ഇന്ന് ലോകമനുഷ്യാവകാശദിനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് ലോകമനുഷ്യാവകാശദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2016, 09:37 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകമനുഷ്യാവകാശ ദിനം. ഡിസംബർ 10 ലോകമനുഷ്യാവകാശദിനമായി ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിക്കുന്നത് 1948ലാണ്. 1950 ഡിസംബർ നാലിനാണ് എല്ലാ അംഗരാജ്യങ്ങളേയും വിളിച്ചു ചേർത്ത് ഈ ദിനം ആഘോഷമാക്കാനുളള തീരുമാനമെടുക്കുന്നത്.

ഇന്നിന്റെ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രസക്തി ചെറുതല്ലെന്നു കാണാം. മനുഷ്യാവകാശം എന്ന സംജ്ഞയിലൂടെ അർത്ഥമാക്കുന്ന വ്യക്തിസ്വാതന്ത്ര്യം, അവന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന മൗലികാവകാശം, ആരാധന നടത്തുവാനും, മതവിശ്വാസം സംരക്ഷിക്കുവാനുമുളള സ്വാതന്ത്ര്യം, സർവ്വോപരി സ്വസ്ഥമായി ജീവിക്കുവാനുളള സ്വാതന്ത്ര്യം ഇവയ്‌ക്കെല്ലാം മുകളിൽ തൽപരകക്ഷികൾ അധിനിവേശം നടത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാഷ്‌ട്രീയം, ധനം, നിയമം തുടങ്ങി എല്ലാ സാദ്ധ്യതകളും ഇവർ അതിനായി ദുരുപയോഗം ചെയ്യുന്നു.

മത-വിശ്വാസ ധ്വംസനം ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സമസ്യയാണ്. ഒരു വശത്ത് മതം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, മതത്തിന്റെ പേരിൽ കൂട്ടക്കൊലകൾ അരങ്ങേറുമ്പോൾ, മറുവശത്ത് മതം ധ്വംസിക്കപ്പെടുന്ന സാഹചര്യം. സഹിഷ്ണുതയുളളവൻ പരാജയപ്പെടേണ്ടവനാണെന്ന് വിധിയെഴുതുന്ന അപരിഷ്കൃത ചിന്താഗതികൾ സംഘടിത ശക്തിയുടെയും, രാഷ്‌ട്രീയ-വിധ്വംസക ബുദ്ധികളുടെയും തണൽ പറ്റി ലോകത്തിന്റെ സമാധാനത്തിനു മേൽ കരിനിഴൽ വീഴ്‌ത്തുന്ന സംഭവങ്ങൾ.

ഇടുങ്ങിയതും, അത്യന്തം അപകടകരവുമായ ചിന്താധാരകളുടെ ഉപോൽപ്പന്നങ്ങളായ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുളള ഭീകരസംഘടനകൾ, ദുർബ്ബലന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളെ പാടേ നിഷേധിക്കുകയും, ധ്വംസിക്കുകയും ചെയ്യുന്ന വിവിധ മാഫിയാകളുടെ സാന്നിദ്ധ്യം, ഇവയ്‌ക്കെല്ലാം ഒളിഞ്ഞും തെളിഞ്ഞും കുടപിടിച്ച് അതിൽ നിന്നും സ്വാർത്ഥലാഭങ്ങൾ തിരയുന്ന കമ്യൂണിസം പോലെയുളള കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ വിഭാവനം ചെയ്യുന്ന അക്രമത്തിലും, കൊലപാതകത്തിലും ഊന്നിയ അനാവശ്യ ഇടപെടലുകൾ തുടങ്ങി, മനുഷ്യാവകാശസംരക്ഷണം വെല്ലുവിളിയും ചോദ്യചിഹ്നവുമാകുന്ന ഒരുപിടി സമസ്യകൾ ഇന്നിന്റെ പ്രതിസന്ധികളിൽ മുന്നിലാണ്.

