മോഹൻലാലിന്റെ മാസ് ലുക്കുമായി എത്തിയ പുലിമുരുകൻ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഒപ്പം തിയ്യറ്ററുകളിൽ കയ്യടി നേടുന്നതിനിടയിൽപുലിമുരുകന്റെ ട്രെയിലറെത്തിയത് ആരാധകർക്ക് ആവേശമായി
1മിനിറ്റ് 42 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് മോഹന്‍ലാലിന്റെ മാസ് ലുക്ക് തന്നെയാണ്. ഏറെ സസ്പെന്സുകളും സംഘട്ടനങ്ങളും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നു.
മലയാളത്തിൽ ഏറ്റവും മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തുന്നത്. പുലികളോട് പോരാടി നിൽക്കുന്ന മുരുകന് എന്ന അസാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. ഹോളിവുഡ് സാങ്കേതിക വിദഗ്ദരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് തെന്നിന്ത്യയിൽ ഏറ്റവും വലിയ ആക്ഷൻ കോറിയോഗ്രാഫറായ പീറ്റർ ഹെയ്നാണ്. ചിത്രത്തിലെ പുലിയുമായുള്ള സംഘട്ടന രംഗങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബർ ഏഴിന് തിയ്യറ്ററുകളിലെത്തും.