കാൻസറും ജീവിതശൈലിയും; ഏഴു വസ്തുതകൾ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കാൻസറും ജീവിതശൈലിയും; ഏഴു വസ്തുതകൾ

Janam Web Desk by Janam Web Desk
Nov 6, 2016, 02:27 pm IST
A A
FacebookTwitterWhatsAppTelegram

കേരളത്തിന്റെ പുതിയ അന്തരീക്ഷത്തിൽ കാൻസറിനെ സംബന്ധിച്ചുളള  വാർത്തകൾ പുതുമയല്ലാതെയായിട്ടുണ്ട്. പുതിയ കാലഘട്ടത്തിൽ ഒരു ജീവിതശൈലീരോഗമായിത്തന്നെ കാൻസറിനെ കണ്ട് പ്രതിരോധ നടപടികൾ ആരംഭിച്ചാൽ ഒരു പരിധിവരെയെങ്കിലും നമുക്ക് ഈ വിപത്തിനെ തടഞ്ഞു നിർത്താനാകും. നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കമുളള  പലതും കാൻസറിനു കാരണമാകുന്നതോ, സാദ്ധ്യത വർദ്ധിപ്പിക്കുന്നതോ ആണ്. കാൻസറടക്കമുളള  മാരകരോഗങ്ങൾ സംബന്ധിച്ച ഏഴു വസ്തുതകളാണ് ചുവടെ. ഈ വിഷയങ്ങളിൽ അൽപ്പമൊന്നു ശ്രദ്ധ പതിപ്പിച്ചാൽ ഒരു വലിയ അളവു വരെ ഈ രോഗങ്ങളെ അകറ്റി നിർത്താം.

1. എണ്ണ

റിഫൈൻഡ് എണ്ണകളുടെ ആവർത്തിച്ചുളള  ഉപയോഗം ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. ഒരിക്കൽ ചൂടാക്കി പാകം ചെയ്യുന്ന എണ്ണ തന്നെ ചൂടാറിയ ശേഷം വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് കാൻസർ സാദ്ധ്യത വിളിച്ചു വരുത്തുന്നതായി നിരവധി പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നുണ്ട്. പല ആവർത്തി ഇത്തരത്തിൽ ചൂടാക്കുകയും, ആറുകയും ചെയ്യുന്ന എണ്ണയുടെ രാസഘടന സമ്പൂർണ്ണമായും മാറുകയാണ്. വാസ്തവത്തിൽ കുറേ കഴിയുമ്പോൾ എണ്ണ എന്നു വിളിക്കാൻ പോലും കഴിയാത്ത രാസഘടനയിലേക്കാണിതു മാറുന്നത്. ഇത് കാൻസർ ഉൾപ്പെടെയുളള  ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. അതു കൊണ്ടു തന്നെ പുറത്തു നിന്നും വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. മാത്രവുമല്ല വിപണിയിൽ ലഭ്യമാകുന്ന എണ്ണകളിൽ മായമായി ഉപയോഗിച്ചു വരുന്ന മിനറൽ ഓയിൽ പോലെയുളള രാസവസ്തുക്കളും കാൻസറിനു കാരണമാകുന്നവയാണ്. വിലയ്‌ക്കു വാങ്ങി ഉപയോഗിയ്‌ക്കുന്ന എണ്ണകൾ തിരഞ്ഞെടുക്കുമ്പൊഴും പ്രത്യേകം ശ്രദ്ധിക്കുക.

