NewsMovieEntertainment

മേജർ മഹാദേവൻ വീണ്ടും വരുന്നു; മൂന്ന് ഗെറ്റപ്പുമായി മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു യുദ്ധചിത്രവുമായി മേജര്‍ രവി. ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പുകളിലെത്തും. മേജര്‍ മഹാദേവന്‍ തന്നെയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം. മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

മേജര്‍ മഹാദേവനായി അഭിനയിക്കുന്നതിന് പുറമെ മേജര്‍ മഹാദേവന്റെ അച്ഛനായ മേജര്‍ സഹദേവന്റെ രണ്ട് വേഷങ്ങള്‍ കൂടി മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കും.

യുദ്ധത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കാന്‍ മലയാളത്തില്‍ ആദ്യമായി ടാങ്ക് യുദ്ധം ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close