ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി. ശിവ്പാലിന്റെ അനുയായിയെ മര്‍ദ്ദിച്ചതിന് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശ്വസ്ഥനും മന്ത്രിയുമായ പവന് പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 2012ല്‍ അയോദ്ധ്യ മണ്ഡലത്തില്‍ നിന്നും വിജയിച്ചയാളാണ് പാണ്ഡെ.
ശിവ്പാല്‍ യാദവിന്റെ ഉറ്റ അനുയായിയും എംഎല്‍എയുമായ ആഷു മാലിക്കിന്റെ കരണത്തടിച്ച കുറ്റത്തിനാണ് പവന് പാണ്ഡെക്കെതിരായ നടപടി. പാണ്ഡെയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്ന ശിവ്പാല്‍ അദ്ദേഹത്തെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ എസ്പി യോഗത്തിനിടെ ആഷു മാലിക്കുമായി അഖിലേഷ് യാദവും ഇടഞ്ഞിരുന്നു.
അതേസമയം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കിടെ അഖിലേഷ് യാദവ് യുപി ഗവര്‍ണറെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. സാധാരണ കൂടിക്കാഴ്ചയെന്ന് അഖിലേഷ് പറയുമ്പോഴും അഭ്യൂഹങ്ങള്‍ പടരുകയാണ്.
നേരത്തെ അഖിലേഷ് അമ്മാവന് ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ നിന്നും ശിവ്പാല്‍ അഖിലേഷിന്റെ വിശ്വസ്ഥരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പരസ്പരം പടവെട്ടിയിരുന്നു. മുലായത്തിന്റെ നേതൃത്വത്തില്‍ പിന്നീട് പരിഹാര ചര്‍ച്ചകള്‍ നടന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.