2. പഴം, പച്ചക്കറികൾ

ആരോഗ്യപ്രശ്നങ്ങളെ ഭയന്നു കൂടിയാണ് നാം മാംസാഹാരത്തിൽ നിന്നും വെജിറ്റേറിയനിസത്തിലേയ്‌ക്കു മാറിയത്. പക്ഷേ മാരകരാസവസ്തുക്കളാണ് പച്ചക്കറിയിൽ നമ്മെ കാത്തിരിക്കുന്നത്. പുറം തൊലി നീക്കം ചെയ്യാതെ പച്ചക്കറികൾ പാകം ചെയ്തു കഴിക്കാമായിരുന്ന കാലം കഴിഞ്ഞു. നിർബന്ധമായും പുറം തൊലി നീക്കം ചെയ്തും പല ആവർത്തി കഴുകിയും മാത്രം പച്ചക്കറി ഉപയോഗിക്കുന്നത് ശീലമാക്കുക. പച്ചക്കറി മാത്രമല്ല, ആപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളും ഇത്തരത്തിൽ മാത്രമേ ഉപയോഗിക്കാവൂ. മെഴുകടക്കമുളള പോളീഷിംഗ് വസ്തുക്കളും വിഷങ്ങളും കേവലം കഴുകലിലൂടെ പോകാത്തത്ര കാഠിന്യത്തിൽ അവയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

3. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം

ആഹാരത്തിലൂടെ നാം സ്വീകരിക്കുന്ന നാരിന്റെ അളവ് ഇന്ന് വളരെ കുറവാണ്. ബേക്കറി ഭക്ഷണങ്ങളും, മൈദ ഉപയോഗിച്ചുളള  ഫാസ്റ്റ് ഫുഡുകളുടേയും ആധിക്യവുമാണിതിനു പ്രധാന കാരണം. കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണം നിത്യാഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ആരോഗ്യവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പഴക്കം ചെല്ലാത്തതും, വിശ്വസനീയമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചതുമായ പച്ചക്കറികൾ വാങ്ങുവാൻ പരമാവധി ശ്രദ്ധിക്കുക. കഴിവതും കഴിവുളളത്ര പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുക

4. ശുദ്ധജലം

ഏറ്റവും പ്രധാനമാണ് ശുദ്ധജലം. ഇന്ന് ലഭിക്കാൻ പ്രയാസമേറിയതും ശുദ്ധജലമാണ്. പ്രകൃതിദത്ത ശുദ്ധജലസ്രോതസ്സുകളെല്ലാം നാം മത്സരിച്ചു മലിനമാക്കുന്നു. രക്ഷപ്പെടാൻ ഒരേയൊരു വഴി ഇനിയെങ്കിലും ഈ ജലസ്രോതസ്സുകളെ സംരക്ഷിക്കുകയെന്നതാണ്. ഭൂഗർഭജലവിതാനം പല കാരണം കൊണ്ടും കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഇനിയെങ്കിലും നാമുണർന്നു പ്രവർത്തിച്ചില്ലയെങ്കിൽ അത് വരും തലമുറകളോടു ചെയ്യുന്ന അപരാധം കൂടിയാണ്.

5. ഔഷധം

ഏതു ചെറിയ രോഗത്തിനും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നത് നാമിന്നൊരു ശീലമാക്കി മാറ്റിയിട്ടുണ്ട്. ഓരോ മരുന്നുകളും ഓരോ രാസവസ്തു തന്നെയാണെന്ന യാഥാർഥ്യം നാം ഓർക്കേണ്ടതുണ്ട്. ശരീരത്തിന്റെ ആന്തരാവയവങ്ങൾ പലതിനെയും ദോഷകരമായി ബാധിക്കുന്ന പല പാർശ്വഫലങ്ങളും ഇവയ്‌ക്കുണ്ട്. അത്യാവശ്യത്തിനു മാത്രം ഔഷധങ്ങളെ ആശ്രയിക്കുന്നത് ഒരു ശീലമാക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നമുക്കു സമ്മാനിക്കും.

6. ലഹരി

പുകയില തുടങ്ങിയ ലഹരിവസ്തുക്കളേക്കുറിച്ച് ഇത്തരമൊരു വിഷയത്തിൽ പരാമർശിക്കേണ്ട കാര്യം തന്നെയില്ല. കാൻസർ ഉൾപ്പെടെയുള്ള പല മാരക രോഗങ്ങളെയും ഇന്നിന്റെ ലോകത്തിൽ ഇത്രയും ഭീകരമായി വളർത്തിയതിൽ വളരെ വലിയ പങ്കാണ് പല പേരിലും രൂപത്തിലും വിപണിയിലിറങ്ങുന്ന എല്ലാ ലഹരിവസ്തുക്കളും വഹിക്കുന്നത്. അവയെ നാം ഉപേക്ഷിയ്‌ക്കുകയല്ല, അവയിൽ നിന്നും ഓടി രക്ഷപ്പെടുകയാണ് വേണ്ടത്. അത്രയും ഭീകരമാണവ.

