മൂന്നാർ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് ഇടുക്കിയില്‍ ഇന്നു നടക്കുന്ന യു.ഡി.എഫ് ഹര്‍ത്താല്‍ ഭാഗികം. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന 123 വില്ലേജുകൾ ഇപ്പോഴും പരിസ്ഥിതി ലോല മേഖലയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇടതു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, എന്നിവയ്ക്ക് പുറമേ മുട്ടത്ത് നടക്കുന്ന സി.ബി.എസ്.സി. കലോത്സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖലാ സമ്മേളനം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഹര്‍ത്താല്‍ ഭാഗികമായേ ജനജീവിതത്തെ ബാധിച്ചിട്ടുള്ളൂ, വാഹനങ്ങള്‍ തടയുന്നുണ്ട്, ജില്ലയില്‍ മാത്രം ഹര്‍ത്താലായത് കാരണം പുറത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ വലഞ്ഞു. മൂന്നാറില്‍ സഞ്ചാരികളടെ വാഹനങ്ങള്‍ തടയുന്നുണ്ടെങ്കിലും പ്രധാന ടൗണുകളില്‍ മാത്രമായി ഹര്‍ത്താല്‍ ഒതുങ്ങി നിൽക്കുകയാണ്.