പിണങ്ങും പിണറായി; ഇനിയും നോവിക്കരുതീ പാവത്തിനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിണങ്ങും പിണറായി; ഇനിയും നോവിക്കരുതീ പാവത്തിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2016, 11:35 am IST
FacebookTwitterWhatsAppTelegram

മുഖ്യമന്ത്രിയായതിൽപ്പിന്നെ ഉള്ള ചങ്കു രണ്ടിലും പിണറായി സഖാവിനു നിർമ്മലവികാരങ്ങളാണ്. ഗൗരവക്കാരൻ സഖാവു വെളുക്കെ ചിരിക്കാൻ തുടങ്ങിയതു മുതൽ ആ മാറ്റം മലയാളികൾ കണ്ടു കോരിത്തരിക്കാൻ തുടങ്ങിയതാണ്. ഭക്തിയും കുറേശ്ശെ മനസ്സിനെ മഥിച്ചു തുടങ്ങിയോ എന്ന് കർപ്പൂര ആരതിയുഴിഞ്ഞ് കൈകൂപ്പി നിൽക്കുന്ന മുഖ്യനെ നോക്കി കേരളം മൂക്കത്തു വിരൽ വച്ചിട്ട് അധികനാളായില്ല.

ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് ചെറുതല്ലാത്ത പരിഭവങ്ങളും, പിണക്കങ്ങളും. ഇത് അതു തന്നെ… നിർമ്മലവികാരത്തിന്റെ അലയൊലികൾ… സംഭവം മുഖ്യന്റെ സ്വന്തം വകുപ്പായ പൊലീസിൽ. കൊച്ചി സിറ്റി പൊലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ പിണറായിയാണ് പിണങ്ങിപ്പോയത്. സംഭവമിങ്ങനെ;

സ്ത്രീസുരക്ഷയ്‌ക്കായുളള പിങ്ക് പട്രോളിംഗിന്റെ ഫ്ലാഗ് ഓഫും, കാവലാൾ എന്ന പേരിൽ കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രവും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി മാത്രമാണ് ചടങ്ങിലെ പ്രാസംഗികനെന്ന് സംഘാടകർ ആദ്യമറിയിച്ചിരുന്നെങ്കിലും, സ്ത്രീകൾക്കു വേണ്ടിയുളള പദ്ധതിയാകുമ്പോൾ സ്ത്രീയില്ലാതെങ്ങനെ എന്ന ചിന്തയിൽ ചില പ്രമുഖ സ്ത്രീകളെ സംഘാടകർ ചടങ്ങിലേക്കു ക്ഷണിച്ചു.

അതിഥികളായെത്തുന്നവർക്ക് ഓരോ ചുമതലകളും നൽകി. പിങ്ക് പട്രോളിംഗ് കൺട്രോൾ റൂം നമ്പർ പ്രകാശനം നടി ഷീലയ്‌ക്കും, ഹ്രസ്വചിത്ര പ്രകാശനകർമ്മം മേയർ സൗമിനി ജയിനും, പിങ്ക് പട്രോളിംഗ് പദ്ധതിയെ പരിചയപ്പെടുത്താനുളള ചുമതല എ.ഡി.ജി.പി ബി.സന്ധ്യയ്‌ക്കും നൽകി. പരിപാടിയിൽ മാറ്റം വരുത്തിയ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.

തകർപ്പനൊരു പ്രസംഗവും, കേന്ദ്രസർക്കാരിനെ നാലു ചീത്തയും, ഗംഭീരമായ ഫ്ലാഗ് ഓഫ് കർമ്മവും… ചുമതല ചില്ലറയൊന്നുമല്ല. പക്ഷേ മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിൽ നിറയെ കൽക്കണ്ടം നിറഞ്ഞ വിവരമുണ്ടോ കാക്കിയിട്ട കഠോരന്മാർ അറിയുന്നു? എന്തായാലും പോട്ടെ വന്നേക്കാമെന്നു കരുതി എല്ലാം സമ്മതിച്ചു സ്ഥലത്തെത്തിയ മുഖ്യനു പിന്നെയും സങ്കടങ്ങൾ തന്നെ.

പണ്ടൊരു അവതാരകയ്‌ക്കു പറ്റിയ പറ്റ് ഇത്തവണയും പറ്റി. മൊത്തത്തിൽ കൺഫ്യൂഷൻ. പിങ്ക് പട്രോൾ പരിചയപ്പെടുത്താനായി ബി.സന്ധ്യയെ വിളിച്ചപ്പോൾ ആൾ സ്ഥലത്തെത്തിയിട്ടില്ല. ഉദ്ഘാടനപ്രസംഗത്തിനു വന്ന മുഖ്യനെ അവതാരക ക്ഷണിച്ചതാവട്ടെ സ്വാഗതപ്രസംഗത്തിന്.

നമ്മുടെ ഉഴവൂർ വിജയൻ ചൂണ്ടിക്കാണിച്ച പിണറായിമുഖ്യനിലെ പുലിമുരുകൻ മുരളുകയും, സടകുടഞ്ഞ് അസ്വസ്ഥനാവുകയും ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ പെട്ടെന്നു തന്നെ ഇടപെട്ട് അവതാരകയെ തിരുത്തി മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനപ്രസംഗത്തിനു ക്ഷണിച്ചു.

ഉദ്ഘാടനത്തിനു ശേഷം നടി ഷീലയുടേയും, മേയറുടേയും പ്രസംഗം. തുടർന്ന് ഫ്ലാഗ് ഓഫ് കർമ്മം എന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. എന്നാൽ വൈകിയെത്തിയ എ.ഡി.ജി.പി ബി.സന്ധ്യയെ ഫ്ലാഗോഫിനായി മുഖ്യമന്ത്രി എഴുന്നേൽക്കുമ്പൊഴേയ്‌ക്കും അവതാരക ചാടിക്കേറി പ്രസംഗിക്കാൻ ക്ഷണിച്ചു. വൈകിയെത്തിയ എ.ഡി.ജി.പിയാണെങ്കിൽ മുഖ്യമന്ത്രിക്കു മുഖം കൊടുത്തതുമില്ല… ഇങ്ങനെയൊക്കെ ചെയ്യാമോ?

എ.ഡി.ജി.പിയുടെ പ്രസംഗം ആരംഭിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചിട്ടു പോകണമെന്ന കമ്മീഷണറുടേയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയ്‌ക്കു ചെവി കൊടുക്കാതെ ഒറ്റപ്പോക്ക്… അടുത്ത പരിപാടിയിൽ പങ്കെടുക്കാൻ വൈകും എന്ന് മറുപടിയും പറഞ്ഞു. ഹും… ചോരച്ചാലുകൾ നീന്തിക്കയറിവന്ന ടീമിനോടാ കളി…

തുടർന്ന് എ.ഡി.ജി.പി തന്നെ ഫ്ലാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു. എന്നാൽ സംഭവത്തേക്കുറിച്ച് പരസ്യപ്രതികരണത്തിന് ഉദ്യോഗസ്ഥർക്കാർക്കും ധൈര്യമില്ല. മുഖ്യമന്ത്രിക്കു സങ്കടമാകുമെന്നു കരുതിയാവണം….. മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർക്കും അത്രയേ പറയാനുള്ളൂ… ഇനിയും വേദനിപ്പിക്കരുത് ആ പാവത്തിനെ…

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies