പാലക്കാട്: നടന് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 27 ന് പാലക്കാട് പത്തിരിപ്പാലയിലുള്ള സ്കൂളിന് മുന്നില്‍ ഡസ്റ്റര്‍ കാറിലെത്തിയ നടന് കാറിലിരുന്ന് പെണ്‍കുട്ടികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൊബൈലില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം പൊലീസ് പറയുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട കാറിന്റെ നമ്പര്‍ തന്റേതു തന്നെയെന്നു ശ്രീജിത് രവി ഉറപ്പിച്ചു പറയുന്നു. പക്ഷേ അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ലെന്നും. വിദ്യാര്‍ഥിനികള്‍ക്കു സംഭവിച്ച തെറ്റാകുവാനേ സാധ്യതയുള്ളൂവെന്നും. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാമെന്നുമാണ് ശ്രീജിത്തിന്റെ വിശദീകരണം.