NewsKeralaMovie

പ്രഥമ പി ഭാസ്കരൻ പുരസ്കാരം സത്യൻ അന്തിക്കാടിന് സമ്മാനിച്ചു

കോഴിക്കോട്: പ്രഥമ പി ഭാസ്കരൻ പുരസ്‌കാരം സത്യൻ അന്തിക്കാടിന്‌ സമ്മാനിച്ചു. ചലച്ചിത്രതാരം മധുവിൽ നിന്ന് സത്യൻ അന്തിക്കാട് പുരസ്‌കാരം സ്വീകരിച്ചു.

പി ഭാസ്കരൻ അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കോഴിക്കോട് നടന്ന ചടങ്ങിൽ വച്ച് സത്യൻ അന്തിക്കാടിന് സമ്മാനിച്ചത്. നിമിഷത്തിന്റെ നന്മയെ യുഗങ്ങളിലേക്ക് പ്രസരിപ്പിച്ച സംവിധായകന് പി ഭാസ്കരൻ പുരസ്‌കാരം നൽകുന്നത് ഏറെ സന്തോഷം നൽകുന്നതായി മധു പറഞ്ഞു.

നടൻ മാമുക്കോയ, കവി പി.കെ ഗോപി, അനുസ്മരണ സമിതി അദ്ധ്യക്ഷൻ കൂടിയായ പി.വി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close