NewsMovieEntertainment

അനന്തപുരിയിൽ കാഴ്ചയുടെ പുതു വസന്തത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: 21ാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നടനും സംവിധായകനുമായ അമോൽ പലേക്കർ മുഖ്യാതിഥിയായി. ‘പാർട്ടിംഗ്’ ആണ് ഉദ്ഘാടന ചിത്രം.

സംസ്ഥാനത്തിന്റെ അഭിമാനമാണ് ഈ മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എട്ടു ദിവസങ്ങളിൽ ലോകം ഇവിടെ വിരുന്നെത്തുന്നുവെന്നും തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലും സിനിമയ്ക്കു പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

13 തീയേറ്ററുകളിലായാണ് പ്രദർശനം. ഇന്ന് രാവിലെ 10 മണി മുതൽ വിവിധ തീയേറ്ററുകളിൽ പ്രദർശനമുണ്ടായിരുന്നു. മേളയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ഭിന്നലിംഗക്കാർക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close