NewsMovieEntertainment

പുലികളിയുടെ നാട്ടിൽ സിങ്കമിറങ്ങി

തൃശ്ശൂർ: തമിഴ് നടൻ സൂര്യ പുതിയ ചിത്രമായ സിങ്കം ത്രീയുടെ പ്രചാരണത്തിനായി കേരളത്തിലെത്തി. തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രചാരണത്തിൽ താരത്തിനെ ഒരു നോക്ക് കാണാൻ നൂറ് കണക്കിന് ആരാധകരായിരുന്നു എത്തിയത്.

പുലികളിയുടെ നാടായ തൃശ്ശൂരിൽ സിങ്കമിറങ്ങിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. നിശ്ചയിച്ച സമയത്തേക്കാൾ വൈകിയെങ്കിലും ആരാധകർ അക്ഷമരായി കാത്തുനിന്നു. സൂര്യയുടെ ഒാരോ വാക്കുകൾക്കും കയ്യടിത്താളവും ആർപ്പുവിളിയുമായി സ്നേഹം വ്യക്തമാക്കി.

കാത്തിരുന്ന ജനകൂട്ടത്തെ മാസ് ഡയലോഗുമായി സൂര്യ കൈയിലെടുത്തു. തന്നെ ഏറെ സ്നേഹിക്കുന്ന കേരളമണ്ണിനോട് നന്ദി പറഞ്ഞ സൂര്യ തൃശ്ശൂർ പൂരം കാണണമെന്ന ആഗ്രഹവും വ്യക്തമാക്കി. ഏറെ നാളെത്ത കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തുന്ന സിങ്കം ത്രീക്കായി വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

902 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close