ആടുപുലിയാട്ടത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം അണിയിച്ചൊരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. ജയറാമിനെക്കൂടാതെ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, ആദില്‍, സഞ്ജു ശിവറാം എന്നിവരും സിനിമയിലെ നായക പ്രാധാന്യമുളള വേഷത്തിലെത്തുന്നു.
സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. രമേഷ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സാജു കൊടിയന്‍, മണിയന് പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് രതീഷ് വേഗയാണ്. കൊച്ചി, തേനി, കമ്പം, കുട്ടിക്കാനം, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.