NewsSpecial

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പൂർണ രൂപം


എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
നമ്മുടെ സ്വാതന്ത്ര്യ ഉത്സവത്തിന്റെ ഈ മംഗളകരമായ വേളയില്‍ 125 കോടി സഹപൗരന്മാര്‍ക്കും ലോകമെമ്പാടും പരന്നിട്ടുള്ള മുഴുവന്‍ ഇന്ത്യന്‍ വംശജര്‍ക്കും ചുവപ്പു കോട്ടയുടെ ഈ കൊത്തളത്തില്‍ നിന്ന് ഞാന്‍ വളരെയധികം ആശംസകള്‍ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം, സ്വാതന്ത്ര്യത്തിന്റെ ഈ എഴുപതാം വര്‍ഷം പുതിയൊരു ഉത്സാഹത്തോടെയും ഊര്‍ജ്ജത്തോടെയും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പുതിയൊരു നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി ഉത്സവമാണ്.

നമ്മുടെ ദശലക്ഷം പൂര്‍വ്വപിതാമഹന്മാരുടെ ത്യാഗങ്ങളുടെയും ആത്മാര്‍പ്പണത്തിന്റെയും തപസ്സിന്റെയും ഫലമാണ് നമുക്ക് സ്വതന്ത്രമായ വായുവില്‍ ശ്വസിക്കാന്‍ കഴിയുന്നത്. വധശിക്ഷ ഏറ്റുവാങ്ങിയ നമ്മുടെ യുവജനങ്ങളേയും നാം ഓര്‍ക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വിശ്രമമില്ലാതെ പോരാടിയ മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് നെഹ്‌റു തുടങ്ങിയവരെയും എണ്ണമറ്റ മഹാപുരുഷന്മാരെയും നാം ഓര്‍ക്കുന്നു. അവരുടെ പോരാട്ടങ്ങളുടെ ഫലമാണ് ഒരു സ്വതന്ത്ര പൗരനായി ശ്വസിക്കാന്‍ നമുക്ക് ഇന്ന് കൈവന്നിട്ടുള്ള ഭാഗ്യം.

ഇന്ത്യ വളരെ പുരാതനമായ ഒരു രാഷ്ട്രമാണ്. നമുക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവും സഹസ്രാബ്ദങ്ങളുടെ സാംസ്‌ക്കാരിക പൈതൃകവുമാണുള്ളത്. വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെയും, ഉപനിഷത്തുകള്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെയും, സുദര്‍ശന്‍ ചക്രധാരി മോഹന്‍ മുതല്‍ ചക്രധാരി മോഹന്‍ വരെയും മഹാഭാരതത്തിലെ ഭീമന്‍ മുതല്‍ ഭീം റാവു വരെയും ദീര്‍ഘവും ദീര്‍ഘമായൊരു ചരിത്രയാത്രയും പൈതൃകവുമാണ് നമുക്കുള്ളത്. നമ്മുടെ നാട് ചരിത്രപരമായ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. നമ്മുടെ തലമുറകള്‍ നിരവധി പോരാട്ടങ്ങള്‍ നടത്തുകയും മാനവികതയുടെ മഹത്തായ മൂല്യങ്ങള്‍ ഒസ്യത്തായി കൊടുക്കുന്നതിന് തപസ്സനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ പ്രായം കേവലം 70 വയസ്സല്ല. നീണ്ട നാളത്തെ അടിമത്തത്തിന് ശേഷം സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ ഈ 70 വര്‍ഷക്കാലത്തെ യാത്രയ്ക്കിടയില്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നാം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാഷ്ട്രത്തെ ഏകീകരിച്ചു. ഈ രാഷ്ട്രത്തെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ചുമതല നമുക്ക് ഏവര്‍ക്കുമാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നമുക്കെല്ലാവര്‍ക്കും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സഹോദരീ സഹോദരന്മാരെ,
നാം സ്വാതന്ത്ര്യം നേടിയത് സൗജന്യമായിട്ടല്ല. പീഡനങ്ങള്‍ അസംഖ്യമായിരുന്നു, പക്ഷെ, നമ്മുടെ നിശ്ചയദാര്‍ഢ്യം പിന്തിരിപ്പിക്കാനാകാത്തതായിരുന്നു. ഓരോ ഇന്ത്യാക്കാരനും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ സേനാനിയായിരുന്നു. അവര്‍ ഓരോരുത്തരും ഒരു സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ടു. ഒരു പക്ഷെ അവരില്‍ ഓരോരുത്തരും ബലിദാനത്തിന് ഭാഗ്യമുള്ളവരായിരുന്നിരിക്കില്ല, ജയിലില്‍ പോകാനും ഭാഗ്യം ലഭിച്ചവരായിരിക്കില്ല.

പക്ഷെ ഓരോ ഇന്ത്യാക്കാരനും ഒരു നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. മഹാത്മജിയുടെ നേതൃത്വവും എല്ലാം ത്യജിച്ച എണ്ണമറ്റ വിപ്ലവകാരികളുടെ പ്രചോദനവുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളും നമ്മുടെ സ്വാതന്ത്ര്യ സമ്പാദനത്തിന് സംഭാവന നല്‍കി. പക്ഷെ, ഇന്ന് നമുക്ക് ഈ സ്വാതന്ത്ര്യത്തെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യ’മാക്കി മാറ്റണം. ഇപ്പോള്‍ ഇതാണ് 125 കോടി ഇന്ത്യാക്കാരുടെ നിശ്ചയദാര്‍ഢ്യം.

ബലിദാനം കൂടാതെയല്ല നാം സ്വാതന്ത്ര്യം നേടിയതെന്ന പോലെ പരിത്യാഗവും മനുഷ്യപ്രയത്‌നവും, ധീരതയും, ആത്മസമര്‍പ്പണവും ധീരതയും അച്ചടക്കവും ഇല്ലാതെ ‘യഥാര്‍ത്ഥ സ്വാതന്ത്ര്യ’വും, നേടാനാവില്ല. അതിനാല്‍ 125 കോടി ഇന്ത്യാക്കാരുടെ ഈ നിശ്ചയദാര്‍ഢ്യം മുന്നോട്ടു കൊണ്ടുപോകാന്‍, ഏറ്റവും പ്രതിബദ്ധമായ രീതിയില്‍ വ്യക്തമായ ചുമതലകളോടെ നമുക്ക് ഏവര്‍ക്കും മുന്നോട്ടു നീങ്ങേണ്ടതുണ്ട്. പഞ്ചായത്താകട്ടെ പാര്‍ലമെന്റാകട്ടെ, ഗ്രാമമുഖ്യനാകട്ടെ പ്രധാനമന്ത്രിയാകട്ടെ നാം ഓരോരുത്തരും ഒപ്പം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും തങ്ങളുടെ ചുമതലകള്‍ പൂര്‍ണ്ണമായും കൃത്യമായും നിര്‍വ്വഹിക്കണം. എന്നാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം എത്രയും വേഗം സാദ്ധ്യമാവുകയുള്ളൂ.

ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യം നിരവധി പ്രശ്‌നങ്ങളാല്‍ ചുറ്റിവളയപ്പെട്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണ്. പക്ഷെ, നമുക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള ശേഷിയും നമുക്കുണ്ടെന്നത് നാം ഒരിക്കലും മറക്കരുത്. നമ്മുടെ എല്ലാ ശേഷികളോടും കൂടി നാം മുന്നേറിയാല്‍ ഇക്കാണുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും നാം കണ്ടെത്തും. അതിനാല്‍ സഹോദരീ സഹോദരന്മാരെ, നമുക്ക് ലക്ഷക്കണക്കിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ശേഷിയുള്ള 125 കോടി തലച്ചോറുകളുമുണ്ട്.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
അധിക്ഷേപങ്ങളാല്‍ ഗവണ്‍മെന്റ് ചുറ്റപ്പെട്ട ഒരു സമയമുണ്ടായിരുന്നു. പക്ഷെ ഇന്ന് കാലം മാറി. നിലവില്‍ ഗവണ്‍മെന്റിനെതിരെ ഒരധിക്ഷേപവും ഉന്നയിക്കപ്പെട്ടിട്ടില്ല. മറിച്ച്, ജനങ്ങള്‍ക്ക് അതില്‍ നിന്ന് വലിയ പ്രതീക്ഷകളാണുള്ളത്. ഗവണ്‍മെന്റ് പ്രതീക്ഷകളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ അത് സൂചിപ്പിക്കുന്നത് പ്രത്യാശയേയും വിശ്വാസത്തെയുമാണ്. ഈ പ്രതീക്ഷകള്‍ ജനിപ്പിക്കുന്നതും അവ തന്നെയാണ്. പ്രതീക്ഷകള്‍ സദ്ഭരണത്തിലേക്കുള്ള വേഗം കൂട്ടുകയും ഊര്‍ജ്ജം പകരുകയും ചെയ്യുന്നതിനാല്‍ പ്രതിജ്ഞകള്‍ തടസ്സം കൂടാതെ നിറവേറ്റപ്പെടും.

എന്റെ സഹോദരീ സഹോദരന്മാരെ,
ഇന്ന് ഞാന്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍, സദ്ഭരണത്തിന്റെ പ്രയാണവും ഗവണ്‍മെന്റ് കാഴ്ചവെയ്ക്കുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്തിനു വേണ്ടി ചെയ്തതും ചെയ്യേണ്ടുന്നതുമായ കാര്യങ്ങളും, സ്വാഭാവികമായും നാം ചര്‍ച്ച ചെയ്യണം. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും, കൈക്കൊണ്ട നടപടികളെക്കുറിച്ചും, ബഹുവിധ വിഷയങ്ങളെക്കുറിച്ചുമുള്ള വിശദമായ കണക്ക് എനിക്ക് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.

രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ എണ്ണമറ്റ സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് തുടക്കമിടുകയും പലമടങ്ങായ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അവയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഞാന്‍ മുതിര്‍ന്നാല്‍ ചുവപ്പുകോട്ടയുടെ ഈ കൊത്തളത്തില്‍ നിന്ന് ഏതാണ്ട് ഒരാഴ്ചയോളം അതേക്കുറിച്ച് പറയേണ്ടിവരുമെന്ന് ഞാന്‍ ഭയക്കുന്നു. ആ ആകര്‍ഷണത്തിന് പകരം ഗവണ്‍മെന്റിന്റെ തൊഴില്‍ സംസ്‌ക്കാരത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ചിലപ്പോഴൊക്കെ, ചെയ്തു തീര്‍ത്ത ജോലികളെക്കുറിച്ചുള്ള കണക്ക് അവതരിപ്പിക്കാന്‍ എളുപ്പമാണ്. പക്ഷെ, ഒരു സാധാരണക്കാരന് ആ തൊഴില്‍ സംസ്‌ക്കാരത്തിലേക്ക് ആഴ്ന്നിറങ്ങിയില്ലെങ്കില്‍ അവ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും തിരിച്ചറിയാനും അത്ര എളുപ്പമാവില്ല. എന്റെ സഹോദരീ സഹോദരന്മാരെ, എന്റെ നാട്ടുകാരെ, നയങ്ങളെക്കുറിച്ച് മാത്രമാവില്ല, മറിച്ച് ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് കൂടിയാവും ഞാന്‍ സംസാരിക്കുക.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
ദിശയുടെയോ, രൂപരേഖയുടെയോ മാത്രം വിഷയമല്ല, മറിച്ച്, സമഗ്രമായ സമീപനത്തിന്റെയും പരിവര്‍ത്തനത്തിനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും കൂടിയാണത്. ജനങ്ങളുടെ പ്രതീക്ഷ, ജനാധിപത്യം, ജനങ്ങളുടെ പിന്തുണ എന്ന ‘ത്രിത്വ’ ത്തിന്റെ സംഗമസ്ഥാനം കൂടിയാണത്. അത് വിവേകവും സമ്മതവും കൂടിയാണ്. പുരോഗതിയുടെ ഗതിവേഗവും യാഥാര്‍ത്ഥ്യവുമാണത്. അതിനാല്‍, എന്റെ നാട്ടുകാരേ, സദ്ഭരണത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, അത് എന്റെ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നു.

സദ്ഭരണം എന്നാല്‍ സാധാരണക്കാരനോട് പ്രതിബദ്ധതയും സംവേദനക്ഷമതയും പ്രതികരണശേഷിയുമുള്ള ഗവണ്‍മെന്റായിരിക്കണം. എങ്കില്‍ മാത്രമേ സദ്ഭരണത്തിന് പ്രത്യേക പ്രാധാന്യം കൈവരികയുള്ളൂ. ചുമതലാബോധവും ഉത്തരവാദിത്ത്വവും അതിന്റെ വേരുകളിലുണ്ടാകണം. അവിടെ നിന്ന് ആവശ്യമായ ഊര്‍ജ്ജം വലിച്ചെടുത്താല്‍ മാത്രമെ ഗവണ്‍മെന്റ് സംവേദനക്ഷമമാകൂ.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഏതെങ്കിലും വലിയ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ വേണ്ടിവരുന്ന ദീര്‍ഘമായ കാത്തിരിപ്പ് നമുക്ക് ഓര്‍മ്മയുണ്ട്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വരുന്നവര്‍ക്ക് രണ്ടു മൂന്ന് ദിവസം താമസിച്ചാല്‍ മാത്രമേ എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത് എന്ന് തീരുമാനിക്കപ്പെടാറുണ്ടായിരുന്നുള്ളൂ. നമുക്കിന്ന് ഈ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞു. രജിസ്‌ട്രേഷനും, ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കലും ഓണ്‍ലൈന്‍ വഴിയാക്കി. നിശ്ചിത സമയത്ത് രോഗി വന്നാലുടന്‍ തന്നെ ഈ പ്രക്രിയ ആരംഭിക്കും. ഇതു മാത്രമല്ല, അയാളുടെ എല്ലാ മെഡിക്കല്‍ രേഖകളും ഓണ്‍ലൈനായി ലഭിക്കും. ചികിത്സാരംഗത്ത് ഈ സംസ്‌ക്കാരം രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ 40 വലിയ ആശുപത്രികളില്‍ ഈ സംവിധാനം ഇന്ന് നിലവിലുണ്ട്. ഗവണ്‍മെന്റ് സംവേദനക്ഷമമായിരിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാന നയം.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
ഗവണ്‍മെന്റ് ഉത്തരവാദിത്ത്വമുള്ളതായിരിക്കണം. കാരണം, അങ്ങനെയല്ലെങ്കില്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ കെട്ടിക്കിടക്കും. ഈ മാറ്റം എങ്ങനെ വന്നു. ഇന്ന് സാങ്കേതികവിദ്യ ലഭ്യമാണ്. പക്ഷെ, സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു മിനിറ്റില്‍ കേവലം രണ്ടായിരം റെയില്‍വെ ടിക്കറ്റുകള്‍ മാത്രം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതു കണ്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും, വെബ്ബ്‌സൈറ്റ് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നറിയാതെ ബഫറിംഗ് മാത്രം ദൃശമായിരുന്നത്. പക്ഷെ ഒരു മിനിറ്റില്‍ 15,000 ടിക്കറ്റുകള്‍ ലഭിക്കുമെന്ന് ഇന്നെനിക്ക് സംതൃപ്തിയോടെ പറയാം. ഗവണ്‍മെന്റ് ഉത്തരവാദിത്ത്വമുള്ളതായിരിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും ഒത്തുള്ള നടപടികള്‍ അത് കൈക്കൊള്ളണം. പലപ്പോഴും പോലീസുകാരെക്കാള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ മൂലം ബുദ്ധിമുട്ടുന്ന വലിയൊരു വിഭാഗം, പ്രത്യേകിച്ച് മധ്യവര്‍ഗ്ഗ, ഉയര്‍ന്ന മധ്യവര്‍ഗ്ഗ വിഭാഗം രാജ്യത്തുടനീളമുണ്ട്. ഈ സ്ഥിതിവിശേഷം എനിക്ക് മാറ്റിയേ പറ്റൂ. അതിനായി ഞാന്‍ ശ്രമിക്കുകയാണ്. തീര്‍ച്ചയായും അത് മാറ്റുക തന്നെ ചെയ്യും.

