കരുണാ മുരളീധാരാ...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുണാ മുരളീധാരാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2016, 07:47 am IST
FacebookTwitterWhatsAppTelegram

ദ്വാപരയുഗത്തില്‍ ജനിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ഭാവനകള്‍ക്ക് അതീതനായ മഹാപുരുഷനാണ്. കാലത്തിനു തളച്ചിടാനാവാത്ത ആ കൃഷ്ണ ചൈതന്യത്തിന് എല്ലാ കാലത്തും പ്രസക്തിയും പ്രാധാന്യവുമുണ്ട്. ധര്‍മ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി ലോകത്തിനു മാതൃകയായ അതേ മായക്കണ്ണന്‍ തന്നെയാണ് ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളില്‍ മയങ്ങിയത്. ദാര്‍ശനികതയുടെ മറുകര കണ്ടവനാണെങ്കിലും കൃഷ്ണന്‍ ഗൗരവഭാവത്തെ കൈക്കൊണ്ടില്ല. മറിച്ച് ജീവിതത്തെ ആഘോഷമാക്കി പുല്ലാങ്കുഴലിലൂടെ പ്രപഞ്ചത്തിന്റെ അനശ്വര സംഗീതം അദ്ദേഹം ലോകത്തിനു സമര്‍പ്പിച്ചു.

പ്രതിസന്ധികളിലകപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണന്‍. പ്രണയമാനസങ്ങള്‍ക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവര്‍ക്ക് യോഗീശ്വരനുമാണദ്ദേഹം. ഭാരതത്തിന്റെ അനശ്വരമായ ദാര്‍ശനിക പൈതൃകത്തില്‍ ഏറ്റവും പ്രശോഭിക്കുന്നത് കൃഷ്ണ ഭാവങ്ങളാണ്. എല്ലാ ദര്‍ശനങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു. അദൈ്വതിയായ ശങ്കരനും ദൈ്വതിയായ മാധ്വനും വിശിഷ്ടാദൈ്വതിയായ രാമാനുജനും ഭഗവദ് ഗീതയ്‌ക്ക് ഭാഷ്യം രച്ചിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് അഹിംസാഭാവം നല്‍കിയതും തിലകന് ആത്മാഭിമാനം നല്‍കിയതും ഒരേ ഭഗവദ്ഗീത തന്നെയാണ്.

ഭക്തമാനസങ്ങളില്‍ കൃഷ്ണഭക്തിക്ക് അതിരുകളും അവസാനവുമില്ല. ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവര്‍ദ്ധനോദ്ധാരകനായും വിളങ്ങിയ ശ്രീകൃഷ്ണ പരമാത്മാവ് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിവന്ന അമൃതധാരയാണ് . നിഷാദശരമേറ്റ് കാല്‍വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു വീണ ചോരത്തുള്ളികളാല്‍ നവയുഗത്തിന് നാന്ദി കുറിച്ച് കാലചക്രത്തില്‍ മറയുമ്പോള്‍ ഭാരതമെന്ന വിശ്വോത്തര ദേശം ആ വൈഭവ പൂര്‍ണമായ ജീവിത ദര്‍ശനത്തോട് കടപ്പെട്ടിരിക്കുന്നു.. ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും മാത്രം മതി ഈ രാഷ്‌ട്രത്തിലെ ഒരു ശിശുവിനു പോലും ആ വിരാട് രൂപത്തെ തിരിച്ചറിയാന്‍.

ദേശത്തിന്റെ തനിമയും മാനുഷിക മൂല്യങ്ങളും തകര്‍ന്നു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് പ്രതീക്ഷയേകുന്നത് ആ ശ്രീകൃഷ്ണഗാഥയുടെ മഹാപ്രവാഹമാണ്. വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്‌നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവര്‍ത്തിക്കുന്ന ചാരുകിശോരനായ ആ കാര്‍മുകില്‍ വര്‍ണനെ ആര്‍ക്കാണ് വിസ്മരിക്കാനാകുക? നൂറുകോടിയില്‍പ്പരം മനുഷ്യമനസ്സുകളുടെ അഗാധബോധ മണ്ഡലത്തില്‍ പോലും കാണാം ആ മയില്‍പ്പീലിയുടെ തിളക്കം .

അതെ. ശ്രീകൃഷ്ണയുഗം ഒരിക്കലും അവസാനിക്കുന്നില്ല!

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies