NewsKeralaMovie

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം

കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. അര്‍ദ്ധരാത്രിയില്‍ അങ്കമാലിയില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ നടിയെ കാക്കനാടിന് സമീപം ഇറക്കിവിടുകയായിരുന്നു. മുന്‍ ഡ്രൈവറുള്‍പ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. സംഭവത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസില്‍ മറ്റുപ്രതികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

രാത്രി തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ വച്ച് മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി. പിന്നീട് ഇവര്‍ കാറില്‍വെച്ച് ഉപദ്രവിക്കുകയും അപമാനിക്കുകയും അര്‍ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

പിന്നീട് ഒരു സംവിധായകന്റെ വീട്ടിലെത്തി നടി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close