തന്റെ ആദായനികുതി നല്‍കുന്ന വേളയില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടുരൂപ അധികം നല്‍കുന്ന സത്യസന്ധരായ സാധാരണ പൗരന്റെ ഒരു കാലമുണ്ടായിരുന്നു. താന്‍ ഉപദ്രവിക്കപ്പെടില്ലെന്ന് അയാള്‍ ചിന്തിച്ചിരുന്നെങ്കിലും ഒരു തവണ ഗവണ്‍മെന്റ് ഖജനാവിലേക്ക് പണമടച്ചാല്‍, റീഫണ്ട് ലഭിക്കാന്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഓടേണ്ടിവരുമായിരുന്നു. ഗവണ്‍മെന്റ് ഖജനാവില്‍ നിന്നും പൗരന് ശരിയായി തിരിച്ചുകിട്ടേണ്ട പണം ലഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നിരുന്നു. ഇന്ന് ഓണ്‍ലൈനായി റീഫണ്ട് നല്‍കുന്ന ഒരു സംവിധാനം നാം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് ഒന്നോ രണ്ടോ അതോ മൂന്നോ ആഴ്ചകള്‍ക്കകം റീഫണ്ടുകള്‍ നല്‍കിവരികയാണ്. ഇന്ന് എന്നെ ടെലിവിഷനിലൂടെ കാണുന്നവര്‍ക്കും മനസ്സിലാകും തങ്ങള്‍ ഏതെങ്കിലും അപേക്ഷ നല്‍കാതെ തന്നെ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് റീഫണ്ട് നേരിട്ട് എത്തിയിട്ടുണ്ടെന്നത്. അതിനാല്‍, ഈ ഉത്തരവാദിത്ത്വവും ചുമതലാബോധവുമാണ് ഈ ശ്രമങ്ങളുടെ ഫലം.

സദ്ഭരണത്തിന്റെ സുതാര്യതയ്ക്ക് ഊന്നല്‍ കൊടുക്കേണ്ടതും അത്ര തന്നെ പ്രധാനപ്പെട്ടതാണ്. ഒരു ആഗോള ബന്ധം സമൂഹത്തിലിന്ന് ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാം. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് വേണമെങ്കില്‍-40 ലക്ഷം, 50 ലക്ഷം അപേക്ഷകള്‍ വരെ സ്വീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഏകദേശം രണ്ടുകോടി ജനങ്ങള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നു. സഹോദരീ സഹോദരന്മാരെ, നേരത്തെ ശുപാര്‍ശകളൊന്നുമില്ലെങ്കില്‍ അപേക്ഷയുടെ പരിശോധനയ്ക്കായി നാലു മുതല്‍ ആറു മാസം വരെ എടുത്തിരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഞങ്ങള്‍ മാറ്റംവരുത്തി. ശരിയായ വിശദാംശങ്ങളുള്ള അപേക്ഷകളിന്മേല്‍ പൗരന്മാര്‍ക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഇന്ന് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് എനിക്ക് അഭിമാനത്തോടെ പറയാം. അതില്‍ സുതാര്യതയുണ്ട്, യാതൊരു ശുപാര്‍ശയുടെയോ ചാഞ്ചല്യത്തിന്റെയോ ആവശ്യവുമില്ല. എനിക്കിന്ന് പറയാം, 2015-16-ല്‍ മാത്രം ഞങ്ങള്‍ 1.75 കോടി പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുവെന്ന്.

സദ്ഭരണത്തിന് കാര്യക്ഷമത കൂടിയേ തീരൂ. മുമ്പൊക്കെ ഒരു കമ്പനിക്ക് ഫാക്ടറി സ്ഥാപിക്കണമെങ്കില്‍, അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് ഒരു ബിസിനസ്സ് തുടങ്ങണമെങ്കില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമായിരുന്നു. ഒരാള്‍ക്ക് നമ്മുടെ രാജ്യത്ത് എന്തെങ്കിലും ചെയ്യണമെങ്കില്‍ രജിസ്‌ട്രേഷന് മാത്രം സാധാരണ ഗതിയില്‍ ആറുമാസം വേണ്ടിവന്നിരുന്നു. സഹോദരീ സഹോദരന്മാരെ, കാര്യക്ഷമത കൊണ്ടുവന്നിരുന്നെങ്കില്‍ അതേ ഗവണ്‍മെന്റും, അതേ ചട്ടങ്ങളും, അതേ ഉദ്യോഗസ്ഥരും 24 മണിക്കൂറിനകം കമ്പനിക്ക് രജിസ്‌ട്രേഷന്‍ നല്‍കേണ്ട ജോലി പൂര്‍ത്തിയാക്കുകയും, അത് ചെയ്തുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ജൂലൈയില്‍ മാത്രം അത്തരം 900 രജിസ്‌ട്രേഷനുകള്‍ നടത്തിക്കഴിഞ്ഞു. സഹോദരീ സഹോദരന്മാരെ, സുരാജ്യത്തിന് സദ്ഭരണവും ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ചുവപ്പുകോട്ടയില്‍ നിന്ന് ഞാന്‍ പറഞ്ഞതുപോലെ, ഗ്രൂപ്പ് ‘സി’, ഗ്രൂപ്പ് ‘ഡി’ തസ്തികകളെ ഇന്റര്‍വ്യൂവില്‍ നിന്ന് ഒഴിവാക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തില്‍ ജോലി കിട്ടാന്‍ അവരെ സഹായിക്കും. ആയിരക്കണക്കിനും ലക്ഷക്കണക്കിനും പേരെ ഏകദേശം 9,000 തസ്തികകളില്‍ ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ 9,000 തസ്തികകള്‍ക്ക് ഇനി ഒരു ഇന്റര്‍വ്യൂ നടപടിക്രമവും ഉണ്ടാവുകയില്ല. അതിലേക്കായി എന്റെ ചെറുപ്പക്കാര്‍ക്ക് യാതൊരു കാശും ചെലവാക്കേണ്ടതില്ല. ശുപാര്‍ശകളുടെയും ആവശ്യമില്ല. അഴിമതിക്കും ഏജന്റുമാര്‍ക്കുമുള്ള വഴികള്‍ അടയ്ക്കപ്പെട്ടു. ഈ ജോലി നടപ്പിലാക്കിക്കഴിഞ്ഞു.

സഹോദരീ സഹോദരന്മാരെ,

ഗവണ്‍മെന്റ് ഏതെങ്കിലും ഒരു പദ്ധതി പ്രഖ്യാപിച്ചാല്‍ അതുകൊണ്ടുമാത്രം സാധാരണക്കാരന്‍ തൃപ്തിയടയുന്ന ഒരു കാലമുണ്ടായിരുന്നു. കേവലം പ്രഖ്യാപനം മാത്രമുണ്ടായാലും എന്തെങ്കിലും പ്രത്യക്ഷമായി നടക്കുമെന്ന് അവര്‍ കരുതിയിരുന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയുടെ രൂപരേഖ ചോദിച്ച കാലംവന്നു. പിന്നീട് ജനങ്ങള്‍ പദ്ധതിയുടെ ബജറ്റിനെക്കുറിച്ച് ആരാഞ്ഞ കാലവും വന്നു. ഈ 70 വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഭാവംതന്നെ മാറി. കേവലം പ്രഖ്യാപനം കൊണ്ട് തൃപ്തിയടയില്ല, പദ്ധതിയുടെ രൂപരേഖ കണ്ടാലോ, ബജറ്റ് വിഹിതം അറിഞ്ഞാലോ അംഗീകരിക്കാന്‍ തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നടപ്പിലായതുമാത്രമെ അവര്‍ സ്വീകരിക്കുകയുള്ളൂ. പഴയ ഗതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നമുക്കിന്നാവില്ല. നമ്മുടെ ജോലിയുടെ ഗതിവേഗം കൂടുതല്‍ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് പറയാന്‍ കഴിയൂ. ഗ്രാമീണ റോഡുകള്‍ നമ്മുടെ രാജ്യത്ത് എല്ലാക്കാലത്തും നിലനിന്നിരുന്ന ഒരു വിഷയമാണ്. ശരിയായ റോഡുകള്‍ക്ക് വേണ്ടി ഓരോ ഗ്രാമീണ പൗരനും കേണിരുന്നു. അതൊരു വലിയ ജോലിയാണ്. അടല്‍ ബിഹാരി വാജ്‌പേയ്ജി ഈ ജോലി പ്രത്യേകമായി ഏറ്റെടുത്തു. പിന്നീട് വന്ന ഗവണ്‍മെന്റുകളും ഇത് തുടര്‍ന്നു. ഇതിനെ വേഗത്തിലാക്കാന്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തി. നേരത്തെ പ്രതിദിനം 70 മുതല്‍ 75 കിലോമീറ്റര്‍ വരെ ഗ്രാമീണ റോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്ന സ്ഥാനത്ത് പ്രതിദിനം 100 കിലോമീറ്റര്‍ വരെയാക്കി ഞങ്ങള്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വരുംനാളുകളില്‍ ഈ ഗതിവേഗം സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.

നമ്മുടെ രാജ്യത്ത് ഊര്‍ജ്ജത്തിന്, പ്രത്യേകിച്ച്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന് നാം ഊന്നല്‍ നല്‍കി. സ്വാതന്ത്ര്യം ലഭിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കാറ്റില്‍ നിന്നുള്ള വൈദ്യുതിക്കായി നാം ശ്രമം തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇതില്‍ 40 ശതമാനം വര്‍ദ്ധന കൈവരിച്ചു. വേഗവര്‍ദ്ധനയുടെ തോത് ഇതാണ്. ലോകം മുഴുവന്‍ ഇന്ന് സൗരോര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നാമത് ഏകദേശം 116 ശതമാനം മുതല്‍ 118 ശതാമനം വരെ വര്‍ദ്ധിപ്പിച്ചു. ഇത് കേവലം വര്‍ദ്ധനയല്ല, മറിച്ച്, മുന്നോട്ടുള്ള വന്‍ കുതിച്ചുചാട്ടമാണ്. കാര്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുവാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

നമ്മുടെ രാജ്യത്ത് ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് മുമ്പും വൈദ്യുതി ഉല്‍പ്പാദനമുണ്ടായിരുന്നു. പക്ഷെ, വൈദ്യുതി എത്തിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പ്രസരണലൈനുകളും നല്ല പ്രസരണ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് പ്രതിവര്‍ഷം 30,000-35000 കിലോമീറ്റര്‍ പ്രസരണ ലൈനുകളാണ് ഇട്ടിരുന്നത്. ഇന്നത് 50,000 കിലോമീറ്ററായി ഞങ്ങള്‍ ഉയര്‍ത്തി എന്നത് സംതൃപ്തിയോടെ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ റെയില്‍വെ ലൈനുകളുടെ കമ്മീഷനിംഗ് എടുത്താല്‍ അത് 1500 കിലോമീറ്റര്‍ എന്ന നിരക്കിലായിരുന്നു. കമ്മീഷനിംഗ് എന്നാല്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ട്രെയിനുകള്‍ ഓടിക്കാന്‍ ശേഷി കൈവരിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത് 3500 കിലോമീറ്ററാക്കി ഞങ്ങള്‍ ഉയര്‍ത്തി. ഇത് കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

സഹോദരീ സഹോദരന്മാരെ,

ഇപ്പോള്‍ ഞങ്ങള്‍ ഗവണ്‍മെന്റ് പദ്ധതികളെ ആധാര്‍ കാര്‍ഡ് വഴി ബന്ധിപ്പിച്ചുകൊണ്ട് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ ചോര്‍ച്ച ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മുന്‍ ഗവണ്‍മെന്റ് ആധാര്‍ കാര്‍ഡ് വഴി 4 കോടി ജനങ്ങളെ ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധിപ്പിച്ചിരുന്നു. 4 കോടിയുടെ സ്ഥാനത്ത് ഞങ്ങളിന്ന് 70 കോടി ജനങ്ങളെ ആധാര്‍ കാര്‍ഡ് വഴി ഗവണ്‍മെന്റുമായി ബന്ധിപ്പിക്കുന്ന ജോലി പൂര്‍ത്തീകരിച്ചതായി എനിക്ക് സംതൃപ്തിയോടെ പറയാന്‍ കഴിയും. അവശേഷിക്കുന്നവരെയും ഉടന്‍ തന്നെ ഇതിലുള്‍പ്പെടുത്തും.

ഇന്ന് മധ്യവര്‍ഗ്ഗത്തിനോ, സാധാരണക്കാരനോ ഒരു കാറുണ്ടാവുക എന്നത് അഭിമാനത്തിന്റെ കാര്യമാണ്. വീട്ടില്‍ ഒരു ഗ്യാസടുപ്പ് ഒരുകാലത്ത് സാമൂഹിക പദവിയുടെയും മാന്യതയുടെയും ഒരടയാളമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് 60 വര്‍ഷത്തിനിടെ 14 കോടി പാചകവാതക കണക്ഷനുകള്‍ നല്‍കുകയുണ്ടായി. സഹോദരീ സഹോദരന്മാരെ, ഒരുവശത്ത് 60 വര്‍ഷം കൊണ്ട് 14 കോടി പാചകവാതക കണക്ഷനുകള്‍ നല്‍കിയ സ്ഥാനത്ത് ഞങ്ങള്‍ വെറും 60 ആഴ്ചകള്‍ കൊണ്ട് 4 കോടി പാചകവാതക കണക്ഷനുകള്‍ നല്‍കി എന്നത് എനിക്ക് വലിയ സംതൃപ്തി നല്‍കുന്നു. ദയവായി ഈ രണ്ട് സംഖ്യകളും താരതമ്യം ചെയ്യുക – 60 വര്‍ഷം കൊണ്ട് 14 കോടി, 60 ആഴ്ച കൊണ്ട് 4 കോടി. സാധാരണക്കാരന്റെ ജീവിതനിലവാരത്തില്‍ മാറ്റം സാധ്യമായത് ഈ വേഗം മൂലമാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള പ്രവൃത്തിക്കും ഞങ്ങള്‍ തുടക്കമിട്ടിട്ടുണ്ട്. ഗവണ്‍മെന്റിന്റെയും, ജുഡീഷ്യറിയുടെയും പ്രവര്‍ത്തനത്തിനും പൊതുജനങ്ങള്‍ക്കും അനാവശ്യ നിയമങ്ങളുടെ ഭാരം തടസ്സം സൃഷ്ടിച്ചിരുന്നു. അത്തരം 1700 നിയമങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. അവയില്‍ 1275 നിയമങ്ങള്‍ ഇതിനകം പാര്‍ലമെന്റ് റദ്ദാക്കിക്കഴിഞ്ഞു. ശേഷിക്കുന്നവ റദ്ദാക്കല്‍ പ്രക്രിയയിലാണ്. സഹോദരീ സഹോദരന്മാരെ, ചില ജോലികള്‍ ചെയ്യാവുന്നവയാണെന്നും മറ്റുചിലവ ചെയ്യാന്‍ കഴിയാത്തവയാണെന്നും, ചില ജോലികള്‍ ഇപ്പോള്‍ ചെയ്യാവുന്നതാണെന്നും മറ്റുചില ജോലികള്‍ ഒരിക്കലും ചെയ്യാന്‍ കഴിയാത്തവയാണെന്നും മട്ടിലുള്ള പറച്ചില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു പ്രവണതയായി കണ്ടുവരുന്നു. ജനങ്ങളുടെ മനസ്സില്‍ ഒരുതരം നിഷേധാത്മകത ഉണ്ടായിരുന്നു. ഇന്ന് മനസ്ഥിതിയില്‍ വ്യക്തമായ ഒരു മുന്നേറ്റം ദൃശ്യമാണ്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ പുതിയൊരു കൂട്ടുപ്രവര്‍ത്തനവും പ്രകടമാണ്. ഒരു നേട്ടം കൈവരിക്കുമ്പോള്‍ അത് ചലനാത്മകതയെ ഉത്തേജിപ്പിക്കും. അത് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ മൂര്‍ച്ചവരുത്തും. അങ്ങനെ വന്നാല്‍ അന്തിമഫലം ദൂരെയാവില്ല.

