പ്രധാനമന്ത്രി അതു പറയുമ്പോൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രി അതു പറയുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2016, 09:28 am IST
FacebookTwitterWhatsAppTelegram

     -കാവാലം ജയകൃഷ്ണൻ

 

രാഷ്‌ട്രീയതന്ത്രങ്ങളിൽ തെരഞ്ഞെടുപ്പു കാലത്ത് മാത്രം ഓർത്തെടുക്കാറുളള   സൂത്രവാക്യമായിരുന്നു ദളിത് സ്നേഹം. എല്ലാക്കാലത്തും വഞ്ചിക്കപ്പെടുക മാത്രം ചെയ്ത വർഗ്ഗം. അവർക്കു വേണ്ടി വലിയവായിൽ നിലവിളിച്ചവരാരും തന്നെ ദളിതർക്കു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പടുക്കുമ്പൊഴും, കവിതയെഴുതാനും മാത്രം ഓർത്തെടുക്കാറുളള   അവർ ഈ ദൈന്യതയിൽ തുടരണമെന്ന ശാഠ്യം തൽപ്പരകക്ഷികൾ എക്കാലത്തും പുലർത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ വേറിട്ടു നിൽക്കുന്നത് ഇവിടെയാണ്. പ്രധാനമന്ത്രി രാജ്യത്തെ ഒരു വിഷയത്തോട് ഇത്ര വൈകാരികമായി പ്രതികരിച്ചത് ഇതാദ്യമാണ്. തീവ്രവാദമുഖമില്ലാത്ത രാജ്യത്തെ ഒട്ടുമിക്ക പത്രങ്ങളുടേയും ആദ്യ പേജിലെ പ്രധാനവാർത്ത മോദിയുടെ ഈ വാക്കുകളായിരുന്നു. എന്റെ ദളിത് സഹോദരങ്ങളെ വെറുതേ വിടൂ, ആക്രമിക്കണമെങ്കിലും നിറയൊഴിക്കണമെങ്കിലും എന്നോട് ആയിക്കോളൂ എന്ന ആത്മാർത്ഥതയുടെ സ്വരം.

പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യകാലങ്ങളിൽ തന്നെ ‘പ്രധാനമന്ത്രിയല്ല, പ്രധാന സേവകനാണ് താൻ’ എന്നു പറഞ്ഞ നരേന്ദ്രമോദിയുടെ സത്യസന്ധതയ്‌ക്ക് അടിവരയിടുന്ന പ്രസ്താവനയാണ് ഇത്.

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നാഥനാകുവാൻ പോന്ന കർത്തവ്യം, സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകളിൽ അധികാരം കയ്യാളിയിരുന്നവർ മറന്നു പോയ ധർമ്മം പ്രധാനമന്ത്രി എടുത്തു പറഞ്ഞിരിക്കുകയാണ്.

ദളിതർക്കു നേരേ ആവർത്തിക്കപ്പെടുന്ന ആക്രമണങ്ങൾ സംഘടിതമാണ്. ചോദിക്കാൻ ആരുമില്ലെന്ന ധാരണയും അക്രമികളെ ധൈര്യപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവർക്കു ഞാനുണ്ടെന്ന ശക്തനായ ഭരണാധികാരിയുടെ വാക്കുകൾ പ്രസക്തമാകുന്നത്. ഒരു പക്ഷേ ഗാന്ധിജിയ്‌ക്കു ശേഷം ദളിതരേക്കുറിച്ച് ആത്മാർത്ഥമായി ചിന്തിച്ചിട്ടുളള   ഒരു രാഷ്‌ട്രീയ നേതാവോ, സാമൂഹ്യ പരിഷ്കർത്താവോ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

രാഷ്‌ട്രീയമുതലെടുപ്പുകൾക്കു വേണ്ടി മാത്രം ദളിത് സ്നേഹം ഉന്നയിക്കുന്ന കപടമനുഷ്യസ്നേഹികളുടെയിടയിൽ പ്രധാനമന്ത്രിയെ വ്യത്യസ്തനാക്കുന്നത് യാതൊരു രാഷ്‌ട്രീയ ലാഭേച്ഛയുമില്ലാതെയുളള   ഈ ആത്മാർത്ഥതയുടെ ശംഖനാദമാണ്. ദളിതർക്കെതിരേയുളള   ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്ന അദ്ദേഹത്തിന്റെ താക്കീതും കൊളേളണ്ടിടത്തു കൊളളാതിരിക്കില്ല. കാരണം, പറയുന്നത് നരേന്ദ്ര ദാമോദർദാസ് മോദിയാണ്.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies