ന്യൂഡല്‍ഹി: 100 രൂപയുടെ പുതിയ നോട്ടുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ചൊവ്വാഴ്ചയാണ് ആര്‍ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ല.
2005ല്‍ പുറത്തിറങ്ങിയ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷാ സംവിധാനങ്ങളും, ഡിസൈനും പഴയനോട്ടിന് സമാനമായിരിക്കും. പുതിയ നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ എഴുത്തുണ്ടാവില്ല എന്നതാണ് പ്രധാന മാറ്റം. ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ളതാകും പുതിയ നോട്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
നേരത്തെ 20രൂപയുടെയും 50 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.