമ്മദ് സോലിഹ് പടിയിറങ്ങുന്നു; മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്

മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്

മകളുടെ കൂട്ടുകാരിയായ 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : പിന്നാലെ നാട് വിട്ട് പോകണമെന്ന് ഭീഷണി : 50 കാരനായ പ്രതി അൽത്താഫിനെ തേടി പോലീസ്

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3ന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നു! പരാജയത്തിന്റെ കയ്പ് ഇനി രുചിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനം എത്തിച്ചത് പുതിയ ലക്ഷ്യങ്ങളിൽ ; പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies