തിരുവനന്തപുരം: ചലച്ചിത്രതാരം ജഗന്നാഥ വർമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു .
ചേര്‍ത്തല വാരനാട് ജനനം. 1978ൽ മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തി. ലേലം, നന്ദനം, ആറാംതമ്പുരാൻ,പത്രം തുടങ്ങി 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
2013ൽ ഗോൾഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.നടൻ മനു വർമ്മ മകനാണ്.