കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തില്ലങ്കേരി സ്വദേശി വിനീഷാണ് കൊല്ലപ്പെട്ടത്. രാത്രി 9.30ഓടെ പഞ്ചായത്ത് ഓഫീസിന് സമീപം വെട്ടേറ്റനിലയില്‍ കണ്ടെത്തിയ വിനീഷിനെ അതുവഴിയെത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് തില്ലങ്കേരി മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ മേഖലയില്‍ വിന്ന്യസിച്ചിട്ടുണ്ട്.