ന്യൂഡൽഹി : കുട്ടികളുടെ നന്മയിലും അവരുടെ ഉയർച്ചയിലുമാണ് രാജ്യത്തിന്റെ ഭാവി നിലനിൽക്കുന്നതെന്ന് മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ . കുട്ടികളോടൊപ്പമുള്ള 2016 ലെ അനർഘ നിമിഷങ്ങൾ വീഡിയോ സന്ദേശമായി ട്വിറ്ററിൽ നൽകിയാണ് സച്ചിൻ പുതുവത്സരം നേർന്നത് .
കുട്ടികളോടൊപ്പമുള്ള നിമിഷങ്ങളിൽ താൻ തന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് തിരിച്ചു പോകുന്നുവെന്നും സച്ചിൻ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട് . എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു കൊണ്ട് നല്ല ഇന്ത്യക്കായി നല്ല 2017 നായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ടാണ് വീഡിയോ മെസ്സേജ് അവസാനിപ്പിക്കുന്നത് .
A year made memorable because I was surrounded by these innocent smiles! #HappyNewYear pic.twitter.com/VXhx25oaT8
— sachin tendulkar (@sachin_rt) 1 January 2017