അനൂപ് മേനോനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക ഡിസംബർ 2ന് തിയേറ്ററുകളിലെത്തും. ആംഗ്രി ബേബീസിന് ശേഷം അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തിരിക്കുന്നത് കലവൂർ രവികുമാറാണ്.
ബാലതാരങ്ങളായ സിദ്ധാര്‍ഥും സനൂപും ചിത്രത്തില്‍ ശ്രദ്ധേയമായവേഷങ്ങളിലെത്തുന്നുണ്ട്. അനു മോൾ, സോഹൻസീനുലാൽ എന്നിവരാണ് മറ്റുതാരങ്ങൾ. ബിജിബാലാണ് സംഗീതം. പി സുകുമാർ ഛായാഗ്രഹണം.
ഫാദേഴ്സ് ഡേ എന്ന ആദ്യ സംവിധാന സംരംഭം കൈകാര്യം ചെയ്തത് സീരിയസായിട്ടുള്ള പ്രമേയമാണെങ്കില്‍ രണ്ടാമത്തെ ചിത്രം കൈകാര്യം ചെയ്യുന്നത് പൂര്‍ണമായും ഫാമിലി എന്റര്ടെയ്ന്മെന്റ് ത്രില്ലറാണെന്ന് സംവിധായകൻ കലവൂർ രവികുമാർ പറയുന്നു.
ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകര്യതയാണ് ലഭിച്ചത്.