NewsIcons

അഗ്നിനക്ഷത്രം

ഭഗത് സിംഗ്… ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകര്‍ന്ന വിപ്ലവച്ചൂട് ചരിത്രമുള്ളിടത്തോളം കാലം നിലനില്‍ക്കും. ഇരുപത്തിനാലാം വയസ്സില്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്. ഇന്ന് ഭഗത് സിംഗിന്റെ ജന്മദിനം.

1907 സെപ്റ്റംബര്‍ 28ന് പഞ്ചാബിലെ ബല്‍ഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷന്‍സിംഗിന്‍റെയും വിദ്യാവതിയുടെയും പുത്രന് സമര വീര്യം പാരമ്പര്യമായി കിട്ടിയതാണ്. കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമേന്തി പോരാടണമെന്നുള്ള  നിശ്ചയ ദാര്‍ഢ്യം ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്നു . തന്റെ ഗ്രാ‍മത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920 – ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.
വിവാഹിതനാവുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഭഗത് ഒളിച്ചോടി നൗജവാന്‍ ഭാരത് സമാജില്‍ ചേര്‍ന്നു. 1926 ല്‍  നൗജവാന്‍ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നൗജവാന്‍ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ അസോയിയേഷന്‍ എന്ന വിപ്ളവ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കുക, സമത്വത്തോടെയുള്ള  സ്വതന്ത്രഭരണം സ്ഥാപിക്കുക – ഇതായിരുന്നു ഭഗത്തിന്‍റെ ലക്ഷ്യം.
ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. തുടര്‍ന്ന് ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും 24-ാം വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close