മോഹന്‍ലാല്‍ നായകനായെത്തിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന് 100കോടി ക്ലബ്ബില്‍. നൂറുകോടിയിലെത്തിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
100 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഒരുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
ആദ്യദിന കളക്ഷന്‍, ആദ്യവാര കളക്ഷന്‍, വേഗത്തില്‍ 10കോടി, 25കോടി, 50 കോടി കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോഡുകള്‍ പലതും തിരുത്തിക്കുറിച്ചാണ് പുലിമുരുകന് 100കോടി ക്ലബ്ബിലെത്തുന്നത്.
കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 65കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയ്ക്ക് പുറത്തും മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.
25 കോടി രൂപയാണ് പുലിമുരുകന്റെ നിര്‍മ്മാണച്ചിലവ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിലവില്‍ നിര്‍മ്മിച്ച ചിത്രമാണ് പുലിമുരുകന്. ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രം വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്.