സഹോദരീ സഹോദരന്മാരെ,

പ്രധാനമന്ത്രി ജന്‍ധന്‍ യോജനക്ക് ഞങ്ങള്‍ തുടക്കമിട്ടപ്പോള്‍ അത് ഏതാണ്ട് അസാദ്ധ്യമായൊരു ദൗത്യമായിരുന്നു. ഗവണ്‍മെന്റുകളും ബാങ്കുകളും ഉണ്ടായിരുന്നുവെങ്കിലും, ദേശസാല്‍ക്കരണം നേരത്തെ നടപ്പിലായിരുന്നുവെങ്കിലും രാജ്യത്തെ സാധാരണക്കാരന് ദേശീയ സമ്പദ്ഘടനയുടെ മുഖ്യധാരയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിരുന്നില്ല.

സഹോദരീ സഹോദരന്മാരെ,

ജന്‍ ധന്‍ യോജനയില്‍ 21 കോടി പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ഈ അസാദ്ധ്യ ദൗത്യം പൂര്‍ത്തിയാക്കി. ഇത് ഗവണ്‍മെന്റിന്റെ നേട്ടമല്ല, മറിച്ച് രാജ്യത്തെ 125 കോടി നാട്ടുകാരുടെ നേട്ടമാണ്. ഞാനതിന് അവരെ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അഭിമാനത്തിനായുള്ള പ്രചാരണം ഇന്ന് പ്രധാനപ്പെട്ട ഒരു വിഷയമാണ്. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം. ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം. ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് അഭിസംബോധന ചെയ്യാനുള്ള ആദ്യ അവസരം എനിക്ക് ലഭിച്ചപ്പോള്‍ അതേക്കുറിച്ചുള്ള എന്റെ വിചാരങ്ങള്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. ഈ കുറഞ്ഞ കാലത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ രണ്ടുകോടിയിലധികം ശൗചാലയങ്ങള്‍ ഇതിനകം നിര്‍മ്മിച്ചു കഴിഞ്ഞുവെന്ന് എനിക്ക് അവകാശപ്പെടാനാകും. 70,000-ത്തിലധികം ഗ്രാമങ്ങളാണ് ഇന്ന് തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതില്‍ നിന്ന് വിമുക്തമായിട്ടുള്ളത്. സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനായിട്ടാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു, ഇനിയും വൈദ്യുതി എത്താത്ത 18,000 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുമെന്ന്. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ നാം പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. പക്ഷെ അവരിന്നും വൈദ്യുതി കണ്ടിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാണ്. അസാദ്ധ്യമായത് സാദ്ധ്യമാക്കാനുള്ള ശ്രമം ഞങ്ങളേറ്റെടുത്തു. ആയിരം ദിവസത്തിനുള്ളില്‍ ലക്ഷ്യത്തിന്റെ പകുതി പോലും പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും 18,000 ഗ്രാമങ്ങളില്‍ 10,000-ത്തോളം എണ്ണത്തില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞുവെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. അത്തരം ഗ്രാമങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇന്നാദ്യമായി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ തങ്ങളുടെ വീടുകളിലിരുന്ന് ടെലിവിഷനില്‍ കാണുന്നുണ്ടാവാം. ആ ഗ്രാമങ്ങള്‍ക്ക് ഇവിടെ നിന്ന് ഞാന്‍ പ്രത്യേക ആശംസകള്‍ നേരുന്നു.

സഹോദരീ സഹോദരന്മാരെ, ഡല്‍ഹിയില്‍ നിന്ന് വെറും മൂന്ന് മണിക്കൂര്‍ യാത്രകൊണ്ട് എത്തിച്ചേരാവുന്ന നഗ്‌ല ഫത്തേല എന്ന ഒരു ഗ്രാമം ഹത്രാസ് മേഖലയില്‍ ഉണ്ടെന്നറിയുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. പക്ഷേ അവിടെ വൈദ്യുതി എത്താന്‍ എഴുപത് വര്‍ഷമെടുത്തു. എഴുപത് വര്‍ഷം എന്റെ സഹോദരന്മാരേ, സഹോദരികളേ !. അതുകൊണ്ട് നാം പിന്തുടരുന്ന തൊഴില്‍ സംസ്‌കാരം ഞാന്‍ നിങ്ങളെ പരിചയപ്പെടുത്തുകയാണ്.

സഹോദരീ സഹോദരന്മാരെ, ശാസ്ത്രവും ഗവേഷകരും എല്‍ഇഡി ബള്‍ബുകള്‍ വികസിപ്പിച്ചത് ഓരോ പൗരന്റെയും ക്ഷേമത്തിനാണ്. പക്ഷേ ഇന്ത്യയില്‍ ഇതിന് 350 രൂപ ചെലവ് വരുന്നു. ‘ആരാണിത് വാങ്ങുക?. ഗവണ്‍മെന്റ് പോലും ചിന്തിക്കും: ‘ഇത് കുഴപ്പമില്ല’. ജോലി എല്ലാം തീര്‍ന്നു. അതാരെങ്കിലും ഉപയോഗിച്ചോളും. ഇതാവരുത് മനോഭാവം. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരാന്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് സാധിക്കുമെങ്കില്‍, പരിസ്ഥിതി അഭിവൃദ്ധിപ്പെടുത്താന്‍ അതിന് സാധിക്കുമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ അതിന് സാധിക്കുമെങ്കില്‍, ഈ ദിശയില്‍ ഗവണ്‍മെന്റ് തീര്‍ച്ചയായും പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ആവശ്യമില്ലാത്തിടങ്ങളില്‍ ഇടപെടുകയും, ആവശ്യമുള്ള സ്ഥലങ്ങളില്‍ നാണിച്ച് പിന്‍വാങ്ങുകയും ചെയ്യുന്നത് ഗവണ്‍മെന്റിന്റെ സ്വഭാവമാണ്. ഈ സാഹചര്യം, ഈ തൊഴില്‍ സംസ്‌കാരം മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ 350 രൂപയ്ക്ക് വിറ്റിരുന്ന ബള്‍ബ് ഗവണ്‍മെന്റിന്റെ ഇടപെടല്‍ വഴി ഇപ്പോള്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. നോക്കൂ ഈ വ്യത്യാസം!. ഒരു വശത്ത് 350 രൂപ മറുവശത്ത് 50 രൂപ. ഈ കാശെല്ലാം എവിടേയ്ക്കാണ് പോയിരുന്നതെന്ന് ഞാന്‍ ചോദിക്കുന്നില്ല, പക്ഷേ, ഇതുവരെ 13 കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ രാഷ്ട്രീയം ജനകീയമായിരിക്കുന്നു; സാമ്പത്തിക നയങ്ങള്‍ ജനകീയമായിരിക്കുന്നു. പൊതുഖജനാവില്‍ നിന്ന് ഓരോ ബള്‍ബിനും 300 രൂപ സബ്‌സിഡി നല്‍കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് 500 കോടി രൂപ ദാനമായി നല്‍കിയതിന് പ്രധാനമന്ത്രി അഭിനന്ദിക്കപ്പെടുമായിരുന്നു. പക്ഷേ 50 രൂപക്ക് ബള്‍ബുകള്‍ നല്‍കി അവര്‍ 1000 കോടികള്‍ സമ്പാദിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കി. ഇതിനകം 13 കോടി ബള്‍ബുകള്‍ നാം വിതരണം ചെയ്തിട്ടുണ്ട്. 77 കോടി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് ഓരോ വര്‍ഷവും 200,300,500 രൂപ ലാഭിക്കാനും പ്രകൃതിയെ രക്ഷിക്കാനും എന്റെ രാജ്യനിവാസികളോട് ഞാന്‍ ആവശ്യപ്പെടുന്നു. 77 കോടി ബള്‍ബുകള്‍ എന്ന ലക്ഷ്യം നാം കൈവരിക്കുന്ന ദിനം നാം 20,000 മെഗാവാട്ട് വൈദ്യുതി ലാഭിക്കും.

ഇത് 1,25,000 കോടി രൂപയോളം വരും.

സഹോദരീ സഹോദരന്മാരെ, നിങ്ങളുടെ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക വഴി രാജ്യത്തിന്റെ 1,25,000 കോടി രൂപ നിങ്ങള്‍ക്ക് ലാഭിക്കാം. 20,000 മെഗാവാട്ട് വൈദ്യുതി ലാഭിച്ചുകൊണ്ട് ആഗോള താപനത്തിനെതിരെ നമുക്ക് പോരാടുകയും പ്രകൃതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളില്‍ സംഭാവന നല്‍കുകയും ചെയ്യാം. ഒരു സാധാരണക്കാരനു പോലും ഇതില്‍ സംഭാവനകളര്‍പ്പിക്കാം. അതുകൊണ്ട് സഹോദരീ സഹോദരന്മാരെ, അസാധ്യമായതിനെ സാധ്യമാക്കിക്കൊണ്ട് ആ ദിശയില്‍ നാം പ്രവര്‍ത്തിച്ചിരിക്കുന്നു.

ഊര്‍ജ്ജത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമായി നാം മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാം. നീണ്ടകാലയളവില്‍ നിശ്ചിത വിലക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ അവരുമായി നാം ദീര്‍ഘകാല കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. 2024 വരെ വാതകം വാങ്ങിക്കുന്നതിന് ഖത്തറുമായി നമ്മള്‍ കരാറിലെത്തിയിരുന്നു. പക്ഷേ ഈ വില നമ്മുടെ സാമ്പത്തികരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. നമ്മുടെ നയതന്ത്രബന്ധം വഴി ഖത്തറുമായി വിലപേശാനും, അവരുടെ അവകാശമായിരുന്ന ഈ കരാറില്‍ പുനര്‍വിലനിര്‍ണ്ണയം നടത്താനും സാധിച്ചു. ഇതുവഴി പൊതുഖജനാവിന് 2,000 കോടി രൂപ ലാഭിക്കാനായി. ഈ 2,000 കോടി രൂപ ലഭിക്കാന്‍ ഖത്തറിന് അര്‍ഹതയുണ്ടായിരുന്നു. പക്ഷേ, അവരുമായുള്ള നമ്മുടെ ബന്ധവും നമ്മുടെ നയങ്ങളും അസാധ്യമായതിനെ സാധ്യമാക്കി. എല്ലാ ഗവണ്‍മെന്റുകളുടെയും കാലത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നു. നമ്മെ മധേഷ്യയുമായി ബന്ധിപ്പിക്കുന്ന ചാബാഹര്‍ തുറമുഖത്തിനായും നാം ശ്രമിച്ചു. അസാധ്യമായത് സാധ്യമാക്കിയതില്‍ ഞാന്‍ ഏറെ സംതൃപ്തി അനുഭവിക്കുന്നു. ചാബാഹര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് ആസൂത്രിതമായ രീതിയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, എന്നിവ മുന്നോട്ടുപോകുമ്പോള്‍ അസാധ്യമായ ഒരു കാര്യമാണ് സാധ്യമായത്.

എന്റെ സഹോദരീ സഹോദരന്മാരെ, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനെ ബാധിക്കുന്ന ഒരു കാര്യമാണ് വിലക്കയറ്റം. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പണപ്പെരുപ്പ നിരക്ക് 10 ശതമാനം കടന്നുവെന്നത് സത്യമാണ്. നമ്മുടെ തുടര്‍ച്ചയായുള്ള പരിശ്രമങ്ങള്‍ വഴി ഇത് ആറ് ശതമാനത്തില്‍ താഴെയാക്കി നിര്‍ത്താന്‍ നമുക്ക് സാധിച്ചു. ഇതുമാത്രമല്ല. പണപ്പെരുപ്പ നിരക്ക് നാല് ശതമാനമാക്കി (രണ്ട് ശതമാനം കുറയുകയോ കൂടുകയോ ചെയ്യാം) നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് നടപടികളെടുക്കാന്‍ ആര്‍ബിഐയുമായി ഗവണ്‍മെന്റ്്് കരാറിലെത്തി. പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പഴങ്കഥയാക്കി നാം മുന്നോട്ടുപോകണം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രാജ്യം വരള്‍ച്ചയിലായിരുന്നു. അതിന്റെ പ്രതിഫലനം പച്ചക്കറിയുടെ വിലയില്‍ കാണാവുന്നതാണ്. വിപണിയിലെ മാന്ദ്യം ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം വരള്‍ച്ച കാരണം പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞത് ആശങ്കക്ക് കാരണമായി. പക്ഷേ സഹോദരീ സഹോദരന്മാരെ, മുന്‍പുണ്ടായിരുന്ന നിരക്കില്‍ പണപ്പെരുപ്പം തുടര്‍ന്നിരുന്നുവെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല. ഇത് നിയന്ത്രണത്തിലാക്കാന്‍ ഗവണ്‍മെന്‍് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴും ജനങ്ങള്‍ ഈ ഗവണ്‍മെന്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട രാജ്യനിവാസികളെ നിങ്ങളുടെ പ്രതീക്ഷകള്‍ സ്വാഭാവികമാണ്. അത് നടപ്പില്‍ വരുത്താന്‍ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തും. സാധാരണക്കാരന്റെ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കുന്നതിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഗുരു ഗോവിന്ദ് സിംഗ്ജിയുടെ മുന്നൂറ്റിയന്‍പതാം വാര്‍ഷികം രാജ്യം ആഘോഷിക്കാന്‍ പോകുകയാണ്. സിക്ക് ഗുരുക്കന്‍മാരുടെ പാരമ്പര്യമായ ത്യാഗങ്ങളുടെ ഇതിഹാസം വിസ്മരിക്കാന്‍ രാജ്യത്തിനെങ്ങനെ സാധിക്കും. ഇന്ന് ഗുരു ഗോവിന്ദ് സിംഗ്ജിയുടെ മുന്നൂറ്റിയന്‍പതാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗുരുജിയുടെ ഏറ്റവും മികച്ച ഒരു ചിന്ത ഞാന്‍ അനുസ്മരിക്കുകയാണ്. ഗുരുജി പറയാറുണ്ടായിരുന്നു: ഒരു സേവനവും ചെയ്യാത്ത കൈകള്‍ ശുദ്ധമാണെന്ന് ഞാന്‍ എങ്ങനെ കരുതും. കഠിനാധ്വാനത്തിലൂടെ ശക്തിയാര്‍ജ്ജിക്കാത്ത, തഴമ്പുകളില്ലാത്ത കൈകള്‍ ?. ഇന്ന് ഗോവിന്ദ് സിംഗ്ജിയുടെ മുന്നൂറ്റിയന്‍പതാമത് വാര്‍ഷികം നാം ആഘോഷിക്കുമ്പോള്‍ ഞാന്‍ നമ്മുടെ കര്‍ഷകരെക്കുറിച്ച് ആലോചിക്കുന്നു. അവരുടേതിനേക്കാള്‍ ശുദ്ധമായ കൈകള്‍ ആരുടേതാണ്?. ആരുടെ ഹൃദയങ്ങളാണ് അവരുടെ ഹൃദയങ്ങളെക്കാള്‍ ധര്‍മ്മനിഷ്ഠയുള്ളത് ?. ആരുടെ ഉദ്ദേശ്യങ്ങളാണ് അവരുടേതിനേക്കാള്‍ പവിത്രമായത്. രണ്ടുവര്‍ഷം തുടര്‍ച്ചയായ വരള്‍ച്ചയായിരുന്നിട്ടും നമ്മുടെ ധാന്യപ്പുരകള്‍ നിറക്കാന്‍ പരിശ്രമിച്ച നമ്മുടെ കര്‍ഷകര്‍ക്ക് നാം നന്ദി രേഖപ്പെടുത്തുന്നു, അവരെ ഞാന്‍ ആശംസിക്കുന്നു. വരള്‍ച്ചാ സാഹചര്യം മാറിക്കഴിഞ്ഞു. ഇപ്പോള്‍ നാം നല്ല മണ്‍സൂണിനാണ് സാക്ഷ്യം വഹിക്കുന്നത്. ചില സ്ഥലങ്ങളില്‍ കനത്ത മഴ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കനത്ത മഴ കാരണം ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളോടും പൗരന്മാരോടുമൊപ്പം ഇന്ത്യാ ഗവണ്‍മെന്റ് നിലകൊള്ളും. ഇന്ന് ഞാന്‍ നമ്മുടെ കര്‍ഷകരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. കാരണം നമ്മുടെ രാജ്യം പയര്‍വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഈ അവസരത്തില്‍ സംതൃപ്തിയോടെ എനിക്ക് പറയാന്‍ സാധിക്കും നമ്മുടെ കൃഷിക്കാര്‍ വിത്ത് വിതയ്ക്കല്‍ ഒന്നര ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് നന്ദിപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം പയര്‍ വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി അവര്‍ മുന്നോട്ട് വന്നിരിക്കുന്നു. പയര്‍വര്‍ഗ്ഗങ്ങളുടെ കുറഞ്ഞ താങ്ങുവിലയും അതിന് ബോണസും നമ്മള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങള്‍ സംഭരിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുകയും പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് നമുക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.

