സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കത്തിന്റെ മൂന്നാം പതിപ്പിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 37 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. അനുഷ്ക്കയ്ക്കൊപ്പം ശ്രുതി ഹാസന് കൂടി സിങ്കം 3യില്‍ എത്തുന്നുണ്ട്.
ഹരി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസർ അടുത്തമാസം ഏഴിന് റിലീസ് ചെയ്യും. വമ്പന്‍ ഹിറ്റായ ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെ തന്നെ ഗാനങ്ങള്‍ക്കും ആക്ഷനും പ്രാമുഖ്യം നല്‍കിയാണ് മൂന്നാം പതിപ്പും ഇറങ്ങുന്നത്. ദുരൈസിങ്കം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍, താക്കൂര്‍ അനൂപ് സിംഗ്, സൂരി, റോബോ ശങ്കര്‍, ക്രിഷ് എന്നിവരും എത്തുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.