7. റേഡിയേഷൻ വികിരണങ്ങൾ

ഇരുപത്തിനാലു മണിക്കൂറും അപകടകരമായ റേഡിയേഷൻ വലയത്തിനു നടുവിലാണ് നാമോരോരുത്തരും അറിഞ്ഞോ അറിയാതെയോ കഴിയുന്നത്. മൊബൈൽ ടവറുകളായി, പലവിധ വയർലെസ് ഉപകരണങ്ങളായി ഇങ്ങനെ നമ്മെ ചൂഴ്ന്ന്, നാമറിയാതെ അവ നിൽക്കുന്നു. ഇതിനു പുറമേയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുളളവയിൽ നിന്നും അന്തരീക്ഷത്തിൽ കലരുന്ന നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമുളള  വിവിധ വാതകങ്ങളും, മാരക രാസവസ്തുക്കളും. ചൈനീസ് ഉൽപ്പന്നങ്ങൾ എന്ന നിലയിൽ വിലകുറച്ചു ലഭ്യമാകുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെല്ലാം അവയുടെ നിലവാരത്തിൽ അത്യന്തം അപകടകരമായതാണ്. മൊബൈൽ ഫോണുകൾ തലക്കീഴിൽ സൂക്ഷിച്ച് ഉറങ്ങുന്ന പ്രവണത ഇന്ന് പലർക്കുമുണ്ട്. ഇവയിൽ നിന്നും മറ്റു വയർലെസ് ഉപകരണങ്ങളിൽ നിന്നും മറ്റുമുണ്ടാകുന്ന വികിരണങ്ങൾ നാം പോലുമറിയാതെ നമ്മിൽ മാറ്റങ്ങൾ തീർക്കുന്നുണ്ട്. വാഴയിലയ്‌ക്കു പകരം, പ്ലാസ്റ്റിക്ക് ഷീറ്റുകളിൽ ചൂടു ചോറ് വിളമ്പി പൊതിഞ്ഞെടുക്കുകയാണ് ഹോട്ടലുകളിലെ സ്ഥിരം പാഴ്സൽ സമ്പ്രദായം. ചൂടുളള  ആഹാരപദാർത്ഥങ്ങൾ പ്ലാസ്റ്റിക്കിൽ വരുത്തുന്ന രാസമാറ്റങ്ങൾ നമ്മുടെ ആഹാരത്തെക്കൂടി വിഷമയമാക്കുന്നു.

ഇത്തരം കാര്യങ്ങൾ  യുദ്ധകാലാടിസ്ഥാനത്തിൽ, സൂക്ഷ്മതയോടെയും, പ്രതിബദ്ധതയോടെയും നിയന്ത്രിച്ചില്ലെങ്കിൽ കാൻസർ അടക്കമുളള  മാരകരോഗങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമാകും. ആരോഗ്യമുളള  ശരീരത്തിനും, ജീവിതത്തിനും നമ്മുടെ ചുറ്റുപാടും ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നാം ഉപയോഗിക്കുന്ന ജലം, ഭക്ഷണം, ശ്വസിക്കുന്ന വായു, ധരിക്കുന്ന വസ്ത്രം തുടങ്ങി എല്ലാ വഴിയിലും ബദ്ധശ്രദ്ധരാവാതെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയില്ല. ഇത് നമുക്കു വേണ്ടി മാത്രമല്ല, ഇനി വരും തലമുറകൾക്കു വേണ്ടിക്കൂടി നാം പ്രതിബദ്ധതയോടെ അനുഷ്ഠിക്കേണ്ട ഒരു ധർമ്മമാണ്.

ShareTweetSendShare

More News from this section

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

Load More

Latest News

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി.ഡി സതീശൻ; സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം: കെ.സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies