NewsMovieEntertainment

പുലിമുരുകന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: തീയറ്ററുകളില്‍ വന്‍ കളക്ഷനുമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ഇന്നലെ രാത്രിയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

തമിഴ്‌ടോറന്റ് ഉള്‍പ്പെടെ നാല് സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കേരള പൊലീസ് സൈബര്‍ഡോം ഇടപെട്ട് സിനിമയുടെ ഡൗണ്‍ലോഡിംഗ് തടയുകയായിരുന്നു. തമിഴ്‌റോക്കേഴ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ 28 പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശനാടുകളില്‍ പോലും ചിത്രം പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെയാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ തന്നെ ചിത്രം പതിനഞ്ച് കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു. ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ തീയേറ്ററുകളിലെത്തിയത്.

222 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close