അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന് നവംബര്‍ 11ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ചലച്ചിത്ര താരം ദിലീപ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക വേഷത്തിലെത്തുന്നത്. പ്രയാഗ മാര്ട്ടിന്, ‘മഹേഷിന്റെ പ്രതികാരം’ ഫെയിം ലിജോമോള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
രാഹുല്‍ മാധവ്, സിജു വിത്സണ്, സലിംകുമാര്‍, സിദ്ദിഖ്, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം, ധര്മജന് ബോള്‍ഗാട്ടി, കലാഭവന്‍ ഹനീഫ്, ജോര്‍ജ് ഏലൂര്‍, പ്രദീപ് കോട്ടയം, സുബ്രഹ്മണ്യന് ബോള്‍ഗാട്ടി, സ്വാസിക, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
സംവിധായകന് നാദിര്‍ഷ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. പൂര്‍ണ്ണമായും കട്ടപ്പനയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം നാദ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ദിലീപും ഡോ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.