തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും. കെജിഎംഓയുടെ നേതൃത്വത്തിലാണ് സൂചനപണിമുടക്ക് നടത്തുന്നത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് കെജിഎംഓ അറിയിച്ചു.
പുതിയ ശമ്പള പരിഷ്ക്കരണത്തിൽ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതിലും സ്പെഷ്യൽ പേ നൽകാത്തതിലും അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അവഗണിച്ചതും അടക്കമുളള വിഷയങ്ങൾ ഉയർത്തിയാണ് സമരം