അന്താരാഷ്‌ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മനുഷ്യാവകാശനിയമങ്ങളുടെ ഔദാര്യം പിടിച്ചു പറ്റുന്ന കൊടും കുറ്റവാളികൾ മറ്റൊരു വശത്ത്. മനുഷ്യാവകാശത്തിന്റെ സുരക്ഷിതത്വത്തിൽ ഒളിഞ്ഞിരുന്ന് അവർ മനുഷ്യാവകാശത്തെത്തന്നെ കൊഞ്ഞനം കാട്ടുന്ന സംഭവങ്ങളും നമുക്കു കാണാം. അതിൽ ഏറ്റവും ഒടുവിലത്തേതെന്നു വേണമെങ്കിൽ ചൂണ്ടിക്കാട്ടാവുന്ന ഒന്നാണ് നിയമത്തിന്റെയും, മനുഷ്യാവകാശത്തിന്റെയും ആനുകൂല്യം പറ്റി കോടതിയിൽ നിന്നും ഇറങ്ങി വന്ന ചാർളി തോമസ് എന്ന കൊടും കുറ്റവാളിയുടെ വന്യമായ പുഞ്ചിരി. അവിടെ ചാർളി തോമസിന്റെ മനുഷ്യാവകാശം (?) സംരക്ഷിക്കപ്പെട്ടപ്പോൾ; ഇരയായ സൗമ്യയുടേയും കുടുംബത്തിന്റേയും മാത്രമല്ല ആ നീചമായ കൊലപാതകത്തിൽ നെഞ്ചു തകർന്നു പോയ ഒരു വലിയ സമൂഹത്തിന്റെ മുഴുവൻ മനുഷ്യാവകാശം ഹനിക്കപ്പെട്ടതും നാം കണ്ടു.

ശബരിമല, ഹാജി അലി ദർഗ്ഗ, ശനീശ്വരക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേയ്‌ക്ക് വ്യക്തിസ്വാതന്ത്ര്യവും, മനുഷ്യാവകാശവും അവകാശപ്പെട്ടു കൊണ്ട് ഇരച്ചു കയറുന്നവർ ഒരു ഭൂരിപക്ഷം വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ ആചരിക്കുന്നതിനുളള അവകാശത്തെ തുലാസിലേറ്റുകയാണ്. മത ദർശനങ്ങളും, നിയമങ്ങളും പിൻതുടരാനുളള ഭരണഘടന അനുവദിച്ച അവകാശങ്ങളെ അതേ ഭരണഘടനയിലെ ‘ലൂപ്പ് ഹോളുകൾ’ കൊണ്ട് തോൽപ്പിക്കാനും കീഴടക്കാനും ശ്രമിക്കുകയാണ്. ഭക്തി, ആരാധന, അനുഷ്ഠാനം എന്നീ അവകാശങ്ങൾ യുക്തിയുടെയും, നിയമത്തിന്റെയും സങ്കീർണ്ണതകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കപ്പെടുമ്പോൾ ആഗോള മനുഷ്യാവകാശത്തിന്റെ നിർവ്വചനങ്ങൾ കൂടുതൽ വിശദീകരണങ്ങളും, അനുബന്ധങ്ങളും അർഹിക്കുന്നതായി കാണാം.

കേവലം ഒരു ദിനാചരണമെന്നതിലുപരിയായി മനുഷ്യാവകാശം എന്ന ജീവാവകാശത്തിന്റെ നിർവ്വചനങ്ങൾക്കു കൂടുതൽ വ്യക്തത വരുത്തുവാനും അത് എല്ലാ പേർക്കും തുല്യവും, സുരക്ഷിതവുമായി തുടരുവാനും, ഇതിനായുണ്ടാക്കപ്പെട്ട നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാതിരിക്കാനുമുളള ശ്രമങ്ങളും, മുന്നേറ്റങ്ങളും സമൂഹത്തിന്റെ ഭാഗത്തു നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഷ്കരിക്കപ്പെടാത്ത ഒരു ആശയങ്ങൾക്കും കാലാന്തരത്തിൽ പ്രസക്തിയുണ്ടാവില്ലെന്ന വസ്തുത; അഥവാ നവീകരണവും മനുഷ്യന്റെയും, ലോകത്തിന്റെയും അടിസ്ഥാനാവകാശം തന്നെയാണെന്ന തിരിച്ചറിവിന്റെ സ്ഥാപനം കൂടിയാവട്ടെ ഈ വർഷത്തെ ലോക മനുഷ്യാവകാശ ദിനം എന്നാശംസിക്കുന്നു.

ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies