മൈലാപ്പൂരിൽ നിന്നൊരു ദേശീയവാദി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈലാപ്പൂരിൽ നിന്നൊരു ദേശീയവാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2016, 04:53 pm IST
FacebookTwitterWhatsAppTelegram

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും സെൻസർ ചെയ്യാൻ ഒരു പ്രത്യേക വിഭാഗം തന്നെ രാജ്യമെങ്ങും പ്രവർത്തിച്ചിരുന്നു . ചെന്നൈയിലെ ശാസ്ത്രി ഭവനിൽ മൂന്നു പേരായിരുന്നു ഇന്ദിരാവിരുദ്ധ വാർത്തകൾക്ക് കത്രിക വയ്‌ക്കാൻ നിയോഗിക്കപ്പെട്ടത് .

ഈ കത്രിക ഉദ്യോഗസ്ഥരെ കാണാൻ ഒരിക്കൽ ശാസ്ത്രി ഭവനിലെത്തിയ ഒരു മദ്ധ്യവയസ്കൻ അവർക്ക് പണമടങ്ങിയ ഒരു കവർ നൽകി . മിഴിച്ചു നിന്ന ആ ഉദ്യോഗസ്ഥർ കാര്യമെന്താണെന്ന് അന്വേഷിച്ചു.

എന്റെ ശമ്പളമാണെന്നായിരുന്നു മറുപടി ..

ഒന്നും മനസ്സിലാകാതെ നിന്ന അവരോട് വന്നയാൾ വീണ്ടും പറഞ്ഞു .

“ എന്റെ ജോലി ഇപ്പോൾ ചെയ്യുന്നത് നിങ്ങളാണല്ലോ . അപ്പോൾ എന്റെ ശമ്പളവും നിങ്ങൾക്കുള്ളതാണ് “

resizer

ഉദ്യോഗസ്ഥർക്ക് കാര്യം മനസ്സിലായി . പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത് സർക്കാർ വിരുദ്ധ വാർത്തകൾ വെട്ടി പ്രസിദ്ധീകരണത്തിന് അനുമതി കൊടുക്കുന്ന ജോലിയായിരുന്നല്ലോ അവർ ചെയ്തിരുന്നത് . സ്വാഭാവികമായും വന്നയാൾ ഏതോ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരിക്കണം .

ആരാണെന്ന് അന്വേഷിച്ചപ്പോൾ ഹ്രസ്വമായ മറുപടി ലഭിച്ചു

ചോ രാമസ്വാമി : തുഗ്ളക്ക്

ചൊ അന്തരിച്ചതോടെ പടിയിറങ്ങുന്നത് സംഭവബഹുലമായ ഒരു കാലഘട്ടം കൂടിയാണ് . 1970 ൽ ആരംഭിച്ച തുഗ്ളക്കിന്റെ ആക്ഷേപഹാസ്യ കൂരമ്പുകൾ ആരെയും വെറുതെ വിട്ടിട്ടില്ല . സ്വതസിദ്ധമായ ശൈലിയിലൂടെ ചോ നടത്തിയ വിമർശനങ്ങൾ തമിഴകം കടന്ന് ഡൽഹി വരെ എത്തിയിരുന്നു.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അതിനു വളരെ മുൻപേ പ്രവചിച്ചയാളായിരുന്നു ചോ . ജെ പിയും മറ്റ് പ്രതിപക്ഷ നേതാക്കളും തടവിൽ കിടക്കുന്ന കാർട്ടൂൺ വരെ തുഗ്ളക്ക് പ്രസിദ്ധീകരിച്ചു . മാസങ്ങൾ കഴിയുന്നതിനു മുൻപ് അത് സത്യമാവുകയും ചെതു. കറുത്ത കവറുള്ള തുഗ്ളക്കിനെ കൊണ്ടാണ് ചോ അടിയന്തിരാവസ്ഥയെ സ്വീകരിച്ചത്.

thuglak

ഇന്ദിരയെ പരസ്യമായി വിമർശിച്ചാൽ തുഗ്ളക്ക് പുറത്തെത്തില്ല എന്നറിയാമായിരുന്ന ചോ സർവാധികാരി എന്ന തമിഴ് സിനിമയ്‌ക്ക് ആസ്വാദനക്കുറിപ്പ് എഴുതിയാണ് പ്രതികരിച്ചത് . ഒരു സ്ത്രീയുടെ ഏകാധിപത്യമായിരുന്നു സർവാധികാരിയുടെ പ്രമേയം.

ദ്രാവിഡ രാഷ്‌ട്രീയവും പ്രാദേശിക വാദവും ഉഴുതുമറിച്ച തമിഴ്മണ്ണിൽ എന്നും ദേശീയവാദത്തിനൊപ്പം അന്തസ്സോടെ നിലയുറപ്പിച്ചയാളായിരുന്നു ചോ . രാഷ്‌ട്രം മുഴുവൻ അംഗീകരിക്കുന്ന നേതാക്കൾക്ക് മാത്രമേ ഭാരതത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു . തുഗ്ളക്കിന്റെ വാർഷികാഘോഷത്തിന് ദേശീയ നേതാക്കളെ ക്ഷണിക്കാൻ എപ്പോഴും ചോ ശ്രദ്ധവച്ചു .

ചോ ആർക്കൊപ്പമോ അവിടെയാകും വിജയം എന്ന് തമിഴകം വിശ്വസിച്ചു . അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനത പാർട്ടിക്ക് വേണ്ടി തമിഴ്മക്കൾ എവിടെയുണ്ടോ അവിടെയെല്ലാം ചോ രാമസ്വാമി പ്രചാരണം നടത്തി . 1996 ൽ കരുണാനിധിയെയും തമിഴ് മാനില കോൺഗ്രസിനേയും സഖ്യത്തിലാക്കി വിജയിപ്പിച്ചു . പിന്നീട് ജയലളിതയ്‌ക്കൊപ്പം .

vijayakanth_jayalalitha_67

വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ടെങ്കിലും ബിജെപിയോട് മമത കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധം പുലർത്തി . 2008 ൽ തുഗ്ളക്ക് ആഘോഷ പരിപാടിയിൽ മോദിയെ ക്ഷണിച്ചു കൊണ്ട് ചോ നടത്തിയ പരിചയപ്പെടുത്തൽ പ്രസംഗം പ്രസിദ്ധമാണ് . ചോയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് മോദി ആ വീദിയോ ഇന്ന് റ്റ്വീറ്റ് ചെയ്യുകയും ചെയ്തു.

The feisty Cho Ramaswamy introduces me as the 'Merchant of Death.' Do watch this memorable interaction. https://t.co/2FsF64sVvH

— Narendra Modi (@narendramodi) 7 December 2016

പുരട്ചി തലൈവിയുടെ വിടവാങ്ങലിന്റെ തൊട്ടടുത്ത ദിവസം തന്നെ ചോ യാത്രയായത് യാദൃശ്ചികതയായിരിക്കാം. എന്തായാലും അടുത്തടുത്ത ദിവസങ്ങളിൽ രാഷ്‌ട്രീയ ചക്രവാളത്തിലെ രണ്ട് അസ്തമയങ്ങളാണ് തമിഴകം കണ്ടത് . ഇന്നലെ അത് പുരട്ചി തലൈവിയുടേതായിരുന്നെങ്കിൽ ഇന്ന് ചോയെന്ന രാഷ്‌ട്രീയ ചാണക്യന്റേതാണ്.

I returned the favour, but don't think I matched Cho's eloquence. Hear what I said about him. https://t.co/wPxYLc1fTb

— Narendra Modi (@narendramodi) 7 December 2016

ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies