മൂവാറ്റുപുഴ : മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ സാഗർ ഷിയാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 30 ന് മൂവാറ്റുപുഴ ജുമാ മസ്ജിദിലാണ് സംസ്കാരം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സാഗർ ഷിയാസ് ഇന്നലെയാണ് അന്തരിച്ചത്.
75 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയാണ് അവസാനം അഭിനയിച്ച സിനിമ.