സിങ്കം 3 യുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. റിലീസ് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചോർത്തി നൽകുന്ന തമിഴ് റോക്കേഴ്സാണ് സിങ്കം 3 യും ഓൺലൈനിൽ എത്തിച്ചത്. പരസ്യമായി വെല്ലുവിളിച്ചാണ് വെബ്സൈറ്റ് ചിത്രം ചോർത്തിയത്.
ചിത്രം പുറത്തിറങ്ങുന്നദിവസം 11 മണിക്ക് തന്നെ ചിത്രം ഫെയ്സ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയതായി നിര്‍മാതാവ് കെ.ഇ ജ്ഞാനവേല്‍ രാജ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സിങ്കം 3 ഓണ്‍ലൈന്‍ എത്തുകയാണെങ്കില്‍ ആറ് മാസത്തിനുള്ളില്‍ തമിള്‍ റോക്കേഴ്സിനെ അഴിക്കുള്ളിലാക്കുമെന്നും അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ആ രംഗം ഫെയ്സ്ബുക്കില്‍ ലൈവായി കാണിക്കുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു.
അതേസമയം റോക്കേഴ്സിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരാധകരോട് അഭ്യര്‍ഥനയുമായി ചിത്രത്തിലെ നായകൻ സൂര്യ തന്നെ രംഗത്തെത്തിയിരുന്നു. എസ് 3യെ തീയറ്ററുകളില്‍ പോയി പിന്തുണയ്ക്കണമെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.