NewsIndia

സൈനികരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് നിര്‍ത്തണമെന്ന് രാഹുലിനോട് ബിജെപി

ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് നിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയോട് ബിജെപി. രാഹുലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു. നാല് ദശാബ്ദത്തോളം വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി സൈനികര്‍ക്ക് നിഷേധിച്ചവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2004 മുതല്‍ 2014 വരെ രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമായിരുന്നു നടന്നത്. അന്നൊന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തോന്നിയില്ലെന്നും ജിവിഎല്‍ നരസിംഹറാവു ചൂണ്ടിക്കാട്ടി. 2004 ലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമായിരുന്നു അത്. എന്നിട്ടും അധികാരത്തിലെത്തിയ ശേഷം ഒരു ചെറിയ നീക്കം പോലും നടത്താന്‍ അവര്‍ക്കായില്ല.

കോണ്‍ഗ്രസിന് അനഭിമതനായ നേതാവാണ് താനെന്ന് ഓരോ പ്രസ്താവനയിലൂടെയും രാഹുല്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ജിവിഎല്‍ നരസിംഹറാവു പരിഹസിച്ചു. പക്വതയോടെയുളള ഒരു പ്രതികരണം പോലും രാഹുലില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close