ന്യൂഡല്‍ഹി: മുസ് ലീം സമുദായം പിന്തുടരുന്ന മുത്തലാഖ് സ്്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് നിഷേധിക്കുന്നതെന്ന് സര്‍ക്കാര്‍. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും ഇത്തരം കീഴ്വഴക്കങ്ങള് പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഒഴിവാക്കാനാകാത്ത സമുദായ ആചാരമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മുത്തലാഖും ബഹുഭാര്യാത്വവും ഭരണഘടനാപരമായി യാതൊരു സാധുതയും ഇല്ലാത്തതാണ്. സമുദായത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. മുത്തലാഖിനെ ലിംഗസമത്വത്തിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഖുര്‍ആനും ശരിയത്ത് നിയമവും അനുസരിച്ചുളള വ്യക്തി നിയമങ്ങളാണ് ഇവയെന്നും അതുകൊണ്ട് തന്നെ കോടതിക്ക് ഇതില്‍ ഭേദഗതി വരുത്താനാകില്ലെന്നും നേരത്തെ മുസ്ലീം ലോ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ മുസ്്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുളള കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പുരുഷന് ഭാര്യയെ വാക്കാല്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്ന മുസ്ലീം വ്യക്തിനിയമമാണ് മുത്തലാഖ്.