മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കിയിട്ടുള്ള ജെറി അമല്‍ദേവ് സംഗീത ലോകത്ത് വീണ്ടും നിറസാന്നിധ്യമാകുന്നു. ജെറി അമല്‍ദേവ് സംഗീതം നല്കിയ ജലരേഖകള്‍ എന്ന സംഗീത ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറുമായ കെ ജയകുമാര്‍ ഐഎഎസ് ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
നവാഗതനായ അനൂപ് പിള്ള സംവിധാനം ചെയ്തിരിക്കുന്ന ജലരേഖകളിലെ ഗാനം ആലപിച്ചിരിക്കുന്നത് രാധിക സേതുമാധവനും വില്‍സണ്‍ പിറവവും ചേര്‍ന്നാണ്.
പഴയകാല ഓര്‍മ്മകളും വിരഹവും ദുഖവും പശ്ചാത്തലമായെത്തുന്ന ആല്‍ബത്തില്‍ പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത് രാധിക തന്നെയാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ബാബുവാണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര് പൂക്കള്‍ എന്ന ഗാനത്തിലൂടെയാണ് ജെറി അമല്‍ദേവ് സംഗീത ലോകത്തേക്ക് തിരിച്ചെത്തിയത്.