ബാഹുബലി 2ന്റെ സീനുകൾ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ അറസ്റ്റിൽ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാഹുബലി 2ന്റെ സീനുകൾ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2016, 07:58 am IST
Facebook
Twitter
WhatsAppTelegram

വിജയവാഡ: ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബാഹുബലി രണ്ടിന്റെ സീനുകൾ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനർ വിജയവാഡയിൽ അറസ്റ്റിലായി. ചിത്രത്തിന്റെ സംവിധായകനായ രാജമൗലി ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയേത്തുടർന്നാണ് നടപടി.

2017ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ യുദ്ധരംഗങ്ങൾ ചിത്രീകരിച്ച എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ് മോഷണം പോയത്. ഇത് ചിത്രത്തിന്റെ ക്ലൈമാക്സിനോടനുബന്ധിച്ചുളള രംഗങ്ങളാണെന്നാണ് കരുതുന്നത്. ഈ രംഗങ്ങൾ ഓൺലൈനിൽ വൈറൽ ആകുന്നതോടെയാണ് രംഗങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെടുന്നത്.

ഹൈദരാബാദിലെ അന്നപൂർണ്ണ സ്റ്റുഡിയോസിൽ ജോലിചെയ്തിരുന്നയാളാണ് അറസ്റ്റിലായ ഗ്രാഫിക് ഡിസൈനർ എന്നാണ് കരുതപ്പെടുന്നത്. ബാഹുബലിയുടെ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും 500,1000 നോട്ട് പിൻവലിക്കലിനേത്തുടർന്ന് റെയിഡുകൾ നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഇയാൾ വിജയവാഡയിൽ അറസ്റ്റിലാകുന്നത്.

ബ്രഹ്മാണ്ഡ ചിത്രമെന്നു പേരു കേട്ട ബാഹുബലിയുടെ ചിത്രീകരണം അതീവ സൂക്ഷ്മതയോടെയാണ് നടന്നു വരുന്നത്. ചിത്രത്തിന്റെ കഥാംശമോ, രംഗങ്ങളോ പുറത്തു പോകാതിരിക്കാനുളള എല്ലാ മുൻകരുതലുകളും എടുത്താണ് ചിത്രീകരണത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണത്തിന്റെ ഫോട്ടോഗ്രാഫുകൾ പ്രചരിച്ചതിനേത്തുടർന്ന് ഷൂട്ടിംഗ് സെറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു പോലും സംവിധായകൻ രാജമൗലി വിലക്കിയിരിക്കുകയാണ്. ബാഹുബലിയുടെ ഒന്നാം ഭാഗവും ഇത്തരം വെല്ലുവിളികൾ നിരവധി നേരിട്ടിരുന്നു. ബാഹുബലി ഒന്ന് 650 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്.

ഇപ്പോൾ ആന്ധ്രാപ്രദേശിലെ രായൽസീമയിൽ ചിത്രീകരണം പുരോഗമിക്കുന്ന ബാഹുബലി രണ്ട് 2017 ഏപ്രിൽ 28ന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies