NewsMovieEntertainment

‘ഗപ്പി’ കണ്ട് പൈസ പോയ പ്രേക്ഷകന് ടൊവിനോയുടെ നഷ്ടപരിഹാരം

ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗപ്പി. മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ സിനിമയ്ക്ക് പ്രോത്സാഹനം നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ടൊവിനൊ ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് ഒരു ആരാധകനിട്ട കമന്റും നായകന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും ഒരായിരം നന്ദി. കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവര്‍ കണ്ടു നോക്കൂ…’ എന്നായിരുന്നു പോസ്റ്റ്. ഇതിനുതാഴെ ചിത്രം കണ്ട് തന്റെ പൈസ പോയെന്ന് പറഞ്ഞ ഒരാള്‍ക്കാണ് ടൊവിനോ മറുപടി നല്‍കിയത്. എത്ര പൈസ പോയെന്നും ബാങ്ക് അക്കൗണ്ട് നമ്പറിന്റെ വിവരങ്ങളും പറഞ്ഞു തന്നാല്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് തരാമെന്നാണ് ടൊവിനോയുടെ മറുപടി.

ടൊവിനോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം കണ്ണും പൂട്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായങ്ങള്‍ വന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close