സഹോദരീ സഹോദരന്മാരെ,
തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു. കാര്യങ്ങളെ ഓരോന്നായല്ല, ഒരുമിച്ചാണ് ഞാന്‍ കാണുന്നത്. സംയോജിതമായ ഒന്നായാണ് അതിനെ കാണേണ്ടത്. സംയോജിതമായ കാര്യങ്ങളുടെ കൂട്ടത്തില്‍ കാര്‍ഷികമേഖലയെ കണ്ടാല്‍, കഠിനാധ്വാനത്താല്‍ നമ്മളൊരു ജോലി സംസ്‌കാരം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റ മൊത്തം ശൃംഖലയ്ക്ക് നല്ല ഫലം നല്‍കാന്‍ സാധിക്കും. ആദ്യമായി ഭൂമിയുടെ സൗഖ്യത്തിലാണ് നമ്മള്‍ ശ്രദ്ധയൂന്നിയത്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, സ്ഥൂല പോഷണം, സൂക്ഷ്മ പോഷണത്തിലുള്ള ആശങ്കകള്‍ എന്നിവയില്‍ ശ്രദ്ധ പതിപ്പിച്ചു. ഇതെല്ലാം നിങ്ങളുടെ ഭൂമി എന്ത് കൃഷിക്കാണ് അനുയോജ്യം, ഈ ഭൂമിയില്‍ ഈ വിള നല്ലതല്ല തുടങ്ങിയ കാര്യങ്ങള്‍ കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ സഹായിച്ചു. പതിയെ ഈ സോയില്‍ ഹെല്‍ത്ത് കാര്‍ഡിനനുസരിച്ച് കര്‍ഷകര്‍ തങ്ങളുടെ ആസൂത്രണം നടത്താന്‍ തുടങ്ങി. ആസൂത്രണം നടത്തിയ ആളുകള്‍ എന്നോട് പറഞ്ഞു. സര്‍ ഞങ്ങളുടെ ചെലവ് 25 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ഉല്‍പ്പാദനത്തില്‍ 30% വര്‍ദ്ധന പ്രകടവുമാണ്. ഈ കണക്ക് ഇപ്പോള്‍ കുറവാണ്. എന്നാല്‍ ഭാവിയില്‍ ഇത് മുന്നോട്ട് പോവുമ്പോള്‍ ഈ ആശയത്തിന് ഗതിവേഗം ലഭിക്കും.

കര്‍ഷകര്‍ക്ക് ഭൂമിയുണ്ട്. അവര്‍ക്ക് ജലം ലഭ്യമായാല്‍, ഈ മണ്ണില്‍ നിന്ന് പൊന്ന് വിളയിക്കാന്‍ എന്റെ രാജ്യത്തെ കര്‍ഷകര്‍ക്ക് സാധിക്കും. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് അതിന് സാധിക്കും. അതുകൊണ്ടാണ് ജല വിനിയോഗം, ജലസേചനം, ജലസംരക്ഷണം എന്നിവയ്ക്ക് നാം പ്രാമുഖ്യം നല്‍കുന്നത്. ഓരോ തുള്ളി ജലവും കര്‍ഷകര്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് നമ്മള്‍ ഊന്നിപ്പറയുന്നു. സൂക്ഷ്മ നനയില്‍ ഓരോ തുള്ളിയിലും കൂടുതല്‍ വിളവ് ലഭിക്കുന്നു. ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം നമ്മള്‍ തുടരും. സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇത് കര്‍ഷകന്റെ ചെലവ് കുറയ്ക്കും. ഇന്നത്തെക്കാലത്ത് കര്‍ഷകന് ജലം, വൈദ്യുതി എന്നിവ ആവശ്യമാണ്. വൈദ്യുതി ഏറെ ചെലവുള്ളതാണ്. സോളാര്‍ പമ്പ് വീട്ടില്‍ ഉള്ളതുവഴി, വൈദ്യുതി സ്വന്തമാക്കാം, സൂര്യനെ സ്വന്തമാക്കാം, പാടങ്ങള്‍ സ്വന്തമാക്കാം, പത്തായപുരകള്‍ സ്വന്തമാക്കാം. അതുവഴി നമ്മുടെ കര്‍ഷകര്‍ സന്തോഷവാന്‍മാരാകും. ഇതുവരെ 77000 സോളാര്‍ പമ്പുകള്‍ വിതരണം ചെയ്യുന്നതില്‍ നാം വിജയിച്ചു.

സഹോദരീ സഹോദരന്മാരെ,
നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെ ഞാന്‍ അഭിനന്ദിക്കുകയാണ്. മണ്ണ്, ജലം, സൗരോര്‍ജ്ജ പമ്പുകള്‍ എന്നിവയോടൊപ്പം നല്ല നിലവാരമുള്ള വിത്തുകളും ആവശ്യമാണ്. ഇന്ത്യയുടെ കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും യോജിച്ച 131ലേറെ വിത്തുകള്‍ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. അവര്‍ സൂക്ഷിക്കുന്ന മൂല്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഈ ശാസ്ത്രജ്ഞരെ ഞാന്‍ ഹൃദ്യമായി അഭിനന്ദിക്കുന്നു. കര്‍ഷകര്‍ക്ക് യൂറിയയും രാസവളങ്ങളും ആവശ്യമാണ്. രാസവളങ്ങളുടെ കാര്യത്തില്‍ കരിഞ്ചന്ത നിലവിലുണ്ടായിരുന്ന കാലമുണ്ടായിരുന്നു. രാസവളങ്ങള്‍ക്കായി പൊലീസിന് ലാത്തിച്ചാര്‍ജ്ജ് വരെ നടത്തേണ്ട അവസ്ഥയുണ്ടായി. രാസവളങ്ങള്‍ ലഭ്യമല്ലാത്തത് കാരണം തന്റെ കണ്ണിന് മുമ്പില്‍ സ്വന്തം വിള നശിച്ചുപോകുന്ന അവസ്ഥ കര്‍ഷകന് കാണേണ്ടിവന്നിട്ടുണ്ട്. സഹോദരീ സഹോദരന്മാരെ, രാസവളങ്ങള്‍ ലഭ്യമല്ലാതിരുന്നത് പഴങ്കഥയായി. ഇന്ന് ഈ ദൗര്‍ലഭ്യം മറികടന്ന് ഏറ്റവും കൂടുതല്‍ രാസവളം ഉല്‍പ്പാദിപ്പിക്കുന്നതില്‍ നാം വിജയിച്ചു. സഹോദരന്മാരേ, സഹോദരികളേ, ഈ ഉല്‍പ്പാദനം വഴി, തങ്ങള്‍ക്കാവശ്യമുള്ള സമയത്ത് കര്‍ഷകര്‍ക്ക് രാസവളം ലഭ്യമാകുന്നുണ്ട്.

ഇതുപോലെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നാം ആവിഷ്‌കരിച്ചു. താരതമ്യേന കുറഞ്ഞ പ്രീമിയത്തിന് സുനിശ്ചിതമായ കവറേജോടുകൂടി കൃഷിഭൂമിക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും ഇത് പരിരക്ഷ നല്‍കുന്നു. 15 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനായി പുതിയ വെയര്‍ഹൗസുകള്‍ നാം പണിതു. മൂല്യവര്‍ധന നടപ്പിലാക്കിയാലേ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കൂ. ഇതിനായി ഇതാദ്യമായി ഭക്ഷ്യസംസ്‌കരണത്തിന് നാം പ്രത്യേകം ഊന്നല്‍ വല്‍കുന്നു. ഈ മേഖലയില്‍ 10 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നാം പ്രോത്സാഹിപ്പിക്കുന്നു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇത് കരുത്ത് പകരുകയും 2022 ഓടെ നമ്മുടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള സ്വപ്‌നം സഫലമാക്കുകയും ചെയ്യും.

സഹോദരീ സഹോദരന്മാരെ, ഭ്രമങ്ങള്‍ക്ക് പിന്നാലെ പോകുന്ന ഒരു പ്രവണത നമ്മുടെ രാജ്യത്തിനുണ്ട്. നല്ല അഭിപ്രായങ്ങള്‍ സൃഷ്ടിക്കാന്‍ ആളുകള്‍ ജനകീയമായ കാര്യങ്ങള്‍ ചെയ്ത് ഖജനാവ് കാലിയാക്കുന്നു. ഒരു വ്യക്തിത്വം സ്ഥാപിക്കാനുള്ള പ്രവണത ഗവണ്‍മെന്റിനുണ്ട്. സഹോദരീ സഹോദരന്മാരെ, ഇതില്‍ നിന്ന് പരമാവധി മാറി നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള മാറ്റം സുതാര്യതയോടെയുള്ള മാറ്റം പരിഷ്‌കാരം, പ്രകടനം, മാറ്റം എന്ന മന്ത്രത്തിനാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്.

സഹോദരീ സഹോദരന്മാരെ,
നമ്മുടെ ഗവണ്‍മെന്റിനേക്കാള്‍ രാജ്യത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പാര്‍ട്ടികളുടെ വ്യക്തിത്വത്തിന് ഉപരിയായി രാജ്യത്തിന്റെ വ്യക്തിത്വത്തിനാണ് പ്രാമുഖ്യം. രാജ്യം മുന്നോട്ട് പോയാല്‍ അതിന്റെ പ്രയോജനം, നൂറ്റാണ്ടുകളോളം വരും തലമുറയ്ക്ക് ലഭ്യമാകും. ഇതുകാരണം, രാജ്യത്തിന്റെ വ്യക്തിത്വത്തിനാണ് നാം പ്രാധാന്യം കൊടുത്തിട്ടുള്ളത്. നമ്മുടെ പാര്‍ട്ടിയുടെ വ്യക്തിത്വത്തിനല്ല. ഈയടുത്ത കാലത്ത് റെയില്‍വേയിലെ നമ്മുടെ സാധ്യത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ട്രെയിനുകളിലെ ബയോടോയ്‌ലെറ്റുകളെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്‌നവും നമ്മള്‍ താലോലിക്കുന്നു. കര്‍ഷകര്‍ക്കായുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ഉപഗ്രഹ – ബഹിരാകാശമേഖലയില്‍ മുന്നേറാന്‍ നാം ആഗ്രഹിക്കുന്നു.

സ്റ്റാന്റപ്പ് ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യക്കായും നാം മുന്നോട്ട് ചുവടുകള്‍ വെയ്ക്കുന്നു. പ്രതീകങ്ങളിലല്ല, കാര്യത്തിലാണ് നാം ഊന്നല്‍ കൊടുക്കുന്നത്. ഒറ്റപ്പെട്ട വികസനത്തേക്കാള്‍ സംയോജിതമായ വികസനത്തിനാണ് നാം പ്രാമുഖ്യം നല്‍കുന്നത്. അര്‍ഹത മാറ്റിവെച്ച്, ശാക്തീകരണത്തിനാണ് നാം ശ്രദ്ധയൂന്നുന്നത്. കാരണം സഹോദരീ സഹോദരന്മാരേ, ശാക്തീകരിക്കരിക്കപ്പെട്ട ഒരു രാജ്യം പുതുതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ വര്‍ണ്ണരാജിയിലൂടെ ഗവണ്‍മെന്റിന് വ്യക്തിത്വം നല്‍കുന്നു. പക്ഷേ ചിലപ്പോള്‍ ചില പഴയ പദ്ധതികള്‍ തകര്‍ന്നടിയുന്നു. പക്ഷേ ഗവണ്‍മെന്റ് എന്നത് തുടര്‍ച്ചയുള്ളതാണ്.

മുന്‍ഗവണ്‍മെന്റിന്റെ ദൗത്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് തിരുത്തി ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നത് രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ്. ഇത് നിങ്ങളുടെ ഗവണ്‍മെന്റിന്റെ ജോലിയാണ്, ഇത് എന്റെ ഗവണ്‍മെന്റിന്റെ ജോലിയാണ് എന്ന ധാര്‍ഷ്ട്യം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഇതുകൊണ്ടാണ് എല്ലാ വിനയത്തോടും കൂടി മുന്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ക്കും നാം പ്രാധാന്യം നല്‍കിയത്. ഇത് നമ്മുടെ തൊഴില്‍ സംസ്‌കാരത്തിലെ മികവിന്റെ മുദ്രയാണ്. കാരണം നമ്മുടെ രാഷ്ട്രം എന്നത് തുടര്‍ച്ചയായുള്ളതും അവസാനിക്കാത്തതുമായ ഒരു സംവിധാനമാണ്. ഇത് നിലനിര്‍ത്താന്‍ നാം ആഗ്രഹിക്കുന്നു. ഇതുകൊണ്ടാണ് ‘പ്രഗതി’ എന്ന പദ്ധതി നാം നടപ്പിലാക്കുന്നത്. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി ഇതിലൂടെ എല്ലാ മാസവും ഞാന്‍ തന്നെ നേരിട്ട് വിലയിരുത്തുന്നു. 7.5 ലക്ഷം കോടിരൂപയുടെ 119 പദ്ധതികളാണ് വിലയിരുത്തപ്പെടുന്നുവെന്നതില്‍ നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാവും

മുന്‍ ഗവണ്‍മെന്റുകള്‍ ആരംഭിച്ച നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഞാന്‍ പറഞ്ഞു: ഈ പദ്ധതികള്‍ക്കുവേണ്ടി ഏറെ തുക ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട്. ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അതെല്ലാം പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്. ഒരു പ്രൊജക്ട് മോണിറ്ററിംഗ് ഗ്രൂപ്പി്‌ന് നാം രൂപം നല്‍കി. ഇത്തരത്തിലുള്ള എല്ലാ പദ്ധതികളും അത് തുടങ്ങിയത് എന്നാണെന്ന് കണ്ടെത്താന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. എനിക്കറിയാന്‍ സാധിച്ചത്, ഇതില്‍ ചിലത് 20 വര്‍ഷംമുമ്പാണ് ആരംഭിച്ചത്, ചിലത് 15 വര്‍ഷം മുമ്പും. ഈ പദ്ധതികളുടെ പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് എല്ലാം അറിയാം. മുന്‍ ഗവണ്‍മെന്റുകള്‍ ഉദ്ഘാടനം ചെയ്ത 10 ലക്ഷം കോടിയുടെ 270 പദ്ധതികള്‍ നാം തിരിച്ചറിഞ്ഞു. ഇതിനായി കോടികള്‍ ചെലവഴിച്ചിരുന്്‍ എന്നിവ പരിശോധിച്ച ശേഷം വേള്‍ഡ് എക്കണോമിക് ഫോറം പറഞ്ഞത് ഇന്ത്യ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 19 സ്ഥാനങ്ങള്‍ക്ക് മുന്നിലെത്തിയെന്നാണ്, ഇന്ത്യ വേഗത്തില്‍ മുന്നേറുന്നതായും പറഞ്ഞു.

സഹോദരീ സഹോദരന്മാരേ,
അന്താരാഷ്ട്ര പരാമര്‍ശ പ്രകാരം, ചടുലവും, പ്രവചനാത്മകവുമായ ഒരു സമ്പദ് വ്യവസ്ഥയായി നമ്മള്‍ മുന്നേറുന്ന രീതി- അടുത്ത കാലത്തായി പാസാക്കിയ ജിഎസ്ടി നിയമം അതിലേക്ക് ശക്തിപകരുന്ന ചുവടുവെയ്പായിരുന്നു, അതിന് എല്ലാ രാഷ്ട്രീയകക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നു.

നു. പക്ഷേ ഈ പണമെല്ലാം പാഴായിപ്പോവുകയായിരുന്നു. ഈ പദ്ധതികളെല്ലാം നാം പുനരാരംഭിച്ചു. സഹോദരീ സഹോദരന്മാരെ, കോടികള്‍ ചെലവഴിച്ചശേഷം പദ്ധതികള്‍ ഇത്തരത്തില്‍ നിലച്ചുപോകുന്നത് കുറ്റകരമായ അവഗണനയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നാം ശ്രമിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരെ, മുന്‍പ് റെയില്‍വേ പദ്ധതികള്‍ക്ക് അനുമതി ലഭിക്കാന്‍ രണ്ട് വര്‍ഷത്തോളം വേണ്ടി വന്നിരുന്നു. എവിടെ നിന്നോ ഒരു ട്രെയിന്‍ കടന്നു പോകുന്നു, രണ്ടു വശത്തും റോഡുകളും നിര്‍മിച്ചിട്ടുണ്ട്, ഒരു റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കേണ്ടതുണ്ട്. പക്ഷെ അനുമതിയ്ക്ക് രണ്ട് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഞങ്ങള്‍ അനുമതിയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കി, അത് മൂന്ന്-നാല് മാസങ്ങളാക്കി, പരമാവധി ആറ് മാസമാക്കി കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

സഹോദരീ സഹോദരന്മാരേ, ഞങ്ങള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിച്ചാലും, ഞങ്ങള്‍ ആരംഭിച്ച പദ്ധതികളുടെ എണ്ണം എത്ര തന്നെ ആയിരുന്നാലും, ഏത് ഗവണ്‍മെന്റിന്റെയും സദ്ഭരണത്തിന്റെ ഉരകല്ല് അവസാനത്തെയാള്‍ക്കുമത് ലഭ്യമാക്കുന്നതില്‍, അഥവാ ഗുണഫലങ്ങള്‍ അയാള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിലാണിരിക്കുന്നത്. അതിനാല്‍ അക്കാര്യം കണക്കിലെടുക്കണം. സഹോദരീ സഹോദരന്മാരേ, നയങ്ങള്‍ വ്യക്തമായിരിക്കുമ്പോള്‍, ഉദ്ദേശങ്ങള്‍ വ്യക്തമായിരിക്കുമ്പോള്‍, ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെ വികാരങ്ങള്‍ ഉന്നതമാവുകയും, മടിക്കാതെ തീരുമാനങ്ങളെടുക്കാനാകുകയും ചെയ്യുന്നു. അതുകൊണ്ട് കൃത്യമായ നയങ്ങളാലും, ഉദ്ദേശലക്ഷ്യങ്ങളാലും, അവസാനത്തെയാള്‍ക്കും ലഭ്യമാക്കുന്നതിന് പ്രാധാന്യം നല്‍കി നമ്മുടെ ഗവണ്‍മെന്റ് ശങ്ക കൂടാതെ തീരുമാനങ്ങള്‍ എടുക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ ദിന പത്രങ്ങള്‍ വായിച്ചാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാ വര്‍ഷവും കാണാന്‍ സാധിക്കും. ഇത് കരിമ്പ് മില്ലുടമകള്‍ ഇത് ചെയ്തില്ല, സംസ്ഥാന ഗവണ്‍മെന്റ് അത് ചെയ്തില്ല, കരിമ്പ് കര്‍ഷകര്‍ ദുരിതത്തിലാണ് എന്നൊക്കെ എല്ലാ വര്‍ഷവും വാര്‍ത്തകള്‍ കാണാം. ആയിരക്കണക്കിന് കോടി രൂപയാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. അതിനായി ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുകയും, അവസാനത്തെയാള്‍ക്കും ഗുണഫലങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കുകയും, തുക കര്‍ഷകരിലേക്ക് തന്നെ എത്തുന്നതായി ഉറപ്പു വരുത്തുകയും ചെയ്തു. സഹോദരീ സഹോദരന്മാരേ, കുടിശ്ശികയിനത്തില്‍ നല്‍കാനുള്ള ആയിരക്കണക്കിന് കോടി രൂപയില്‍ 99.5 ശതമാനത്തോളം നല്‍കിത്തീര്‍ത്തതായി എനിക്ക് വളരെ സംതൃപ്തിയോടെ നിങ്ങളെ അറിയിക്കാനാകും. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണിത് സംഭവിക്കുന്നത്. ഇത്തവണ സംഭരിക്കുകയും, വിപണനത്തിനെത്തുകയും ചെയ്ത കരിമ്പില്‍, 95 ശതമാനം കര്‍ഷകര്‍ക്കും ഉത്പാദിപ്പിച്ച കരിമ്പിന്റെ വില ലഭിച്ചതായും, ബാക്കിയുള്ള അഞ്ച് ശതമാനം കര്‍ഷകര്‍ക്ക് വരും ദിവസങ്ങളില്‍ പണം നല്‍കാനാകുമെന്നും എനിക്ക് ആശ്വാസത്തോടെ പറയാനാകും.

സഹോദരീ സഹോദരന്മാരേ, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷനുകള്‍ നല്‍കുന്ന ഒരു പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട അമ്മമാര്‍ക്ക,് അടുപ്പുകളില്‍ നിന്നുയരുന്ന പുകയില്‍ നിന്നും രക്ഷ നല്‍കാനായി ഉജ്വല എന്ന പേരില്‍ ചടുലമായ ഒരു പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ അഞ്ച് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്, കഴിഞ്ഞ നൂറ് ദിവസങ്ങള്‍ക്കിടയില്‍ 50 ലക്ഷം ഗ്യാസ് കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു- നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും- മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കുന്നത് സാധ്യമാണെന്ന്. അവസാനത്തെയിടത്തും ലഭ്യമാക്കുകയെന്നതിനാണ് ഈ പദ്ധതിയില്‍ ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്.

വിവര സാങ്കേതിക വിദ്യ, വാട്ട്‌സ്ആപ്പ്, മെസ്സേജുകള്‍ , ഇ-മെയിലുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മൂലം പോസ്റ്റ് ഓഫീസുകളുടെ പ്രാധാന്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം പോസ്റ്റ് ഓഫീസ് ശൃംഖലകള്‍ക്ക് പ്രസിദ്ധമാണ്, ഈ പോസ്റ്റ് ഓഫീസുകളെ ഞങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. പാവപ്പെട്ടവരോടും, പാര്‍ശ്വവത്കൃതരോടുമാണ് പോസ്റ്റ് ഓഫീസുകള്‍ ബന്ധപ്പെട്ട് കിടക്കുന്നത്. സാധാരണക്കാരന്റെ വികാരങ്ങളോടും, സ്‌നേഹവായ്പിനോടും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരേയൊരു സര്‍ക്കാര്‍ പ്രതിനിധി പോസ്റ്റ്മാനാണ്. എല്ലാവരുടെയും സ്‌നേഹങ്ങളേറ്റു വാങ്ങുന്ന, എല്ലാവര്‍ക്കും പരിഗണന നല്‍കുന്ന ആ പോസ്റ്റ്മാന്റെ താത്പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിച്ചില്ല. ഞങ്ങള്‍ പോസ്റ്റ് ഓഫീസുകളെ പേയ്‌മെന്റ് ബാങ്കുകളാക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. പേയ്‌മെന്റ് ബാങ്കുകള്‍ സജ്ജീകരിക്കുന്നതിലൂടെ, രാജ്യത്തെ ഗ്രാമങ്ങളിലുടനീളം ബാങ്കുകളുടെ ശൃംഖല സ്ഥാപിക്കപ്പെടും. ജന്‍-ധന്‍ അക്കൗണ്ടിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുക സാധാരണക്കാരന് ആധാറിലൂടെ സ്വന്തം അക്കൗണ്ടുകളിലേക്കാണ് നല്‍കുന്നത്, ഇതിലൂടെ അഴിമതിക്കേസുകളില്‍ കുറവുണ്ടായി. പോസ്റ്റ് ഓഫീസുകളെ പേയ്‌മെന്റ് ബാങ്കുകളാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും.

സഹോദരീ സഹോദരന്മാരേ,
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളായാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്, അഥവാ ക്രമാനുഗതമായി അവ രോഗാതുരമായിക്കൊണ്ടിരിക്കയാണ്, അഥവാ അവ ഓഹരി വിറ്റഴിക്കലിലേക്കാണ് നീങ്ങുന്നത്. അത് കഴിഞ്ഞ കാലത്തെ ഒരു പൊതു രീതിയായിരുന്നു. പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്താന്‍ ഞങ്ങള്‍ യത്‌നിച്ചു. കുപ്രസിദ്ധമായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കുന്ന തരത്തിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാറുന്നതില്‍ ഞങ്ങള്‍ വിജയിച്ചതായി സംതൃപ്തിയോടെ ഇന്നെനിക്ക് ചൂണ്ടിക്കാട്ടാനാവും. ലോകത്തെ എല്ലാ ടെലികോം കമ്പനികളും ലാഭമുണ്ടാക്കുന്നവയാണ്, എന്നാല്‍ ബിഎസ്എന്‍എല്‍ ഒരു വന്‍തോതില്‍ നഷ്ടമുണ്ടാക്കുന്ന സ്ഥാപനമായി മാറുകയായിരുന്നു. ബിഎസ്എന്‍എലിന് ആദ്യമായി പ്രവര്‍ത്തന ലാഭം നേടിക്കൊടുക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലാഭകരമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ അത് ലാഭത്തിലാണ്. എങ്ങനെയൊരു പവര്‍ ഫാക്ടറി ഒരാഴ്ച കൂടി പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവയ്ക്ക് വേണ്ടി കല്‍ക്കരി ലഭ്യമാക്കാനാകുമോ, ഇല്ലയോ. കല്‍ക്കരിയില്ലാതെ അവ അടയ്‌ക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത് പതിവായിരുന്നു. ഇപ്പോള്‍ നമുക്ക് പവര്‍ ഫാക്ടറികള്‍ക്ക് വേണ്ടത്ര അളവില്‍ മതിയായ കല്‍ക്കരി ശേഖരമുണ്ട്. അവയ്ക്ക് മാസങ്ങളോളം അത് ഉപയോഗിക്കാനാകും. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നാമത് നേടിയെടുത്തു.

നമ്മുടെ രാജ്യത്ത് മിക്കപ്പോഴും അഴിമതിയെക്കുറിച്ച് വലിയ സംസാരമുണ്ടാകുന്നതായി നാം കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്ന പാവപ്പെട്ടവരെ അഴിമതി എങ്ങനെയാണ് ബാധിക്കുന്നതെന്നും, എങ്ങനെയാണ് വന്‍തോതില്‍ പണം പാഴാകുന്നതെന്നും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നയങ്ങളുമായി ഞങ്ങള്‍ ആധാര്‍ കാര്‍ഡും, ആധാര്‍ നമ്പരും ബന്ധിപ്പിച്ചു. പ്രിയ സഹോദരീ സഹോദരന്മാരേ, പൊതു ഖജനാവില്‍ നിന്നും പണം വിധവാ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, വികലാംഗര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി അനുവദിക്കുന്ന സംവിധാനമായിരുന്നു മുന്‍പുണ്ടായിരുന്നത്, ഗുണഭോക്താക്കളുടെ പട്ടികയും ലഭിച്ചിരുന്നു. എന്നാല്‍ അതിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയപ്പോള്‍ ജനച്ചിട്ടില്ലാത്ത കുട്ടികള്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും, പദ്ധതികളുടെ ഗുണഫലങ്ങള്‍ വാങ്ങുന്നതായും ഞങ്ങള്‍ കണ്ടെത്തി. മധ്യവര്‍ത്തികള്‍ ബില്യണ്‍കണക്കിന് രൂപ അപഹരിക്കുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിട്ട് പോലുമില്ല.

ആധാര്‍ സംവിധാനത്തിലൂടെ, എല്ലാ മധ്യവര്‍ത്തികളെയും നീക്കം ചെയ്യുകയും, ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുകയും, ദശലക്ഷക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തുകയും അതിലൂടെ ബില്യണ്‍കണക്കിന് രൂപ ലാഭിക്കുകയും ചെയ്തു. ഇപ്പോളത് പരിശോധിച്ചു. ഒരുപാട് പണം നമ്മള്‍ ലാഭിച്ചു. പട്ടികയില്‍ നിന്നുമൊഴിവായിപ്പോയ ആവശ്യക്കാരെ കണ്ടെത്താനും ഇതിലൂടെ മിച്ചം പിടിക്കുന്ന തുക അവകാശത്തിനായി പോരാടിയ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും തീരുമാനിച്ചു. അവസാനത്തെയാള്‍ക്കും ലഭ്യമാക്കുകയെന്ന ദിശയിലൂടെ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയും അവരിലേക്ക് എത്തിച്ചേരുകയും ചെയ്തു.

കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് നമുക്കെല്ലാമറിയാം. ഇപ്പോള്‍ കല്‍ക്കരി ലേലത്തെക്കുറിച്ച് ആരോപണങ്ങളൊന്നും തന്നെ ഉയരുന്നില്ല. ഒരു കളങ്കവും അതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നില്ല. കല്‍ക്കരി ഖനനം ചെയ്യുന്ന സംസ്ഥാനങ്ങള്‍, സമീപ ഭാവിയില്‍ത്തന്നെ അതിലൂടെ ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കും. സ്‌പെക്ട്രം ലേലത്തെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങളത് ഓണ്‍ലൈനായി ലേലം ചെയ്യുകയും അതിലൂടെ രാജ്യത്തിന്റെ പണപ്പെട്ടി നിറയ്ക്കുകയും ചെയ്തു, ആരോഗ്യകരമായ മത്സരം രൂപപ്പെടുത്തുകയും, രാജ്യത്തിന് ഗുണങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.

പ്രിയ സഹോദരീ സഹോദരന്മാരേ,
ആഗോള സമ്പദ് വ്യവസ്ഥയുടെ കാലഘട്ടത്തിലൂടെയാണ് ലോകമിന്ന് കടന്നു പോകുന്നത്. എല്ലാരാജ്യങ്ങളും പരസ്പരബന്ധിതങ്ങളും പരസ്പരാശ്രതത്വങ്ങളുള്ളവയും ആണ്. സാമ്പത്തികമായി, ലോകമൊന്നടങ്കം പരസ്പരം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് എത്രത്തോളം പുരോഗതി നാം നേടുന്നോ, നമുക്ക് ആഗോള സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്താനും, ലോകമണ്ഡലം മുന്‍ നിര്‍ത്തി, ആഗോള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, പ്രധാന്യമുള്ളതായി തുടര്‍ന്ന്, സംഭാവന നല്‍കി, സമയമെത്തുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കാനാകും. അതിനാല്‍ എല്ലായ്‌പ്പോഴും നാം ജാഗരൂകരായിരിക്കണം. നമ്മളെ കാലത്തിനു യോജിച്ചവരാക്കി മാറ്റുന്നതിന് നാം ആഗോള മാനദണ്ഡങ്ങള്‍ പരിപാലിക്കണം.

അടുത്ത കാലത്തായി നിങ്ങള്‍ കണ്ടുകാണും ലോക ബാങ്കും, ഐഎംഎഫും, വേള്‍ഡ് എക്കണോമിക് ഫോറവും, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികളും, മറ്റ് ഏജന്‍സികളും എങ്ങനെയാണ് ഇന്ത്യയുടെ പുരോഗതിയെ അഭിനന്ദിച്ചതെന്ന്. നിയമ പരിഷ്‌കരണങ്ങള്‍, സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, സമീപനത്തിലെ മാറ്റം എന്നിവയില്‍ ഒന്നിനു പിറകേ ഒന്നായി ഇന്ത്യയെടുത്ത തീരുമാനങ്ങള്‍ ലോകം നിരന്തരമായി നിരീക്ഷിക്കുകയാണ്. അനായാസമായി ബിസിനസ്സ് ചെയ്യുന്നതിലെ റേറ്റിങ്ങില്‍ നമ്മള്‍ വളരെപ്പെട്ടെന്ന് മുന്നേറി. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍, നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഇടമായി ഇന്ന് മാറി. വളര്‍ച്ചാ നിരക്കിലും, ജിഡിപിയിലും നാം ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥകളെ പിന്നിലാക്കി.

