NewsMovieEntertainment

കാത്തിരിപ്പിന് വിരാമം എസ്ര നാളെയെത്തും

കാത്തിരിപ്പിന് വിരാമമിട്ട് പ്രിഥ്വിരാജ് ചിത്രം എസ്ര നാളെ തിയേറ്ററുകളിലെത്തും. അനൗണ്‍സ് ചെയ്തത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇംഗ്ലീഷ് ചിത്രങ്ങളോട് കിടപിടിക്കുന്ന രംഗങ്ങള്‍ ആകാംഷയുടെയും ഭയത്തിന്റേയും ലോകത്തേക്ക് വാതില്‍ തുറക്കുന്നു.

പ്രിയ ആനന്ദാണ് പ്രിഥ്വിയുടെ നായിക. നവാഗതനായ ജെയ് കെ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ ഒരു അനുഭവമായിരിക്കും ജൂത പശ്ചാത്തലത്തിലൊരുങ്ങുന്ന എസ്ര എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. ഈ വാദത്തെ ശരിവക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍.

മലയാളത്തിലെ ക്ലാസിക് ചിത്രമായ ഭാര്‍ഗ്ഗവി നിലയത്തിന് ശേഷമുള്ള ആദ്യത്തെ സ്‌ട്രൈറ്റ് ഹൊറര്‍ ചിത്രമായിരിക്കും എസ്രയെന്ന് പ്രിഥ്വിരാജ് പറഞ്ഞു. മിക്ക ഹൊറര്‍ ചിത്രങ്ങളും കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. എന്നാല്‍ ഹൊറര്‍ ചിത്രത്തിന് ഇതുവരെയുള്ള ഫോര്‍മുലകളെല്ലാം എസ്ര തിരുത്തിയെഴുതുമെന്നും പൃഥ്വിരാജ് പറഞ്ഞു.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ്, ബാബു ആന്റണി, വിജയരാഘവന്‍, സുദേവ് നായര്‍, പ്രതാപ് പോത്തന്‍, അലന്‍സിയര്‍, ഭരത് ദബോല്‍ക്കര്‍, തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവാണ്. രാഹുല്‍ രാജും സുഷൈന്‍ ശ്യാമും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close