ന്യൂഡൽഹി : കായിക മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ . അടുത്ത മൂന്ന് ഒളിമ്പിക്സുകൾ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം . കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കായികരംഗത്തെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള സംഘം ഉടൻ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം , പരിശീലനം , തെരഞ്ഞെടുപ്പ് എന്നിവയിലാണ് സംഘം കൂടുതൽ ശ്രദ്ധ ചെലുത്തുക.
റിയോയിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനം മോശമായതിനെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.കാലങ്ങളായി കായിക താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളോ പരിശീലനമോ ലഭിക്കാത്തതാണ് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് സമഗ്ര മാറ്റം ലക്ഷ്യമിട്ട് പ്രത്യേക സംഘം രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.