പ്രിയ സഹോദരീ സഹോദരന്മാരേ, വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കിയിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? സമ്പദ് രംഗത്ത് ഇപ്പോളുള്ള പത്താം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ ഉയരുമെന്ന് അവര്‍ കണക്കാക്കുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, ലോജിസ്റ്റിക് പിന്തുണ, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം കണക്കിലെടുത്താണ് ലോകത്തെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത്. സഹോദരീ സഹോദരന്മാരേ, ഇന്ത്യയുടെ ലോജിസ്റ്റിക് പിന്തുണ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച ശേഷം വേള്‍ഡ് എക്കണോമിക് ഫോറം പറഞ്ഞത് ഇന്ത്യ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 19 സ്ഥാനങ്ങള്‍ക്ക് മുന്നിലെത്തിയെന്നാണ്, ഇന്ത്യ വേഗത്തില്‍ മുന്നേറുന്നതായും പറഞ്ഞു.

സഹോദരീ സഹോദരന്മാരേ, അന്താരാഷ്ട്ര പരാമര്‍ശ പ്രകാരം, ചടുലവും, പ്രവചനാത്മകവുമായ ഒരു സമ്പദ് വ്യവസ്ഥയായി നമ്മള്‍ മുന്നേറുന്ന രീതി- അടുത്ത കാലത്തായി പാസാക്കിയ ജിഎസ്ടി നിയമം അതിലേക്ക് ശക്തിപകരുന്ന ചുവടുവെയ്പായിരുന്നു, അതിന് എല്ലാ രാഷ്ട്രീയകക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നു.

സഹോദരീ സഹോദരന്മാരേ, ഇവിടെ നിന്നാണ് ഞാന്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചാരണ പരിപാടിയെക്കുറിച്ച് സംസാരിച്ചത്. നാം ഒരു ജോലിയും ഖണ്ഡശയായല്ല ചെയ്യുന്നത്. നമുക്കൊരു സമഗ്ര സമീപനമുണ്ടെങ്കിലും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ സംരംഭങ്ങള്‍ക്കായി സമൂഹത്തിന്റെ സഹകരണം അവശ്യമുണ്ട്. എല്ലാ രക്ഷിതാക്കള്‍ക്കും അതിനെക്കുറിച്ച് അറിവുണ്ടാകണം. നാം പെണ്‍മക്കളെ ആദരിക്കണം, സംരക്ഷിക്കണം, ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. പെണ്‍മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന സുകന്യ സമൃദ്ധി യോജനയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ അംഗമായി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് ഞങ്ങള്‍ അതീവ പ്രാധാന്യം നല്‍കുന്നു. അവരതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്.

ഞങ്ങള്‍ ഇന്ദ്രധനുഷ് തികകരണ്‍ യോജന നടപ്പാക്കി, എന്തെന്നാല്‍ നമ്മുടെ അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും സാമ്പത്തിക ശാക്തീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരായ ശാക്തീകരണം എന്നീ രണ്ട് കാര്യങ്ങള്‍ ഉറപ്പു നല്‍കിയാല്‍, കുടുംബത്തില്‍ ഒരു സ്ത്രീയ്‌ക്കെങ്കിലും വിദ്യാഭ്യാസം ഉറപ്പു വരുത്തിയാല്‍, അവള്‍ ശാരീരികമായി ശക്തിയുള്ളവളും, സാമ്പത്തികമായി സ്വതന്ത്രയുമാണെങ്കില്‍, എത്ര ദരിദ്രമായ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്ന് പുറത്തേക്ക് നയിക്കാന്‍ അവള്‍ക്ക് ശക്തിയുണ്ട്, അതിനാല്‍ ദാരിദ്ര്യത്തിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം സ്ത്രീകളുടെ ആരോഗ്യം, സാമ്പത്തികാഭിവൃദ്ധി, ശാരീരിക ശാക്തീകരണം എന്നിവയിലൂടെ വനിതാശാക്തീകരണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്.
അതിനാല്‍ സഹോദരീ സഹോദരന്മാരേ, മൂന്നരക്കോടി കുടുംബങ്ങള്‍ക്ക് മുദ്ര യോജനയുടെ ഗുണം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനായി, ബാങ്കിനു മുന്നിലെത്തിയ പലരും ആദ്യമായാണത് ചെയ്യുന്നത്. അതില്‍ 80 ശതമാനം പേര്‍ എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാരാണ്.

മുദ്ര ബാങ്കിലൂടെ വായ്പയെടുത്ത 80 ശതമാനം പേരും സ്ത്രീകളാണ്. സാമ്പത്തിക വികസനത്തിനായി സ്ത്രീകള്‍ എങ്ങനെ സംഭാവന നല്‍കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. സഹോദരീ സഹോദരന്മാരേ, ഈ വികസനഗാഥയില്‍ പങ്കാളികളായ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രസവത്തിനു ശേഷം അവധി വേണ്ടതുണ്ടെന്ന് നാം കഴിഞ്ഞ ആഴ്ച തീരുമാനിച്ചു. മുന്‍പ് കുറച്ചു മാത്രമായിരുന്ന ആ അവധി നമ്മള്‍ 26 ആഴ്ചയാക്കി ഉയര്‍ത്തി, പുതിയ അമ്മമാര്‍ക്ക് കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി.

നമ്മുടെ നെയ്ത്തുകാര്‍ക്ക്, തുണിവ്യവസായ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക്, നൂലിഴയും, ചുരുളുകളും നിര്‍മിക്കുന്നവര്‍ക്ക്, നൂറു രൂപയായിരുന്നു ലഭിച്ചിരുന്നത്. നൂലിഴയുണ്ടാക്കുന്ന അമ്മമാരുടെയും സഹോദരിമാരുടെയും കരങ്ങള്‍ക്ക് ശക്തി പകരുന്നതിനായി ഞങ്ങളത് 190 രൂപയായി ഉയര്‍ത്തി. പട്ട് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും, നെയ്ത്തുകാര്‍ക്കും ഒരു മീറ്റര്‍ ഉത്പാദനത്തിന് 50 രൂപ വീതം ലഭിക്കും. അത് കച്ചവടക്കാര്‍ക്കോ, മധ്യവര്‍ത്തികള്‍ക്കോ അല്ല ലഭിക്കുകയെന്നും തീരുമാനിച്ചു. മറിച്ച് മീറ്ററിന് 50 വീതമുള്ള ഈ തുക നെയ്ത്തുകാരുടെ അക്കൗണ്ടിലേക്ക് ആധാറിലൂടെ നേരിട്ടെത്തും. ഇത് നെയ്ത്തുകാരെ ശാക്തീകരിക്കും. ഇതിനായി ഞങ്ങള്‍ പദ്ധതികള്‍ ആരംഭിച്ചു, അതിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ ദൃശ്യമാണ്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, റെയില്‍വേയും, പോസ്റ്റ് ഓഫീസും മനസ്സില്‍ കാണുമ്പോള്‍ നമുക്ക് ഇന്ത്യയുടെ ഐക്യം കാണാനാകണം. ഇന്ത്യയെ ബന്ധിപ്പിക്കുന്ന സ്ഥാപനങ്ങളെ എത്രകണ്ട് നാം വിപുലീകരിക്കുന്നോ, നമ്മുടെ സംവിധാനങ്ങള്‍ മാറുകയും, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുകയും ചെയ്യും. അതിനാല്‍ അതേ താളത്തില്‍ ഞങ്ങള്‍ കര്‍ഷകര്‍ക്കായി ഇ-നാം എന്ന പേരില്‍ പുതിയ വിപണി പദ്ധതി ആരംഭിച്ചു. ഇന്ന് രാജ്യത്തെവിടെയുള്ള വിപണികളിലും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാം. കൃഷിഭൂമിയ്ക്ക് 10 കിലോമീറ്റര്‍ ദൂരെയുള്ള ചന്തയില്‍ ഉത്പന്നം വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നില്ല. തന്റെ കഠിനാധ്വാനത്തിന് പ്രതിഫലം കിട്ടാത്ത തരം കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടതായും വരുന്നില്ല. ഇ-നാം എന്ന പേരില്‍ രാജ്യത്തുടനീളം ഏകീകൃത വിപണി ശൃംഖല സ്ഥാപിക്കുകയാണ്.

ജിഎസ്ടിയിലൂടെ ഏകീകൃത നികുതി സംവിധാനം നടപ്പാക്കുന്നതിലൂടെ ഒരു ഏകീകൃത രീതി നിലവില്‍ വരുകയും അത് രാജ്യത്തെ വീണ്ടും ഐക്യപ്പെടുത്തുകയും ചെയ്യും. മുന്‍പ് അധികം ഊര്‍ജ്ജം കൈവശമുള്ളതും, ആരും ആവശ്യക്കാരില്ലാത്തതുമായ ഒരു മേഖലയുണ്ടായിരുന്നുവെന്ന കാര്യം നിങ്ങളെ അതിശയിപ്പിക്കും. മറ്റൊരു മേഖലയില്‍ വൈദ്യുതിയ്ക്ക് വമ്പിച്ച ആവശ്യമുണ്ടായിരിക്കുകയും, ഇരുട്ടിലായിരിക്കുകയും, ഫാക്ടറികള്‍ അടച്ചിടേണ്ടി വരുകയും ചെയ്തിരുന്നു. ‘ഒരേ രാഷ്ട്രം, ഒറ്റ ഗ്രിഡ്, ഒരു വില’ വിജയകരമായതിലൂടെ ഇതിനൊരു മാറ്റം വരുത്താനായി. മുന്‍പ് വേനല്‍ക്കാലത്ത് അത് യൂണിറ്റിന് 10 രൂപയായിരുന്നു, കുറച്ച് ദിവസം മുന്‍പ് ഞാന്‍ തെലങ്കാനയില്‍ പോയപ്പോള്‍ അത് കാലങ്ങളായി നിലനിന്ന 10 രൂപയ്ക്ക് പകരം യൂണിറ്റിന് ഒരു രൂപ പത്ത് പൈസ ആയി മാറി. ഇത് രാജ്യത്തെയാകമാനം ബന്ധിപ്പിക്കുന്ന വിധത്തിലുള്ള ഒരേ വില സംവിധാനത്തിന്റെ ഫലമായിരുന്നു.

രാജ്യത്തെ ഒരു തൊഴിലാളിയ്ക്ക് തന്റെ തൊഴില്‍ സ്ഥലം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കിടയില്‍ മാറേണ്ടതായുണ്ട്. പക്ഷെ ഇപിഎഫ് പ്രകാരം ഈടാക്കിയ തുകയാകട്ടേ കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഞാന്‍ ഗവണ്‍മെന്റിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ 27,000 കോടി രൂപ ഇപിഎഫില്‍ കെട്ടിക്കിടക്കുകയായിരുന്നുവെന്ന് കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും, അത് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഈ തുക അവകാശപ്പെടാന്‍ തൊഴിലാളികള്‍ക്ക് സാധിച്ചിരുന്നില്ല, നടപടിക്രമങ്ങളെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ തൊഴിലാളിയ്ക്ക് ഒരു യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ഞങ്ങള്‍ നല്‍കി, അതിലൂടെ പുതിയ തൊഴില്‍ സ്ഥലത്തേക്ക് പണം കൈമാറ്റം ചെയ്യാന്‍ എളുപ്പത്തില്‍ സാധിച്ചു. ഇപ്പോള്‍, തൊഴിലാളികള്‍ക്ക് വിരമിച്ച ശേഷം തുക ലഭിക്കും, അത് ഗവണ്‍മെന്റ് ട്രഷറിയില്‍ കെട്ടിക്കിടക്കുകയില്ല.

ഭാരത്-മാല, സേതു-ഭാരതം, ഭാരത്-നെറ്റ് തുടങ്ങിയ സംരംഭങ്ങളെ ഞങ്ങള്‍ ശക്തിപ്പെടുത്തി. രാജ്യത്തെയാകമാനം ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്, അവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനവും.

സഹോദരീ സഹോദരന്മാരേ, നിരവധി കാരണങ്ങളാല്‍ ഈ വര്‍ഷം പ്രധാനപ്പെട്ടതാണ്. ഋഷി ശ്രീ രാമാനുജ ആചാര്യജിയുടെ ആയിരാമത് ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ഗുരുവായിരുന്ന ശ്രീമത് രാമചന്ദ്ര ജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം രാജ്യം ആഘോഷിക്കുകയാണ്. ഗുരു ഗോവിന്ദ് സിങ് ജിയുടെ മുന്നൂറ്റിയമ്പതാം ജന്മവാര്‍ഷികവും രാജ്യം ആഘോഷിക്കുകയാണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജി യുടെ നൂറാം ജന്മവാര്‍ഷികവും രാജ്യം ആഘോഷിക്കുകയാണ്. ശീ രാമാനുജ ആചാര്യജിയെ സ്മരിക്കുമ്പോള്‍, അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ സന്ദേശം ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു. ജാതിയോ, വര്‍ഗ്ഗമോ പരിഗണിക്കാതെ എല്ലാ ദൈവവിശ്വാസികളേയും നമുക്ക് സേവിത്താനാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രായത്തിന്റെയോ, ജാതിയുടെയോ അടിസ്ഥാനത്തില്‍ ആരേയും അപമാനിക്കരുതെന്നും, എല്ലാവരെയും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി, അംബേദ്കര്‍, രാമാനുജാചാര്യ, ഭഗവാന്‍ ബുദ്ധന്‍ എന്നിവര്‍ പ്രാധാന്യം നല്‍കിയ ആ പ്രശ്‌നം, നമ്മുടെ മതഗ്രന്ഥങ്ങളും, ആത്മീയാചാര്യന്മാരും പ്രാധാന്യം നല്‍കിയ ആ പ്രശ്‌നം, അതാണ് നമ്മുടെ സാമൂഹിക ഐക്യം.

സമൂഹം വിഘടിച്ചാല്‍, സാമ്രാജ്യം അണിതെറ്റിയാല്‍, ഉയര്‍ച്ചകളും താഴ്ചകളുമായി വിഭജിക്കപ്പെട്ടാല്‍, തൊടാവുന്നവരും തൊട്ടുകൂട്ടാത്തവരുമായാല്‍, എന്നാല്‍ സഹോദരീ സഹോദരന്മാരെ, ആ സമൂഹത്തിന് നിലനില്‍പ്പുണ്ടാവില്ല. അവ സാമൂഹിക തിന്മകളാണ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹിക തിന്മകള്‍, പക്ഷേ അഥവാ സാമൂഹിക തിന്മകള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണെങ്കില്‍, അവയ്ക്ക് അല്‍പം നിര്‍ദയവും എന്നാല്‍ സചേനതനവുമായ ചികിത്സ ആവശ്യമാണ്. ചുറുചുറുക്കില്ലാത്ത മനോഭാവം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല; ഇത് 125 കോടി പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. ഗവണ്‍മെന്റും സമൂഹവും ഒത്തൊരുമിച്ച് സാമൂഹിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ മുന്നോട്ട് വഴിതെളിക്കണം. സഹോദരീ സഹോദരന്മാരേ, നാം എല്ലാവരും സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടണം. നാം എല്ലാവരും നമ്മുടെ പെരുമാറ്റത്തില്‍ തന്നെ ഈ സാമൂഹിക തിന്മകള്‍ക്ക് അതീതരായി ഉയരണം. ഓരോ പൗരനും അവയ്ക്കു അതീതരായി ഉയരണം, എന്നാല്‍ മാത്രമേ നമുക്ക് ഒരു ശക്തമായ ഇന്ത്യ നിര്‍മ്മിക്കാനാകൂ. നമ്മുടെ സമൂഹത്തെ ശാക്തീകരിക്കാതെ നമുക്ക് ഇന്ത്യയെ ശക്തിപ്പെടുത്താനാവില്ല. സാമ്പത്തിക പുരോഗമതി മാത്രം ശക്തമായ ഒരു ഇന്ത്യയെ ഉറപ്പുവരുത്തില്ല, ശക്തമായ ഇന്ത്യയ്ക്കുള്ള ഉറപ്പ് ശക്തമായ സമൂഹത്തിലാണ് നിലകൊള്ളുന്നത്. ഒരു ശക്തമായ സമൂഹം സാമൂഹിക നീതിയുടെ സൗധത്തിലാണ് പടുത്തുയര്‍പ്പെടുന്നത്. ഒരു ശക്തമായ സമൂഹം സാമൂഹിക നീതിയുടെ സൗധത്തിന്‍ മേല്‍ മാത്രമാണ് നിര്‍മ്മിക്കപ്പെടുന്നത്. അതിനാല്‍, സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കേണ്ടത് നമ്മുടെ കടമയാണ്. അവര്‍ ദലിതരോ, താഴേക്കിടയിലുള്ളവരോ, ചൂഷിതരോ, ഇല്ലായ്മക്കാരോ, എന്റെ ആദിവാസി സഹോദരങ്ങളോ, ഗ്രാമീണ ജനതയോ, നാഗരിക ജനതയോ, സാക്ഷരരോ നിരക്ഷരരോ, ചെറുതോ വലുതോ ആവാം-125 കോടി വരുന്ന നമ്മുടെ സഹ പൗരന്മാരാണ് നമ്മുടെ കുടുംബത്തെ രൂപീകരിക്കുന്നത്. നാം ഒത്തൊരുമിച്ച് നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം, ഒരു ദിശയില്‍ നമുക്കെല്ലാം പ്രവര്‍ത്തിക്കുകയും വേണം.

