കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അൽപ്പ സമയം മുമ്പായിരുന്നു വിവാഹം ഇരുവരുടേയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങിനെത്തി.
നടന്മാരായ മമ്മൂട്ടി, ജയറാം,സലീംകുമാർ,ലാൽ, ജനാർദ്ദനൻ,നടിമാരായ മീരാ ജാസ്മിൻ, മേനക സുരേഷ്, ചിപ്പി, ജോമോൾ, സംവിധായകരായ ജോഷി,സിദ്ദിഖ് നിർമ്മാതാക്കളായ സുരേഷ്കുമാർ, രഞ്ജിത് എന്നിവരടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി.
വിവാഹത്തിന് മകൾ മീനാക്ഷിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ദിലീപ് വ്യക്താമാക്കി. സന്തോഷമുണ്ടെന്ന് കാവ്യമാധവനും പ്രതികരിച്ചു.