കൊച്ചി: നടന് മോഹന്‍ലാലിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേഷ് രചിച്ച നടനവിസ്മയം എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. സിനിമ, സാമൂഹ്യ മേഖലകളിലെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന 37 പേര് പങ്കുവെച്ച അനുഭവങ്ങളുടെ സമാഹാരമാണ് നടനവിസ്മയം. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.എ രാജാകൃഷ്ണന് മോഹന്‍ലാലില്‍ നിന്ന് പുസ്തകം ഏറ്റു വാങ്ങി.
അഞ്ചു വ്യത്യസ്ത പുറം ചട്ടകളിലാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ചടങ്ങില്‍ ചലച്ചിത്ര സംവിധായകരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.