സഹോദരീ സഹോദരന്മാരേ, ഇന്ത്യ യുവാക്കളുടെ ഒരു രാജ്യമാണെന്ന് ഇന്ന് മുഴുവന്‍ ലോകവും അംഗീകരിക്കുന്നു. ജനസംഖ്യയുടെ 65 ശതമാനം അതായത്, ഏകദേശം 800 ദശലക്ഷം ജനങ്ങള്‍ 35 വയസ്സില്‍ താഴെയുള്ള ഒരു രാജ്യത്തിന് എന്താണ് കൈവരിക്കാന്‍ സാധിക്കാത്തത്? അതിനാല്‍ എന്റെ സഹോദരീ, സഹോദരന്മാരേ, യുവാക്കള്‍ക്ക് അവസരവും തൊഴിലും ലഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് നാം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവിലത്തെ മനുഷ്യന്റെ കൂടി ക്ഷേമത്തെ കുറിച്ച് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായ സംസാരിച്ചിരുന്നു. അതു തന്നെയായിരുന്നു മഹാത്മാ ഗാന്ധിയുടെ വീക്ഷണവും. അന്ത്യോദയ എന്ന തത്വചിന്തയിലാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായ വിശ്വസിച്ചത്. ഏറ്റവും പാവപ്പെട്ടവന്റെയും ഏറ്റവും ദുര്‍ബലന്റെയും ക്ഷേമമായിരുന്നു പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയായജിയുടെ രാഷ്ട്രീയ തത്വചിന്തയുടെ കേന്ദ്ര ബിന്ദു. എല്ലാ യുവാക്കള്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നും, എല്ലാ യുവാക്കളും നൈപുണ്യമുള്ളവരാകണമെന്നും, എല്ലാ യുവാക്കള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അവസരം ലഭിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു. പണ്ഡിറ്റ് ദീന്‍ ദയാല്‍ജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും രാജ്യത്തെ 800 ദശലക്ഷം യുവാക്കളുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാനും നാം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. റോഡ് ശൃംഖല വികസിക്കുന്ന രീതിയും, രാജ്യത്ത് ഏറ്റവുമധികം എണ്ണം വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോഴും, രാജ്യം സോഫ്ട്‌വെയറിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാകുമ്പോഴും, 50ല്‍ അധികം പുതിയ മൊബൈല്‍ ഫാക്ടറികള്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെടുമ്പോഴും, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക. രണ്ടു കോടി കതകുള്ള ശുചിമുറികള്‍ നിര്‍മ്മിക്കുമ്പോള്‍, അവ കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കുന്നു, സിമന്റ് മറ്റൊരിടത്തു നിന്നാകും വാങ്ങിയിട്ടുണ്ടാകുക, ഇരുമ്പ് മറ്റൊരു വ്യക്തിയില്‍ നിന്നാകും ലഭിച്ചിരിക്കുക, തടിപ്പണികള്‍ മറ്റു വല്ലവരുമാകും ചെയ്തിരിക്കുക. ജോലിയുടെ സാധ്യത വികസിക്കുന്നതിന് അനുസരിച്ച് തൊഴില്‍ ഉത്പാദനത്തിന്റെ സാധ്യതകളും വര്‍ദ്ധിക്കും. ഇന്ന്, നാം ഈ ദിശയിലാണ് ഊന്നല്‍ നല്‍കുന്നത്.

അതേ പോലെ, നാം നൈപുണ്യ വികസനം ഒരു ദൗത്യമായി ഏറ്റെടുത്തതിനാല്‍ കോടിക്കണക്കിന് യുവാക്കള്‍ക്ക് നൈപുണ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. മോഡല്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് എന്ന ഒരു നിയമത്തിന് നാം മാറ്റം വരുത്തി, അത് ചെറുതാണെന്ന് തോന്നുമെങ്കിലും. വലിയ മാളുകള്‍ 365 ദിവസവും രാത്രി 12 മണിവരെ തുറന്നിരിക്കാന്‍ അനുവദിക്കുമ്പോള്‍ എന്തു കൊണ്ടാണ് ഗ്രാമത്തിലെ ഒരു ചെറിയ കടക്കാരന് സൂര്യാസ്തമനത്തിനു ശേഷം തന്റെ കട പൂട്ടേണ്ടി വരുന്നതെന്ന് ചോദിച്ച് ഞങ്ങള്‍ സംസ്ഥാനങ്ങളിലേക്ക് ഒരു ഉപദേശകനെ അയച്ചു. ഒരു പാവപ്പെട്ടവനും അവന്റെ കട 365 ദിവസവും തുറക്കാനുള്ള അവസരം ലഭിക്കണം. എന്തു കൊണ്ട് നമ്മുടെ സഹോദരിമാര്‍ക്ക് രാത്രിയും ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നില്ല? നമ്മുടെ സഹോദരിമാര്‍ക്ക് രാത്രിയിലും ജോലിക്ക് പോകാനുള്ള നിയമ വ്യവസ്ഥ ഞങ്ങള്‍ ഏര്‍പ്പെടുത്തി. അവരുടെ സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ വേണം, പക്ഷേ, അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കണം. ഈ വക കാര്യങ്ങളാണ് തൊഴില്‍ വര്‍ദ്ധിപ്പിക്കുക. സഹോദരീ സഹോദരന്മാരേ, ഞങ്ങള്‍ ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. നാമത് ചെയ്യാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

സഹോദരീ സഹോദരന്മാരേ, കാര്യങ്ങള്‍ വച്ചു താമസിപ്പിക്കുന്ന ഒരു ഗവണ്‍മെന്റല്ല ഇത്. ഞങ്ങള്‍ക്ക് എങ്ങനെ വൈകിക്കാം എന്നല്ല, എങ്ങനെ പോരാടാം എന്നാണ് അറിയുന്നത്. നാം പ്രശ്‌നങ്ങളെ നേര്‍ക്കു നേര്‍ നിന്ന് നേരിട്ടാല്‍ അല്ലാതെ അത് സംഭവിക്കാന്‍ പോകുന്നില്ല. നാം ഇന്ന് നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന നമ്മുടെ സൈനിക ജവാന്മാരില്‍ ആരെങ്കിലും, അതിര്‍ത്തിയില്‍ വെടിയുണ്ടകളേറ്റു വാങ്ങാന്‍ സജ്ജനായിരിക്കുകയാകണം, ചിലര്‍ ബങ്കറുകളില്‍ ഇരിക്കുകയാകാം, മറ്റു ചിലര്‍ക്ക് രക്ഷാബന്ധന്‍ അവസരത്തില്‍ തന്റെ സഹോദരിയെ കാണാനുള്ള ഭാഗ്യം പോലുമുണ്ടാവില്ല. എത്ര സൈനികരാണ് സായുധ സേനകളില്‍ ജോലിയെടുക്കുന്നത്? നാം എന്തു കൊണ്ട് അവരെ മറന്നു, എങ്ങനെ നമുക്കത് സാധിക്കുന്നു? ഈ ജനങ്ങള്‍ കാരണമാണ് നാം സമാധാനത്തോടും സന്തോഷത്തോടുമുള്ള ജീവിതം നയിക്കുന്നത്. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ വിഷയം വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഞങ്ങള്‍ വിഷയങ്ങള്‍ വൈകിപ്പിക്കില്ല, മറിച്ച് അവയെ നേരിടും. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ എന്ന വാഗ്ദാനം നിറവേറ്റിയ ഞങ്ങള്‍ ഓരോ ഇന്ത്യന്‍ സൈനികന്റെയും കുടുംബത്തില്‍ സന്തോഷം പടര്‍ത്തി. ഞങ്ങള്‍ ഈ കര്‍മ്മം ചെയ്തു.

നേതാജി സുഭാഷ് ബാബുവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യപ്പെടുത്തുകയെന്നത് നമ്മുടെ ദേശവാസികളുടെ വികാരമായിരുന്നു. ഇന്ന്, എന്റെ തല കുനിച്ചു കൊണ്ട് ഞാന്‍ പറയുന്നു അതിന്റെ ഫലമെന്താകുമെന്ന് കണക്കാക്കാതെ ഞങ്ങള്‍ ഈ ഫയലുകള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചു; അസാധ്യമെന്ന് കരുതി ദീര്‍ഘനാളായി വൈകിപ്പിച്ചിരുന്ന ഒരു കര്‍ത്തവ്യം. ഞങ്ങള്‍ നേതാജിയുടെ കുടുംബാംഗങ്ങളെ ക്ഷണിച്ച് അവരെ ആ ഫയലുകള്‍ കാണിച്ചു. പരസ്യപ്പെടുത്തുന്ന പ്രക്രിയ ഇനിയും തുടരും. മറ്റ് രാജ്യക്കാരോടും അവരുടെ കൈവശമുള്ള ഫയലുകള്‍ പരസ്യപ്പെടുത്താനും അവ ഇന്ത്യയ്ക്ക് കൈമാറാനും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, എന്തെന്നാല്‍ സുഭാഷ് ബാബുവിനെ കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും അറിയാനുള്ള എല്ലാ അവകാശവും ഇന്ത്യക്കാര്‍ക്കുണ്ട്. ഞങ്ങള്‍ ആ ദിശയിലാണ് പ്രവര്‍ത്തിച്ചത്.

ബംഗ്ലാദേശ്.. ഇന്ത്യയുടെ വിഭജനം നടന്നപ്പോള്‍, ഒരു അതിര്‍ത്തി തര്‍ക്കം അന്നു മുതല്‍ നിലനിന്നിരുന്നു. ബംഗ്ലാദേശിന്റെ രൂപീകരണം മുതല്‍ ഒരു അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടായിരുന്നു. അനേകം ദശാബ്ദങ്ങള്‍ കടന്നു പോയി. സഹോദരീ സഹോദരന്മാരേ, എല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കുകയും നാം ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു.

സഹോദരീ സഹോദരന്മാരേ, ഒരു മധ്യവര്‍ഗ്ഗക്കാരന് അവന്റേതായ ഭവനം നിര്‍മ്മിക്കണമെന്നും ഒരു ഫ്‌ളാറ്റ് വാങ്ങണമെന്നും ആഗ്രഹമുണ്ടാകും. നിര്‍മ്മാണ ലോബി അവനെ മനോഹരമായി അച്ചടിച്ച ഒരു ലഘുലേഖ കാണിക്കുകയും ആ പാവം അതിന് ഇരയാകുകയും ചെയ്യുന്നു. സാങ്കേതിക ജ്ഞാനം ഇല്ലാത്ത അവന്‍, ഇന്‍സ്റ്റാള്‍മെന്റുകള്‍ എല്ലാം കൃത്യമായി അടച്ചിട്ടും വാഗ്ദാനം ചെയ്യപ്പെട്ട വീട് സമയത്തിന് ലഭിക്കുന്നില്ല. ഒരു മധ്യവര്‍ഗ്ഗക്കാരന്‍ അവന്റെ മുഴുവന്‍ ജീവിതത്തിലും നിര്‍മ്മിക്കുന്ന ഒരേ ഒരു വീടിനു വേണ്ടി അവന്റെ എല്ലാ മൂലധനവും നിക്ഷേപിക്കും. സഹോദരീ സഹോദരന്മാരേ, റിയല്‍ എസ്റ്റേറ്റ് ബില്‍ പാസ്സാക്കുന്നതിലൂടെ നാം ഇതിന് തടയിട്ടു. ഒരു മധ്യവര്‍ഗ്ഗക്കാരന് വീടു സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായാല്‍ അവന് യാതൊരു പ്രശ്‌നവും ഇനി നേരിടേണ്ടി വരില്ല. ഞങ്ങള്‍ ഇതിനായാണ് പ്രവര്‍ത്തിച്ചത്.

സഹോദരീ സഹോദരന്മാരേ, ഈ വര്‍ഷം മഹാത്മാ ഗാന്ധിയുടെ ഗുരുവായ ശ്രീമദ് രാജ്ചന്ദ്രജിയുടെ 150-ാം ജന്മ വാര്‍ഷികമാണെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന വേളയിലും അദ്ദേഹത്തിന് ശ്രീമദ് രാജ്ചന്ദ്രജിയുമായി കത്തിടപാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കത്തുകളിലൊന്നില്‍ ശ്രീമദ് രാജ്ചന്ദ്രജി ഹിംസയെയും അഹിംസയെയും പറ്റി ചര്‍ച്ച ചെയ്തു. ഹിംസ നിലവില്‍ വന്ന സമയത്ത് തന്നെ അഹിംസയും നിലവില്‍ വന്നുവെന്ന് ആ കത്തില്‍ രാജ്ചന്ദ്രജി എഴുതി. രണ്ടിലെയും പ്രധാന സംഗതി മാനവനന്മയ്ക്കു വേണ്ടി നാം ഏത് തിരഞ്ഞെടുക്കുന്നു, ഏത് ഉപയോഗിക്കുന്നു എന്നതാണ്.

സഹോദരീ സഹോദരന്മാരേ, ഹിംസയെയും അഹിംസയെയും കുറിച്ചുള്ള ചര്‍ച്ച നമ്മുടെ രാജ്യത്ത് അന്തര്‍ലീനമാണ്. മാനവികത നമ്മുടെ രക്തത്തിലുള്ളതാണ്. ഒരു മഹത്തായ, അതിഗംഭീരമായ സംസ്‌കാരത്തിന്റെ ഭാഗമായ ജനങ്ങളാണ് നാം. ഈ രാജ്യം മുഴുവനും നാനാത്വവും, നിറങ്ങളും, മനോഹാരിതയുമാണ്. എല്ലാ തരം മണങ്ങളും, എല്ലാത്തരം നിറങ്ങളും, എല്ലാത്തരം സ്വപ്നങ്ങളും നിലനില്‍ക്കുന്ന ഭാരതമാതാവിന്റെ പൂച്ചെണ്ടാണ് ഇത്. സഹോദരീ സഹോദരന്മാരേ, നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഏകത്വ മന്ത്രം നമ്മുടെ വേരുകളുമായി ബന്ധപ്പെട്ടതാണ്.

സഹോദരീ സഹോദരന്മാരേ, നൂറിലധികം ഭാഷകളും, നൂറിലധികം ഭാഷാഭേദങ്ങളും, നിരവധി വസ്ത്രരീതികളും, അനവധി ജീവിതശൈലികളുമുള്ള ഒരു രാജ്യം ഇതിനെല്ലാം ഉപരിയായി ഒരുമിച്ച് നിലകൊള്ളുന്നതിന് പ്രധാന കാരണം നമ്മുടെ സാംസ്‌കാരിക പാരമ്പര്യമാണ്. എങ്ങനെ ആദരിക്കണം എന്നു നമുക്കറിയാം, ആതിഥേയത്വം നമുക്കറിയാം, എങ്ങനെ ഉള്‍ചേര്‍ക്കണമെന്ന് നമുക്കറിയാം, നാം ഈ മഹത്തായ പാരമ്പര്യം പിന്തുടര്‍ന്ന് വന്നു, അതിനാല്‍ ഹിംസയ്ക്കും നിഷ്ഠൂരതയ്ക്കും നമ്മുടെ രാജ്യത്ത് ഇടമില്ല. ഇന്ത്യയുടെ ജനാധിപത്യം ശാക്തീകരിക്കപ്പെടണമെങ്കില്‍, ഇന്ത്യയുടെ സ്വപ്നങ്ങള്‍ നിറവേറ്റപ്പെടണം, അപ്പോള്‍ ഹിംസയുടെ പാതയ്ക്ക് നമുക്ക് വിജയം നല്‍കാന്‍ സാധിക്കില്ല.

