ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം പകര്‍ന്ന് കേന്ദ്രമന്ത്രിമാര്‍. രക്ഷാബന്ധന് മഹോത്സവത്തോട് അനുബന്ധിച്ചാണ് കേന്ദ്രമന്ത്രിമാര്‍ അതിര്‍ത്തിയിലെ സൈനികരുടെ കൈകളില്‍ രാഖി ബന്ധിച്ച് രാജ്യത്തിന്റെ സ്നേഹം പങ്കുവെച്ചത്.
സിയാച്ചിനിലെ ബേസ് ക്യാമ്പിലെത്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സൈനികരുടെ കൈകളില്‍ രാഖി ബന്ധിച്ചത്. അതിര്‍ത്തി കാക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം രക്ഷാബന്ധന് ആഘോഷിക്കാനായത് വലിയ ബഹുമതിയായി കാണുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇത് തന്റെ ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീരചരമം വരിച്ച സൈനികരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് സ്മൃതി ഇറാനി രക്ഷാബന്ധനില്‍ പങ്കെടുത്തത്.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയായ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ സൈനികരുടെ കൈകളില്‍ രാഖി ബന്ധിച്ചാണ് മന്ത്രി നിര്‍മല സീതാരാമന് രക്ഷാബന്ധന് ആഘോഷിച്ചത്. അട്ടാരിയില്‍ ഹര്‍സിമ്രത് കൗര്‍ ബാദലും ഉത്തര്‍പ്രദേശിലെ പീലിഭട്ടില് കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും സൈനികരുടെ കൈകളില്‍ രാഖി ബന്ധിച്ച് സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു.