മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അപര്‍ണ്ണ ബാലമുരളി ഓട്ടോ ഡ്രൈവറായെത്തുന്നു. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘തൃശ്ശിവപേരൂര്‍ ക്ലിപ്തം’ എന്ന ചിത്രത്തിലാണ് അപര്‍ണ്ണ ഓട്ടോ ഡ്രൈവറാകുന്നത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്.
പൂര്‍ണമായും തൃശ്ശൂരിന്റെ സംസ്കാരവും ഭാഷയും ആചാരാനുഷ്ഠാനങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തൃശ്ശൂര്‍ നഗരത്തില്‍, ഓട്ടോറിക്ഷാഡ്രൈവറായി ജോലിനോക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് നാലു യുവാക്കള്‍ കടന്നുവരുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ആമേന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ് സാന്‍ഡ്സ് മീഡിയ ഹൗസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
പി.എസ് റഫീഖ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ബാബുരാജ്, ടിനി ടോം, ഇര്‍ഷാദ്, ശ്രീജിത്ത് രവി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.