ജയറാമിന്റെ മകൻ കാളിദാസൻ നായകനാകുന്ന മീൻകുഴമ്പും മൺപാനയും ഈ മാസം 11ന് റിലീസ് ചെയ്യും. ചിത്രം എല്ലാവരും കാണണമെന്ന് അഭ്യർത്ഥിച്ചുള്ള ജയറാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
അഷ്ന സാവേരിയാണ് ചിത്രത്തിലെ നായിക. അമുദേശ്വർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ദുഷ്യന്ത് ഗണേശനാണ് നിർമിച്ചിരിക്കുന്നത്.
ചിത്രം എല്ലാവരും കാണണമെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള ജയറാമിന്റെ വീഡിയോയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ജയറാമിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാളിദാസും ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
പ്രഭു, ഉർവശി, സന്താന ഭാരതി, എം.എസ്. ഭാസ്കർ, പൂജ കുമാർ എന്നിവർക്കു പുറമേ കമൽഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.