തൊടുപുഴ: എബിവിപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സികെ രാഖേഷിനെ സംസ്ഥാന പ്രസിഡന്റായും പി ശ്യാംരാജിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഒ നിധീഷാണ് സംഘടനാ സെക്രട്ടറി. തൊടുപുഴയില്‍ നടന്ന എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സിലിലാണ് ഭാരവാഹികളായി ഇവരെ തെരഞ്ഞെടുത്തത്.
പുതിയ സംസ്ഥാന സമിതി
സംസ്ഥാന പ്രസിഡന്റ് – സി. കെ. രാഖേഷ് തിരുവനന്തപുരം
സംസ്ഥാന വൈസ് പ്രസിഡന്റ് – കെ. പ്രിന്റു പാലക്കാട്, ഡോ. അരുൺ കുമാർ എറണാകുളം, കെ. എസ് സനൂപ് തൃശ്ശൂർ.
സംസ്ഥാന സെക്രട്ടറി – പി. ശ്യാം രാജ് എറണാകുളം.
സംസ്ഥാന ജോ. സെക്രട്ടറി – കെ. അനുജിത്ത് ആലപ്പുഴ, ആർ. കൃഷ്ണരാജ് കോട്ടയം, സ്റ്റിനി ജോൺ എറണാകുളം, രേഷ്മ ബാബു കോഴിക്കോട്, കെ. ഷിജിൽ കണ്ണൂർ, ദീപു നാരായണൻ പാലക്കാട്.
സംസ്ഥാന ട്രഷറർ – എസ്. ശ്രീജിത്ത് കോട്ടയം.
സംസ്ഥാന ജോ. ട്രഷറർ – കെ. ശ്രീനാഥ് എറണാകുളം.
സംസ്ഥാന ഓഫീസ് സെക്രട്ടറി -പി .എസ്സ് സൂരജ് തിരുവനന്തപുരം
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി – ഓ. നിധീഷ് തിരുവനന്തപുരം.
സംസ്ഥാന മീഡിയാ ഇൻചാർജ് – കെ.കെ. മനോജ് കോഴിക്കോട്.
ദേശീയ നിർവ്വാഹക സമിതിയംഗങ്ങൾ – വരുൺ പ്രസാദ് പാലക്കാട്, വിനീത് മോഹൻ തിരുവനന്തപുരം, പി. ശ്യാം രാജ് എറണാകുളം, സ്റ്റിനി ജോൺ എറണാകുളം, ഡോ. അരുൺ കുമാർ എറണാകുളം.