തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ കൊടിസുനി അടക്കമുളള പ്രതികളുടെ പരോള്‍ ശുപാര്‍ശ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി തളളി. ജയില്‍ ഡിജിപി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തില്‍ ജയിലില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗമാണ് തീരുമാനമെടുത്തത്.
ടി.പി കേസിലെ ഒന്നാം പ്രതിയായ കൊടി സുനിയടക്കം നാല് പേരുടെ അപേക്ഷയാണ് ജയില്‍ ഉപദേശക സമിതി പരിഗണിച്ചത്. കൊലക്കേസ് പ്രതികളായതിനാലും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്താണ് ഉപദേശക സമിതിയുടെ തീരുമാനം. പ്രതികളുടെ ഉന്നത രാഷ്്ട്രീയ സ്വാധീനമാണ് ധൃതി പിടിച്ചുളള പരോള്‍ ശുപാര്‍ശയ്ക്ക് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പരോള്‍ അനുവദിക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്കിടയില്‍ തന്നെ വിയോജിപ്പുണ്ടായിരുന്നു. സാധാരണയായി പരോളിന് ശുപാര്‍ശ ചെയ്യുമ്പോള്‍ തടവുകാരുടെ ജയിലിനുളളിലെ പെരുമാറ്റമാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ കൊടി സുനി അടക്കമുളള പ്രതികള്‍ വിയ്യൂര്‍ ജയിലില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു.