കണ്ണൂർ: ആണിന്റെ ആഘോഷങ്ങളാണ് മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് സംവിധായിക വിധു വിന്‍സന്റ്. ഏഴാമത് കണ്ണൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു വിധു വിന്‍സന്റ്.
പ്രമുഖ ചലച്ചിത്ര നിരൂപകന് വിജയകൃഷ്ണന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
നമ്മുടെ സിനിമകളില്‍ എല്ലാ ആഖ്യാനങ്ങളും പുരുഷന്മാരുടേതാണെന്നും ദളിതയായ ഒരു പെണ്ണിന്റെ പക്ഷത്തു നിന്നുകൊണ്ട് എങ്ങനെ കഥപറയാമെന്നാണ് തന്റെ സിനിമയില്‍ ശ്രമിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.
വിദേശ ചിത്രങ്ങള്‍ക്ക് പുറമെ നവതരംഗ മലയാള സിനിമകളുടെ പ്രത്യേക വിഭാഗവും മേളയിലൊരുക്കിയിട്ടുണ്ട്. മേള ഞായറാഴ്ച സമാപിക്കും.