അടുത്തകാലത്തായി കാടുകളില്‍ മാവോയിസത്തിന്റെ പേരിലും, അതിര്‍ത്തിയില്‍ തീവ്രവാദത്തിന്റെ പേരിലും, മലമ്പ്രദേശങ്ങളില്‍ ഭീകരവാദത്തിന്റെ പേരിലും, തോളുകളില്‍ തോക്കുകളുമേന്തി നിരപരാധികളെ കൊല്ലുന്ന ഒരു കൊലപാതക മത്സരം നടന്നു വരുന്നുണ്ട്. ഈ ഭൂമി മാതാവിനെ രക്തത്തില്‍ മുക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും, ഭീകരവാദത്തിന്റെ പാതയിലുള്ള വ്യക്തികള്‍ക്ക് പക്ഷേ ഒന്നും നേടാന്‍ സാധിച്ചില്ല. ഈ രാജ്യം ഹിംസയെ വച്ചു പൊറുപ്പിക്കില്ലെന്നും ഭീകരവാദത്തിനിടം നല്‍കുകയില്ലെന്നും ആ യുവാക്കളെ ഞാന്‍ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. അത് ഭീകരവാദത്തിനു മുന്നില്‍ തല കുനിക്കുകയുമില്ല. അത് ഒരിക്കലും മാവോയിസത്തിന് കീഴടങ്ങില്ല. പക്ഷേ, നിങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഇനിയും സമയമുണ്ടെന്ന് ഞാന്‍ ആഹ്വാനം ചെയ്യുകയും പറയുകയും ചെയ്യുന്നു.

നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നത്തെ കുറിച്ച് ഒന്ന് ചിന്തിക്കൂ; അവരുടെ ആശകളും പ്രതീക്ഷകളും ഒന്ന് പ്രതിഫലിപ്പിക്കൂ; മുഖ്യധാരയിലേക്ക് മടങ്ങി വന്ന് സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കൂ, എന്നെന്നാല്‍ ഹിംസയുടെ പാത ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല.

സഹോദരീ സഹോദരന്മാരേ, നമുക്ക് വിദേശ നയത്തെ കുറിച്ച് പറയാം. ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. കേന്ദ്രത്തില്‍ നാം അധികാരമേറ്റ ദിവസം നാം സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചു. നമ്മുടെ സന്ദേശം വളരെ വ്യക്തമായിരുന്നു, നാം അയല്‍ക്കാരായ രാജ്യങ്ങള്‍ക്കെല്ലാം ഒരു പൊതു പ്രശ്‌നമുള്ളത്, ദാരിദ്ര്യം എന്ന വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ച് ദാരിദ്ര്യത്തിനെതിരെ പൊരുതാം, നാം തമ്മില്‍ തമ്മില്‍ പൊരുതിയാല്‍ നാം ഛിന്നഭിന്നമാക്കപ്പെടും, എന്നാല്‍ ദാരിദ്ര്യത്തിനെതിരെ പൊരുതുക വഴി നാം എല്ലാവരും അഭിവൃദ്ധിയിലേക്ക് നടക്കും. അതിനാല്‍, ഞാന്‍ എല്ലാ അയല്‍രാജ്യങ്ങളോടും ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒത്തുചേരാന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ പൗരന്മാരുടെ ദാരിദ്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തേക്കാല്‍ വലുതായ സ്വാതന്ത്ര്യം ഒന്നും ഉണ്ടാവുകയില്ല. ഒരു വിമോചനവും ദാരിദ്ര്യത്തില്‍ നിന്നുള്ള വിമോചനത്തേക്കാല്‍ ഉപരിയാവില്ല. അയല്‍രാജ്യങ്ങളില്‍ നിന്നൊരു പൗരന് ദാരിദ്ര്യത്തില്‍ നിന്ന് മോചനം ലഭിക്കുകയാണെങ്കില്‍ ആ പാവപ്പെട്ടവന്‍ നമ്മുടേതാണോ, അയല്‍രാജ്യക്കാരനോ എന്ന് നോക്കാതെ നാം ആവേശഭരിതരാകും.

സഹോദരീ സഹോദരന്മാരേ, മാനവികതയില്‍ നിന്ന് ഉള്‍പ്രേരണ ലഭിക്കുന്നവര്‍ എന്തു തരം ജനങ്ങളാണ്, ഭീകരവാദത്തിന് സംഭാവന നല്‍കുന്നവര്‍ ഏതു തരക്കാരാണ്? ലോകത്തിനു മുന്നില്‍ രണ്ടു ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പെഷവാറിലെ സ്‌കൂളില്‍ ഭീകരര്‍ നിഷ്‌കളങ്കരായ കുട്ടികളെ നിഷ്ഠൂരമായി വധിച്ചപ്പോള്‍ ഞാന്‍ ലോകത്തോടും, മാനവികതയില്‍ വിശ്വസിക്കുന്നവരോടും ആ ആക്രമണത്തിന്റെ ആഘാതം നിര്‍ണ്ണയിക്കാന്‍ പറഞ്ഞു. നിഷ്‌കളങ്കരായ കുട്ടികള്‍ അരുംകൊലയ്ക്ക് ഇരയായി; പഠനത്തിന്റെ ആ ക്ഷേത്രത്തില്‍ രക്തപ്പുഴ നിറഞ്ഞു; നിഷ്‌കളങ്കരായ കുരുന്നുകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഹിന്ദുസ്ഥാനും, പാര്‍ലമെന്റും കണ്ണീരണിഞ്ഞു; എല്ലാ ഇന്ത്യന്‍ സ്‌കൂളും കണ്ണീരണിഞ്ഞു; ഇന്ത്യയിലെ ഓരോ കുട്ടിയും പെഷവാറില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ വേദനയറിഞ്ഞു. അവന്റെ കണ്ണീര്‍ അണമുറിയാത്തതായി. പെഷവാറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ കുട്ടിയും നമ്മുടെ ഹൃദയത്തെ വേദനിപ്പിച്ചു. ഇതാണ് നമ്മുടെ മാനവികമായി പരിപോഷിപ്പിക്കപ്പെട്ട സംസ്‌കാരത്തിന്റെ ഉള്‍പ്രേരണ; ഇതാണ് നമ്മുടെ മനുഷ്യത്വം, പക്ഷേ ചുറ്റും നോക്കിയാല്‍ നിങ്ങള്‍ തീവ്രവാദികളെ പ്രകീര്‍ത്തിക്കുന്ന ധാരാളം പേരെ കാണും.

നിഷ്‌കളങ്കരായ ജനങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നയിടത്ത്, അവര്‍ ആഘോഷിക്കുമ്പോള്‍, എന്തു തരം ഭീകരവാദ പ്രചോദിത ജീവിതമാകും അത്, എന്തു തരത്തിലുള്ള ഭീകരവാദ പ്രചോദിത ഗവണ്‍മെന്റുകളാണ് അവര്‍? ലോകം ഈ രണ്ടു വ്യത്യാസങ്ങളും കൃത്യമായി മനസ്സിലാക്കും, എനിക്കത്രയും മതി. ഇന്ന് ചില ജനങ്ങളെ ഈ ചുവപ്പ് കോട്ടയുടെ പ്രാകാരത്തില്‍ നിന്ന് പ്രത്യേകമായി ആദരിക്കാനും അവര്‍ക്ക് നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബലൂചിസ്ഥാനിലെയും, ഗില്‍ഗിത്തിലെയും പാക് അധിനിവേശ കശ്മീരിലെയും ജനങ്ങള്‍, അവിടുത്തെ പൗരന്മാര്‍ എനിക്ക് ഹൃദയപൂര്‍വം നന്ദി പറയുകയും, എന്നെ അംഗീകരിക്കുകയും, എന്നോട് സൗമനസ്യം കാണിക്കുകയും ചെയ്തു, ദൂരെ എവിടെയോ ജീവിക്കുന്ന ജനങ്ങള്‍, ഞാന്‍ കാണുക പോലും ചെയ്യാത്ത പ്രദേശങ്ങള്‍, കണ്ടുമുട്ടാത്ത ജനങ്ങള്‍, പക്ഷേ, ദൂരെ വസിക്കുന്ന ജനങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്തു. അതിനാല്‍ അത് 125 കോടി രാജ്യവാസികള്‍ക്കുമുള്ള അംഗീകാരവും ആദരവുമാണ്. അതിനാല്‍ ഈ ആദരവിന് കടക്കാരനായി നിന്നുകൊണ്ട് ഞാന്‍ ബലൂചിസ്ഥാനിലെയും ഗില്‍ഗിത്തിലെയും പാക് അധിനിവേശ കശ്മീരിലെയും ജനങ്ങളോട് ഹൃദയംഗമമായി നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

സഹോദരീ സഹോദരന്മാരേ, ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കുമ്പോള്‍, അതില്‍ രാജ്യത്തെ സ്വാതന്ത്ര്യസേനാനികളുടെ സംഭാവന വലുതാണ്. ഈ സ്വാതന്ത്ര്യ പോരാളികളുടെ സംഭാവന പരിഗണിക്കുമ്പോള്‍, ഗവണ്‍മെന്റ് ഈ സ്വാതന്ത്ര്യ പോരാളികളുടെ ഓണറിങ്ങ് തുകയും, അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയും 20 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുക്കുകയാണ്. മുന്‍പ് 25000 രൂപ ലഭിച്ചിരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഇനി 30,000 രൂപ ലഭിക്കും. നമ്മുടെ സ്വാതന്ത്ര്യ സേനാനികളുടെ ത്യാഗത്തിനും അര്‍പ്പണത്തിനും ആദരമര്‍പ്പിക്കുന്നതിനുള്ള എന്റെ ചെറിയ ശ്രമമാണിത്.

സഹോദരീ സഹോദരന്മാരേ, നാം നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍, ചിലയാളുകളെ കുറിച്ച് ധാരാളമായി സംസാരിക്കുകയും, ചിലര്‍ അത്യധികം പരാമര്‍ശിക്കപ്പെടുകയും ചെയ്യും, എന്നാല്‍ കാടുകളില്‍ ജീവിക്കുന്ന ജനങ്ങള്‍, ആദിവാസികള്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യസമരത്തിലെ സംഭാവനകള്‍ താരതമ്യമില്ലാത്തതാണ്. അവര്‍ കാടുകളിലായിരുന്നു ജീവിച്ചിരുന്നത്. നാം ബിര്‍സ മുണ്ടയുടെ പേര് കേള്‍ക്കുന്നു. ഒരുപക്ഷേ, 1857 മുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം വരെ, ഗോത്രവിഭാഗങ്ങള്‍ പോരാടുകയും പരിത്യാഗം ചെയ്യുകയും ചെയ്യാത്ത ഒരു ഗോത്രാധിപത്യ ജില്ലകള്‍ പോലും ഉണ്ടാവുകയില്ല. അവരുടെ ആത്മത്യാഗത്തിലൂടെ അവര്‍ എന്താണ് സ്വാതന്ത്ര്യമെന്നും എന്താണ് അടിമത്തത്തിനെതിരെയുള്ള പോരാട്ടമെന്നും തെളിയിച്ചു. എന്നാല്‍ നമ്മുടെ വരും തലമുറകള്‍ ഈ ചരിത്രത്തെ കുറിച്ച് അധികം ബോധവാന്മാരല്ല. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ ഗോത്രവിഭാഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സംസ്ഥാനങ്ങളില്‍, സ്ഥലം ലഭിക്കുന്ന ഇടത്ത്, ഈ ധീര ഗോത്ര സ്വാതന്ത്ര്യ സേനാനികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് സ്ഥിരമായ മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും. അവരുടെ സംഭാവനകളും ഓര്‍മ്മക്കുറിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. അങ്ങനെ വരും തലമുറകള്‍ രാജ്യത്തിനു വേണ്ടി ഇവര്‍ നടത്തിയ ത്യാഗസമര്‍പ്പണങ്ങളെ കുറിച്ച് അറിയാനിട വരട്ടെ.

സഹോദരീ സഹോദരന്മാരേ, വിലക്കയറ്റത്തെ കുറിച്ചുള്ള സംവാദത്തിനിടെ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ച കാര്യം, ആരെങ്കിലും അസുഖബാധിതരായാല്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തികസ്ഥിതിയും ബാധിക്കപ്പെടുമെന്നതാണ്. അവരുടെ പെണ്‍മക്കളുടെ വിവാഹങ്ങള്‍ മുടങ്ങുകയും, കുട്ടികളുടെ പഠിത്തം മുടങ്ങുകയും, ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണം തന്നെ ഇല്ലാതിരിക്കുകയും ചെയ്യും. ആരോഗ്യപരിചരണം കൂടുതല്‍ ചെലവേറിയതാകുന്നു. അതിനാല്‍ ബിപിഎല്‍ കുടുംബങ്ങളുടെ ആരോഗ്യപരിചരണത്തിനായി ഒരു സുപ്രധാന പദ്ധതി ഈ ചുവപ്പ് കോട്ടയുടെ പ്രാകാരത്തില്‍ നിന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ വരും ദിവസങ്ങളില്‍, അത്തരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ തേടേണ്ടി വന്നാല്‍, പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെയുള്ള ചെലവുകള്‍ ഗവണ്‍മെന്റ് വഹിക്കും, അതിനാല്‍ എന്റെ പാവപ്പെട്ട സഹോദരങ്ങള്‍ക്ക് ആരോഗ്യപരിചരണ സൗകര്യങ്ങള്‍ ലഭിക്കാതെ പോകില്ല, അവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നു പോകില്ല.

എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ വിമോചനത്തിനായി ജീവന്‍ ബലി കഴിച്ച ആ മഹത് വ്യക്തിത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് നമുക്ക് പുതിയ നിശ്ചയദാര്‍ഢ്യത്തോടെയും, പുതിയ ഊര്‍ജ്ജത്തോടെയും, പുതിയ ഉന്മേഷത്തോടെയും മുന്നോട്ട് പോകാം. രാജ്യത്തിന് വേണ്ടി മരിക്കാനൊരു അവസരം നമുക്ക് ലഭിച്ചില്ല, എന്നാല്‍ രാജ്യത്തിനു വേണ്ടി ജീവിക്കാനൊരു അവസരം നമുക്കുണ്ട്. നാം നമ്മുടെ ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കണം. രാജ്യത്തിനു വേണ്ടി പ്രധാനപ്പെട്ടത് എന്തെങ്കിലും നാം കൈവരിക്കണം. നാം നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും മറ്റുള്ളവരെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രചോദിപ്പിക്കുകയും വേണം. ഒരു സമൂഹം, ഒരു സ്വപ്നം, ഒരു പ്രതിജ്ഞ, ഒരു ദിശ, ഒരു ലക്ഷ്യസ്ഥാനം എന്നിവ നിര്‍മ്മിക്കാന്‍ നാം വേഗത്തില്‍ മുന്നേറണം. ഈ ധര്‍മ്മനിഷ്ഠമായ വികാരത്തോടെ ഞാനൊരിക്കല്‍ കൂടി രാജ്യത്തെ മഹത്ത് വ്യക്തിത്വങ്ങള്‍ക്കും, നമ്മുടെ സുരക്ഷയ്ക്കു വേണ്ടി ജല,കര,വ്യോമ മേഖലകളില്‍ തങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലാക്കുന്ന സൈനികര്‍ക്കും, നമുക്ക് വേണ്ടി ജീവത്യാഗം നടത്തിയ ആ 33000ത്തോളം രക്തസാക്ഷികള്‍ക്കും മുന്നില്‍ തല കുനിക്കുന്നു. ഞാന്‍, ഇതിനാല്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സ്വപ്നത്തിനായി എന്നെത്തന്നെ സമര്‍പ്പിക്കുന്നു. ചുവപ്പ് കോട്ടയുടെ പ്രാകാരത്തില്‍ നിന്ന് നിങ്ങളുടെ എല്ലാ ശക്തിയോടും കൂടി ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

ഈ ശബ്ദം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തട്ടെ.
ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!
വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം!
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
നിങ്ങള്‍ക്കേവര്‍ക്കും നന്ദി

63 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close